ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

തെറ്റിദ്ധാരണകളും യാഥാർത്ഥ്യവും

ഇന്ത്യയിൽ ‘സീറോ ഡോസ് കുട്ടികളുടെ’ എണ്ണം കൂടുതലാണെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ രാജ്യത്തിൻ്റെ വാക്സിനേഷൻ ശ്രമങ്ങളുടെ അപൂർണ്ണമായ കണക്കുകളെയാണ് സൂചിപ്പിക്കുന്നത്

ഇന്ത്യയിലെ ജനസംഖ്യയും ഉയർന്ന വാക്സിനേഷൻ കവറേജും കണക്കിലെടുക്കാതെ, മറ്റു രാജ്യങ്ങളുമായി തെറ്റായ താരതമ്യമാണ് ഈ മാധ്യമ റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നത്

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.11% ആണ് സീറോ ഡോസ് (വാക്സിൻ എടുക്കാത്ത) കുട്ടികൾ

ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ, മറ്റു രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കുട്ടികൾ വാക്സിൻ എടുക്കുന്നത് ഇവിടെയാണ്

2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ സമഗ്ര വാക്സിനേഷൻ നിരക്ക് 93.23% ആണ്.

ഇന്ത്യയുടെ വാക്സിനേഷൻ പദ്ധതി ആഗോളതലത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമാണ്; പ്രതിവർഷം 1.2 കോടി വാക്‌സിനേഷൻ സെഷനുകളിലൂടെ 2.6 കോടി കുട്ടികളും 2.9 കോടി ഗർഭിണികളും അടങ്ങുന്ന ഒരു വലിയ ജനവിഭാഗത്തെ ഇത് ലക്ഷ്യമിടുന്നു

മിഷൻ ഇന്ദ്രധനുഷിന് കീഴിൽ, 2023 വരെ 5.46 കോടി കുട്ടികൾക്കും 1.32 കോടി ഗർഭിണികൾക്കും പ്രതിരോധ വാക്സിൻ നൽകി

Posted On: 18 JUL 2024 6:37PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 18, 2024  

യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ 'സീറോ ഡോസ് കുട്ടികൾ' അഥവാ വാക്സിൻ എടുക്കാത്ത കുട്ടികൾ, കൂടുതലാണെന്ന് പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. രാജ്യത്തെ വാക്സിനേഷൻ ഡാറ്റയുടെ അപൂർണ്ണമായ ചിത്രമാണ് ഈ റിപ്പോർട്ടുകൾ പ്രതിഫലിപ്പിക്കുന്നത്. കാരണം, താരതമ്യം ചെയ്ത മറ്റു രാജ്യങ്ങളുടെ ജനസംഖ്യയും വാക്സിനേഷൻ കവറേജും മാനദണ്ഡ ഘടകം ആയി റിപ്പോർട്ടുകൾ പരിഗണിച്ചിട്ടില്ല.

ഗവൺമെന്റിന്റെ വാക്സിനേഷൻ ശ്രമങ്ങളുടെ കൃത്യവും സമ്പൂർണവുമായ വിവരങ്ങൾ, ആപേക്ഷിക ഡാറ്റയുടെ സമഗ്രമായ വിശകലനത്തിലൂടെയും വിവിധ വാക്സിനേഷൻ പദ്ധതികളുടെ വിലയിരുത്തലിലൂടെയും മനസ്സിലാക്കാൻ കഴിയും.

ഗ്രാഫ് 1 ലെ നീല വര ഇന്ത്യയിലെ എല്ലാ ആൻ്റിജനുകൾ ശതമാന അടിസ്ഥാനത്തിലുള്ള കവറേജ് ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് കാണിക്കുന്നു. ഇന്ത്യയിൽ, മിക്ക ആൻ്റിജനുകളുടെയും കവറേജ് 90% ൽ കൂടുതലാണ്. ഇത് മറ്റ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടേതിന് തുല്യമാണ്. ഉദാഹരണത്തിന്, ന്യൂസിലാൻഡ് (DTP-1 93%), ജർമ്മനി & ഫിൻലാൻഡ് (DPT-3 91%), സ്വീഡൻ (MCV-1 93%), ലക്സംബർഗ് (MCV-2 90%), അയർലൻഡ് (PCV-3 83%), യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് (RotaC- 90%).

ഇന്ത്യയുടെ താരതമ്യേന താഴ്ന്ന വാക്സിനേഷൻ ശതമാനം കാണിക്കുന്ന (83%) ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (PCV) നിരക്ക് താരതമ്യം ചെയ്താൽ പോലും, അത് 65% എന്ന ആഗോള കണക്കിനേക്കാൾ വളരെ കൂടുതലാണ് എന്ന് കാണാനാവും.

 

ഗ്രാഫ് 1. ഇന്ത്യയിലെയും ആഗോളതലത്തിലെയും ആന്റിജൻ അടിസ്ഥാന താരതമ്യം
 

ഗ്രാഫ് 2: ഇന്ത്യയുടെ DTP-1 (Penta-1) & DTP-3 (Penta-3) വാക്സിനേഷൻ കവറേജിനെ സീറോ ഡോസും എല്ലാ വാക്സിനുകളും എടുക്കാത്ത കുട്ടികളുടെയും കൂടുതൽ എണ്ണമുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നു.  ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിലാണ് ഏറ്റവുമധികം കുട്ടികൾ വാക്സിൻ എടുത്തിട്ടുള്ളതെന്ന് ഗ്രാഫ് സൂചിപ്പിക്കുന്നു. ഗ്രാഫിൽ താരതമ്യം ചെയ്യുമ്പോൾ മറ്റ് ഒമ്പത് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഈ വാക്സിൻ എടുത്തവരുടെ എണ്ണം 3 മടങ്ങ് കൂടുതലാണ് എന്ന് കാണാം. താരതമ്യം ചെയ്ത രാജ്യങ്ങളിൽ, DTP-1 (Penta-1) 90% ത്തിൽ കൂടുതൽ കൈവരിച്ച ഏക രാജ്യം ഇന്ത്യയാണ്. ഒപ്പം DTP (പെൻ്റ) യുടെ ആദ്യ ഡോസ് സ്വീകരിക്കുകയും എന്നാൽ മൂന്നാം ഡോസ് എടുക്കാതിരിക്കുകയും ചെയ്ത കുട്ടികളുടെ എണ്ണം 2% ആണ്. എന്നാൽ ഈ വിടവ് മറ്റ് രാജ്യങ്ങളിൽ വളരെ കൂടുതലാണ്. ഈ കണക്കുകൾ, രാജ്യത്തെ അതിൻ്റെ വിശാലമായ സാമൂഹിക-ഭൂമിശാസ്ത്രപരമായ വൈവിധ്യത്തിന് ഇടയിലും വാക്സിനേഷൻ നൽകാനുുള്ള  കേന്ദ്രീകൃത പരിപാടികളുടെ ഇടപെടലുകളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.

ഗ്രാഫ് 2: ഇന്ത്യയിൽ, DTP അടങ്ങിയ വാക്സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണവും സീറോ ഡോസ് കുട്ടികളുള്ള മറ്റ് രാജ്യങ്ങളും തമ്മിലുള്ള താരതമ്യം (%)

 
 
 

ഗ്രാഫ് 3: ഇന്ത്യയിലെ സീറോ ഡോസ് കുട്ടികളുടെ എണ്ണം രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.11% ആണെന്ന് സൂചിപ്പിക്കുന്നു

ഗ്രാഫ് 3 സീറോ ഡോസ് കുട്ടികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ശതമാനത്തിൽ.
 

രാജ്യത്തിൻ്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ വ്യാപനം തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ സ്ഥിതിവിവരക്കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. 1.2 കോടി വാക്‌സിനേഷൻ സെഷനുകളിലൂടെ പ്രതിവർഷം 2.6 കോടി കുട്ടികളും 2.9 കോടി ഗർഭിണികളും അടങ്ങുന്ന ഒരു വലിയ സമൂഹത്തെ ലക്ഷ്യമിടുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമാണ് സാർവത്രിക ഇമുണൈസേേഷൻ യജ്ഞം (യുഐപി). 2023-24 സാമ്പത്തിക വർഷത്തിലെ സമഗ്ര വാക്സിനേഷൻ നിരക്ക് ദേശീയതലത്തിൽ 93.23% ആണ്. വാക്‌സിൻ ഉപയോഗിച്ച് തടയാവുന്ന രോഗങ്ങൾക്കെതിരെ അർഹരായ എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് / വാക്സിൻ  നൽകാനുള്ള നിരന്തര ശ്രമങ്ങൾ ഗവൺമെന്റ് നടത്തിവരുന്നു. തൽഫലമായി 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് (U5MR) ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. 2014-ലെ 1000 ജനനങ്ങളിൽ 45 എന്നതിൽ നിന്ന് 1000 ജനനങ്ങളിൽ 32 ആയി മരണ നിരക്ക് കുറഞ്ഞു (SRS 2020). കൂടാതെ, 2014 മുതൽ സംരക്ഷണത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി യുഐപിക്ക് കീഴിൽ ആറ് പുതിയ വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ വാക്സിനുകളുടെ ശ്രേണി വിപുലീകരിച്ചു.

