ആഭ്യന്തരകാര്യ മന്ത്രാലയം

എല്ലാ വർഷവും ജൂൺ 25 'സംവിധാൻ ഹത്യാ ദിവസ്' ( ഭരണഘടന ഹത്യാ ദിനം ) ആയി ആചരിക്കാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു.

Posted On: 12 JUL 2024 5:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 12 ജൂലൈ 2024 
 
എല്ലാ വർഷവും ജൂൺ 25 'ഭരണഘടനാ ഹത്യാ ദിനം ' (Samvidhaan Hatya Diwas’) ആയി ആചരിക്കാൻ കേന്ദ്രഗവൺമെൻ്റ് തീരുമാനിച്ചു.  1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി, സ്വേച്ഛാധിപത്യ മനോഭാവത്തോടെയുള്ള നാണംകെട്ട  നടപടിയായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ട്, നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആത്മാവിനെ ഇല്ലാതാക്കിയതായി  കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
 
ഒരു തെറ്റും കൂടാതെ ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിൽ അടയ്ക്കപ്പെട്ടു.മാധ്യമങ്ങളെ നിശബ്ദമാക്കി. എല്ലാ വർഷവും ജൂൺ 25 'ഭരണഘടന ഹത്യാ ദിനം ' ആയി ആചരിക്കാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും അമൂല്യ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും.
 
 ജനോപദ്രവകരമായ ഒരു ഗവൺമെന്റിൽ നിന്നും വിവരണാതീതമായ ഉപദ്രവങ്ങൾ  നേരിടേണ്ടി  വന്നിട്ടും  ജനാധിപത്യം പുനരുജ്ജീവിപ്പിക്കാൻ പോരാടിയ ദശലക്ഷക്കണക്കിന് പേരുടെ ആദർശത്തെ ബഹുമാനിക്കുക എന്നതാണ് ഭരണഘടന ഹത്യാ ദിനം ആചരിക്കുന്നത് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 'സംവിധാൻ ഹത്യ ദിവസ്' ആചരിക്കുന്നത് ഓരോ ഇന്ത്യക്കാരനിലും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രതിരോധത്തിൻ്റെയും ശാശ്വത ജ്വാല നിലനിർത്താൻ സഹായിക്കും, അങ്ങനെ ആ ഭീകരതകൾ ആവർത്തിക്കുന്നതിൽ നിന്ന് ഏതെങ്കിലും സ്വേച്ഛാധിപത്യ ശക്തിയെ തടയുകയും ചെയ്യും.


(Release ID: 2032870) Visitor Counter : 27