പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലായി സംവിധാൻ ഹത്യ ദിവസ് നിലകൊള്ളും: പ്രധാനമന്ത്രി

प्रविष्टि तिथि: 12 JUL 2024 5:06PM by PIB Thiruvananthpuram

ജൂൺ 25 സംവിധാൻ ഹത്യ ദിവസായി പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ട കാലത്തെ ഓർമ്മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ഒരു പോസ്റ്റ് എക്സിൽ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി എഴുതി;

''ജൂൺ 25 സംവിധാൻ ഹത്യ ദിവസായി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഓർമ്മിപ്പിക്കും. കോൺഗ്രസ് വരുത്തിവച്ച ഇന്ത്യൻ ചരിത്രത്തിന്റെ ഇരുണ്ട ഘട്ടത്തിൽ അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും പ്രണാമം അർപ്പിക്കാനുള്ള ദിനം കൂടിയാണിത്.''


-SK-


(रिलीज़ आईडी: 2032806) आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Marathi , Odia , हिन्दी , Hindi_MP , English , Urdu , Assamese , Bengali , Manipuri , Gujarati , Tamil , Telugu , Kannada