പ്രധാനമന്ത്രിയുടെ ഓഫീസ്
ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി, അപകടത്തിൽപ്പെട്ടവർക്ക് സഹായധനം പ്രഖ്യാപിച്ചു
Posted On:
02 JUL 2024 8:20PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇന്നു സംഭവിച്ച അപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പി.എം.എന്‍.ആര്‍.എഫ്) ധനസഹായമായി ശ്രീ മോദി പ്രഖ്യാപിച്ചു.
''ഹത്രാസിലുണ്ടായ അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എല്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ സഹായധനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
നിര്‍ഭാഗ്യകരമായ ഈ സംഭവത്തെക്കുറിച്ച് യു.പി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥുമായി പ്രധാനമന്ത്രി സംസാരിക്കുകയും അപകടത്തിൽപ്പെട്ടവർക്ക് കൃത്യസമയത്ത് സഹായം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:
SK
(Release ID: 2030316)
Visitor Counter : 93
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada