യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ കീർത്തി (KIRTI) പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

Posted On: 19 JUL 2024 3:08PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 19, 2024  

ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ കീർത്തി (KIRTI - ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ) പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.


Image


KIRTI പരിപാടിക്ക് കീഴിൽ 100 ദിവസത്തിനുള്ളിൽ ഒരു ലക്ഷം യുവ അത്‌ലറ്റുകളെ കണ്ടെത്താൻ ഗവണ്മെന്റ് തീരുമാനിച്ചതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

2047-ഓടെ ഒളിമ്പിക് ഗെയിംസിലെ മികച്ച 5 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുന്നതിനുള്ള ചവിട്ടുപടിയായി, രാജ്യവ്യാപകമായി പ്രതിഭകളെ കണ്ടെത്തുന്ന ഒരു യജ്ഞo ആയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഈ വർഷം പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 117 അത്‌ലറ്റുകളിൽ 28 പേരും  ഖേലോ ഇന്ത്യ പദ്ധതിയിലൂടെ വളർന്നുവന്ന കായിക താരങ്ങളാണ്.

ഐടി ഉപകരണങ്ങളും മികച്ച ആഗോള രീതികളും ഉപയോഗിച്ച് കീർത്തി പദ്ധതിയുടെ പ്രതിഭാ നിർണയ പരിപാടി ശാസ്ത്രീയമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

100 ദിവസത്തിനുള്ളിൽ 100 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേരുടെ മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കുകയും പിന്നീട് ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം മൂല്യനിർണ്ണയങ്ങൾ നടത്തുന്ന തരത്തിലേയ്ക്ക് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കീർത്തി പദ്ധതി.

ഖേലോ ഇന്ത്യ പദ്ധതിയുടെ എല്ലാ 20 മേഖലകളും കീർത്തി പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തും.

ഈ വർഷം മാർച്ച് 12 ന് ചണ്ഡീഗഡിൽ കീർത്തിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

കീർത്തി രണ്ടാം ഘട്ടത്തിൻ്റെ  ഉദ്ഘാടനം കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക: https://www.youtube.com/live/pLLZfrtVO2E

കീർത്തി പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക: https://pib.gov.in/PressNoteDetails.aspx?NoteId=151938&ModuleId=3

******


(Release ID: 2034383) Visitor Counter : 55