ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഉപരാഷ്ട്രപതി ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും


തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ്, സയൻസ് & ടെക്‌നോളജി (ഐഐഎസ്‌ടി) യുടെ 12-ാമത് കോൺവൊക്കേഷനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും

Posted On: 04 JUL 2024 2:32PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറും ഡോ. സുധേഷ് ധൻഖറും ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ജൂലൈ ആറിന് രാവിലെ 10.50 ന്  തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും.  മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ ധൻഖർ സമ്മാനിക്കും. 

ഐഎസ്ആർഒ അധ്യക്ഷനും  ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ  ശ്രീ എസ് സോമനാഥ്, ചാൻസലർ ഡോ ബി എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. 


ചടങ്ങിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം കേരള സന്ദർശനം പൂർത്തിയാക്കി രാവിലെ  9.55 ന് തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക്  അദ്ദേഹം മടങ്ങും.

 

NS



(Release ID: 2030672) Visitor Counter : 13