പ്രധാനമന്ത്രിയുടെ ഓഫീസ്
2030 വരെയുള്ള കാലയളവിൽ ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപ്രധാന മേഖലകളുടെ വികസനം സംബന്ധിച്ച് നേതാക്കളുടെ സംയുക്ത പ്രസ്താവന
Posted On:
09 JUL 2024 9:49PM by PIB Thiruvananthpuram
2024 ജൂലൈ 8-9 തീയതികളിൽ മോസ്കോയിൽ നടന്ന റഷ്യയും ഇന്ത്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിയെ തുടർന്ന്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം, റഷ്യ -ഇന്ത്യ രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാനവും പരസ്പര സഹകരണത്തിന്റെ വികസനം സംബന്ധിച്ചുള്ളതുമായ നിലവിലെ വിഷയങ്ങളിൽ സമഗ്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യാനും, പരസ്പര ബഹുമാനത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതും പരസ്പരം പ്രയോജനകരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ രണ്ട് രാജ്യങ്ങളുടെയും പരമാധികാര വികസനം സംബന്ധിച്ചും ചർച്ച നടന്നു. റഷ്യ-ഇന്ത്യ വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി ഇടപെടലിൻ്റെ ആഴം കൂട്ടുന്നതിന് കൂടുതൽ പ്രചോദനം നൽകുന്നതും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് -സേവന വ്യാപാര വളർച്ചയുടെ പ്രവണത നിലനിർത്താൻ ഉദ്ദേശിച്ചിട്ടുളളതും, 2030 ഓടെ അതിൻ്റെ അളവിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇനി പറയുന്ന പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി .
റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം സംബന്ധിച്ച്, തുടർന്നുള്ള വരികളിൽ "കക്ഷികൾ " എന്ന് വിവക്ഷിക്കപ്പെടുന്ന തരത്തിൽ , ഇനിപ്പറയുന്ന ഒമ്പത് പ്രധാന മേഖലകൾ ഉൾപ്പെടെ വികസിപ്പിക്കാൻ പദ്ധതിയിടുന്നു:
1. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട നിരക്ക് ഇതര വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കാനുള്ള അഭിലാഷം. EAEU-ഇന്ത്യ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ, ഉഭയകക്ഷി വ്യാപാരത്തിൻ്റെ ഉദാരവൽക്കരണ മേഖലയിലെ സംഭാഷണങ്ങളുടെ തുടർച്ച. സന്തുലിത ഉഭയകക്ഷി വ്യാപാരം കൈവരിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള ചരക്കുകളുടെ വർദ്ധിച്ച വിതരണം ഉൾപ്പെടെ 2030-ഓടെ (പരസ്പരം സമ്മതിച്ചതുപോലെ) 100 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ പരസ്പര വ്യാപാരത്തിൻ്റെ നേട്ടം കൈവരിക്കുക. "കക്ഷികളുടെ" നിക്ഷേപ പ്രവർത്തനങ്ങളുടെ പുനരുജ്ജീവനം, അതായത് പ്രത്യേക നിക്ഷേപ വ്യവസ്ഥകളുടെ ചട്ടക്കൂടിനുള്ളിൽ.
2. ദേശീയ കറൻസികൾ ഉപയോഗിച്ച്, ഉഭയകക്ഷി ഇടപാടുകളുടെ സംവിധാനത്തിൻ്റെ വികസനം. പരസ്പര ഇടപാടുകൾക്ക് ഡിജിറ്റൽ സാമ്പത്തിക ഉപകരണങ്ങളുടെ സ്ഥിരമായ ഉപയോഗം .
3. അന്തർദേശീയ വടക്കു-കിഴക്ക് ഗതാഗത ഇടനാഴി, വടക്കൻ കടൽ പാത, ചെന്നൈ-വ്ലാഡിവോസ്‌റ്റോക്ക് കടൽ പാത എന്നീ പുതിയ പാതകൾ ആരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള ചരക്ക് വിറ്റുവരവിൻ്റെ വർദ്ധനവ്. ചരക്കുകളുടെ തടസ്സങ്ങളില്ലാത്ത നീക്കത്തിനായി ഇൻ്റലിജൻ്റ് ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോഗത്തിലൂടെ കസ്റ്റംസ് നടപടിക്രമങ്ങളുടെ ഉത്തമീകരണം.
4.കാർഷിക ഉൽപന്നങ്ങൾ, ഭക്ഷണം, രാസവളങ്ങൾ എന്നിവയിലെ ഉഭയകക്ഷി വ്യാപാരത്തിൻ്റെ അളവിൽ വർദ്ധനവ്. വെറ്ററിനറി, സാനിറ്ററി, ഫൈറ്റോസാനിറ്ററി നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള തീവ്രമായ സംഭാഷണത്തിൻ്റെ പരിപാലനം.
