പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിലുള്ള പരിശോധനാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനപരമായ പിന്തുണ എന്നിവയുടെ ധനസഹായത്തിനായി കേന്ദ്രം പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Posted On:
04 JUL 2024 3:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 04 ജൂലൈ 2024
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിൽ മാനദണ്ഡങ്ങൾ-നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് പരിശോധനാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനപരമായ പിന്തുണ എന്നിവയ്ക്കുള്ള ധനസഹായത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യാ ഗവൺമെൻ്റ് പുറത്തിറക്കി. പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ 2024 ജൂലൈ 04-ന് നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറത്തിറക്കി.
ഹരിത ഹൈഡ്രജൻ്റെയും അതിൻ്റെ ഉൽപന്നങ്ങളുടെയും മൂല്യ ശൃംഖലയിലെ ഘടകങ്ങൾ, സാങ്കേതികവിദ്യകൾ, പ്രക്രിയകൾ എന്നിവയ്‌ക്കായുള്ള നിലവിലുള്ള പരിശോധന സൗകര്യങ്ങളിലെ ന്യൂനതകൾ തിരിച്ചറിയുന്നതിനെ ഈ പദ്ധതി പിന്തുണയ്ക്കും. സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് പുതിയ പരിശോധന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
പദ്ധതിയുടെ നിർവ്വഹണത്തിനായി 2025-26 സാമ്പത്തിക വർഷം വരെ മൊത്തം ബജറ്റ് വിഹിതമായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി ആയിരിക്കും പദ്ധതി നടപ്പിലാക്കുക.
GH2 ഉൽപ്പാദനത്തിലും വ്യാപാരത്തിലും ഗുണനിലവാരം, സുസ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ശക്തമായ ഗുണനിലവാരവും പ്രവർത്തന-പരിശോധനാ സൗകര്യങ്ങളും വികസിപ്പിക്കുന്നത് പദ്ധതി ലക്ഷ്യമിടുന്നു.
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 2023 ജനുവരി 4-ന് ആണ് ആരംഭിച്ചത്. 2029-30 സാമ്പത്തിക വർഷം വരെ 19,744 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
(Release ID: 2030717)
Visitor Counter : 48