വിദ്യാഭ്യാസ മന്ത്രാലയം

എൻസിഇആർടി പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയിൽ വ്യക്തത വരുത്തി  മന്ത്രാലയം

Posted On: 10 JUL 2024 3:23PM by PIB Thiruvananthpuram


ഗ്രേഡ് 6 ലെഎല്ലാ  പാഠപുസ്തകങ്ങളും 2024 ജൂലൈക്കുള്ളിൽ  ലഭ്യമാക്കും

3, 6 ഒഴികെയുള്ള എല്ലാ ക്ലാസുകൾക്കും നിലവിലുള്ള പാഠ്യപദ്ധതിക്കോ പാഠപുസ്തകത്തിനോ മാറ്റമില്ല


ന്യൂഡൽഹി :ജൂലൈ 10, 2024

2024 ജൂലായ് 9-ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “ആറ് , ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ പുതുക്കിയ എൻസിഇആർടി പാഠപുസ്തകങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം അധ്യാപകരെ വലയ്ക്കുന്നു” എന്ന ശീർഷകത്തിൽ  പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാപരമായി തെറ്റും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

ആറാം ക്ലാസ് എൻസിഇആർടി പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്താൻ ഇനിയും 2 മാസമെടുക്കുമെന്നും 3 ,6 ക്ലാസുകൾക്ക് മാത്രമാണോ  പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങൾ ലഭിക്കുന്നത്  അല്ലെങ്കിൽ 9 ,11 ക്ലാസുകളുടെ  പുസ്തകങ്ങളും ലഭിക്കുമോ   എന്നത്  സംബന്ധിച്ചു സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നുണ്ടായിരുന്നു .കൂടാതെ,ഒൻപതാം ക്ലാസിലെ  ഇംഗ്ലീഷും ഭൂമിശാസ്ത്രവും പതിനൊന്നാം ക്ലാസിലെ  കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഹിസ്റ്ററി പാഠപുസ്തകങ്ങളും അച്ചടിച്ചിട്ടില്ല. എന്നും  ലേഖനത്തിൽ  പരാമർശമുണ്ടായിരുന്നു .

എന്നാൽ സംശയനിവാരണത്തിനും കൂടുതൽ വ്യക്തതയ്ക്കും വേണ്ടി, ഇനിപ്പറയുന്നവ വ്യക്തമാക്കുന്നു

1 . ഗ്രേഡ് 6 ലെ എല്ലാപാഠപുസ്തകങ്ങളും 2024 ജൂലൈയിൽ NCERT ലഭ്യമാക്കും. ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത് പോലെ  2 മാസത്തെ കാലതാമസം ഉണ്ടാകും എന്നത്  തെറ്റാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോഗിക അധിഷ്ഠിത  പഠന രീതിയ്ക്ക്  മതിയായ സമയം നൽകുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഴയ പാഠ്യപദ്ധതിയിൽ നിന്ന് പുതിയ പാഠ്യപദ്ധതിയിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കാനും, NCERT ഇതിനകം തന്നെ  ഒരു മാസത്തെ ബ്രിഡ്ജ് പ്രോഗ്രാം ആറാം ക്ലാസിലെ 10 വിഷയ  മേഖലകളിലും
    ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ആറാം ക്ലാസിലെ അധ്യാപനത്തിനായി ഇതാണ് ഉപയോഗിക്കുന്നത്  

2 .2024 മാർച്ചിൽ തന്നെ, സിബിഎസ്ഇയുടെ സർക്കുലർ  (നമ്പർ 29/2024, തീയതി 2024 മാർച്ച് 22) പ്രകാരം , 3 ഉം 6 ഉം ഒഴികെയുള്ള എല്ലാ ക്ലാസുകൾക്കും നിലവിലുള്ള പാഠ്യപദ്ധതിക്കോ പാഠപുസ്തകങ്ങൾക്കോ മാറ്റമില്ല എന്ന് അറിയിച്ചിരുന്നു..തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ , മുൻ അധ്യയന വർഷത്തിൽ (2023-24) ഉപയോഗിച്ച അതേ പാഠപുസ്തകങ്ങൾ തന്നെ മറ്റു  ക്ലാസുകളിൽ  ഉപയോഗിക്കുന്നത് തുടരാൻ സിബിഎസ്ഇ വീണ്ടും സ്കൂളുകൾക്ക് നിർദേശം നൽകി .

3. തമിഴ്‌നാട് ഉൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും RPDC ബാംഗ്ലൂർ മുഖേനയാണ് സേവനം നൽകുന്നത് .  RPDC ബാംഗ്ലൂർ  ആവശ്യപ്പെട്ട പ്രകാരം 9, 11 ക്ലാസുകളിലെ  വിഷയം  തിരിച്ചുള്ള  പാഠപുസ്തകങ്ങൾ , NCERT പബ്ലിക്കേഷൻ ഡിവിഷൻ നൽകിയിട്ടുണ്ട് . RPDC ബാംഗ്ലൂർ ഇത് സംബന്ധിച്ച് ഒരു കുറവും റിപ്പോർട്ട് ചെയ്തിട്ടില്ല.

 
SKY
 


(Release ID: 2032153) Visitor Counter : 28