പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 29 JUN 2024 11:56PM by PIB Thiruvananthpuram

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ടീമിന്റെ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും ടീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സരവും വിജയിച്ചു മുന്നേറിയ ഇന്ത്യൻ ടീം ഈ ടൂർണമെന്റിനെ കൂടുതൽ ആകർഷകമാക്കിയെന്നും അദ്ദേഹം ഒരു വീഡിയോ പോസ്റ്റിലൂടെ പറയുകയുണ്ടായി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ചാമ്പ്യൻസ്! 

ഞങ്ങളുടെ ടീം T20 ലോകകപ്പുമായി മടങ്ങി വരുന്നു!

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് നമുക്ക് അഭിമാനിക്കാം.

ചരിത്ര നിമിഷം!."

 

NK

(Release ID: 2029602) Visitor Counter : 22