ഇതുവരെ ഒരു ഡോസ് വാക്സിനും എടുക്കാത്ത കുട്ടികളിലും, വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികളിലും എത്തിച്ചേരാൻ, സംസ്ഥാനങ്ങളുടെ പിന്തുണയോടെ മിഷൻ ഇന്ദ്രധനുഷ്, തീവ്ര മിഷൻ ഇന്ദ്രധനുഷ് എന്നീ പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. ഇത് 2014-2023 കാലയളവിൽ സീറോ ഡോസ് കുട്ടികളുടെ എണ്ണത്തിൽ 34% കുറവുണ്ടാക്കി. 2014 മുതൽ, മിഷൻ ഇന്ദ്രധനുഷിൻ്റെ 12 ഘട്ടങ്ങൾ എല്ലാ ജില്ലകളിലും നടത്തി. അതിലൂടെ 5.46 കോടി കുട്ടികൾക്കും 1.32 കോടി ഗർഭിണികൾക്കും എല്ലാ ഘട്ടങ്ങളിലായും വാക്സിനേഷൻ നൽകി

മറ്റ് പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഐപിക്ക് കീഴിൽ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന പരമാവധി വാക്സിനുകൾ ഇന്ത്യ നൽകുന്നു. ഇന്ത്യയുടെ ശരാശരി വാക്സിനേഷൻ നിരക്ക് 83.4% ആണ്, ഇത് ആഗോള നിരക്കിന്റെ 10 ശതമാനത്തിലധികമാണ്. OPV, IPV എന്നിവ കൂടുതൽ പേരിൽ എത്തിച്ചത് കാരണം, 2011 ൽ അവസാന പോളിയോ കേസ് കണ്ടെത്തിയതു മുതലിങ്ങോട്ട് 13 വർഷമായി പോളിയോ രഹിത പദവി ഇന്ത്യ വിജയകരമായി നിലനിർത്തിയിട്ടുണ്ട്

രാജ്യത്ത് 93% -DTP-1 (Penta-1) വാക്സിൻ 1st ഡോസ് കവറേജും; 93%- മീസിൽസ്, റുബെല്ല വാക്സിൻ 1st ഡോസ് കവറേജും ഉണ്ട്. ഇതിന്റെ തുടർച്ചയായി സീറോ-ഡോസ് കുട്ടികളുടെ എണ്ണം കുറയ്ക്കുകയും മീസിൽസ്, റുബെല്ല എന്നിവ നിർമാർജനം ചെയ്യുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. മീസിൽസ്, റുബെല്ല എന്നിവയെ ചെറുക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി, മീസിൽസ് ആൻഡ് റുബെല്ല പാർട്ണർഷിപ്പ് (അമേരിക്കൻ റെഡ് ക്രോസ്, ബിഎംജിഎഫ്, ജിഎവിഐ, യുഎസ് സിഡിസി, യുഎൻഎഫ്, യുനിസെഫ്, ഡബ്ല്യുഎച്ച്ഒ) ഇന്ത്യയ്ക്ക് അഭിമാനകരമായ മീസിൽസ് ആൻഡ് റുബെല്ല ചാമ്പ്യൻ അവാർഡ് നൽകി. 2024 മാർച്ച് 6-ന് യുഎസ്എയിലെ വാഷിംഗ്ടൺ ഡിസിയിലുള്ള അമേരിക്കൻ റെഡ് ക്രോസ് ആസ്ഥാനത്തു വെച്ച് പുരസ്കാരം സമ്മാനിച്ചു

 
*********************************

(Release ID: 2034186) Visitor Counter : 77