5.ആണവോർജം , എണ്ണ ശുദ്ധീകരണം , പെട്രോകെമിക്കൽസ് എന്നിവയുൾപ്പെടെ പ്രധാന ഊർജ മേഖലകളിലെ സഹകരണത്തിൻ്റെ വികസനം, ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ എന്നീ മേഖലയിൽ സഹകരണത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും വിപുലമായ രൂപങ്ങൾ. ആഗോള ഊർജ്ജ പരിവർത്തനത്തിൻ്റെ സാധ്യതകൾ കണക്കിലെടുത്തുള്ള പരസ്പരവും അന്തർദേശീയവുമായ ഊർജ്ജ സുരക്ഷയുടെ സൗകര്യം വർധിപ്പിക്കൽ.
6. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ ഉൽപ്പാദനം, കപ്പൽ നിർമ്മാണം, ബഹിരാകാശം, മറ്റ് വ്യാവസായിക മേഖലകൾ എന്നീ മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുക. അനുബന്ധ സ്ഥാപനങ്ങളും വ്യാവസായിക കൂട്ടായ്മകളും സൃഷ്ടിച്ച് പരസ്പരം വിപണിയിൽ ഇന്ത്യ-റഷ്യ കമ്പനികളുടെ പ്രവേശനം സുഗമമാക്കുന്നു. സ്റ്റാൻഡേർഡൈസേഷൻ, മെട്രോളജി, എന്നീ മേഖലകളിൽ ഇരു "കക്ഷികളുടെയും"സമീപനങ്ങളുടെ ഒത്തുചേരൽ.
7. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, ഗവേഷണം, ഹൈടെക് കമ്പനികളിലെ ജീവനക്കാർക്കുള്ള വിദ്യാഭ്യാസ വിനിമയങ്ങൾ, ഇൻ്റേൺഷിപ്പുകൾ എന്നിവയുടെ വിവിധ മേഖലകളിലുടനീളമുള്ള നിക്ഷേപങ്ങളുടെയും സംയുക്ത പദ്ധതികളുടെയും പ്രോത്സാഹനം. അനുകൂലമായ സാമ്പത്തിക വ്യവസ്ഥകൾ നൽകിക്കൊണ്ട് പുതിയ സംയുക്ത (അനുബന്ധ ) കമ്പനികൾ സൃഷ്ടിക്കുന്നതിനുള്ള സൗകര്യം.
8.മരുന്നുകളുടെയും നൂതന മെഡിക്കൽ ഉപകരണങ്ങളുടെയും വികസനത്തിലും വിതരണത്തിലും ചിട്ടയായ സഹകരണം പ്രോത്സാഹിപ്പിക്കുക. റഷ്യയിൽ ഇന്ത്യൻ മെഡിക്കൽ സ്ഥാപനങ്ങളുടെ ശാഖകൾ തുറക്കുന്നതിനും യോഗ്യതയുള്ള മെഡിക്കൽ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള സാധ്യതകൾ പഠിക്കുക, കൂടാതെ മെഡിക്കൽ, ജൈവ സുരക്ഷാ മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുക.
9.മാനുഷിക സഹകരണത്തിൻ്റെ വികസനം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികം, സംസ്കാരം, വിനോദസഞ്ചാരം, കായികം, ആരോഗ്യ സംരക്ഷണം, മറ്റ് മേഖലകൾ എന്നിവയിലെ പരസ്പര സഹകരണത്തിൻ്റെ സ്ഥിരമായ വിപുലീകരണം.
റഷ്യൻ പ്രസിഡൻ്റും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് വ്യാപാരം ,സാമ്പത്തികം , ശാസ്ത്രം , സാങ്കേതികം , സാംസ്കാരിക സഹകരണം എന്നിവ സംബന്ധിച്ച റഷ്യ-ഇന്ത്യ അന്തർ-ഗവൺമെൻ്റ് കമ്മീഷനോട് മുൻഗണനാ മേഖലകളെ കുറിച്ച് പഠനം നടത്താനും അതിൻ്റെ അടുത്ത യോഗത്തിൽ പുരോഗതി വിലയിരുത്താനും നിർദ്ദേശിച്ചു.
****
--NK--
(Release ID: 2032046)
Visitor Counter : 66
Read this release in:
Marathi
,
Tamil
,
Telugu
,
Kannada
,
Assamese
,
Manipuri
,
Bengali
,
Odia
,
English
,
Urdu
,
Hindi
,
Punjabi
,
Gujarati