പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി രാഷ്ട്രപതി നടത്തിയ അഭിസംബോധന, പുരോഗതിയുടെയും സദ്ഭരണത്തിൻ്റെയും മാർഗരേഖ മുന്നോട്ട് വച്ചു : പ്രധാനമന്ത്രി

Posted On: 27 JUN 2024 3:05PM by PIB Thiruvananthpuram

പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി രാഷ്ട്രപതി നടത്തിയ അഭിസംബോധന സമഗ്രമായിരുന്നുവെന്നും പുരോഗതിയുടെയും സദ്ഭരണത്തിൻ്റെയും മാർഗരേഖ മുന്നോട്ട് വച്ചതായും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 

 രാഷ്ട്രപതിയുടെ അഭിസംബോധനയുടെ ലിങ്കും ശ്രീ മോദി പങ്കുവച്ചു. 

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി രാഷ്ട്രപതി ജി നടത്തിയ  അഭിസംബോധന സമഗ്രവും പുരോഗതിയുടെയും സദ്ഭരണത്തിൻ്റെയും മാർഗരേഖ മുന്നോട്ട് വയ്ക്കുന്നതുമായിരുന്നു .ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്ന മുന്നേറ്റവും വരാനിരിക്കുന്ന സാധ്യതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നമ്മുടെ പൗരന്മാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉറപ്പാക്കാൻ നാം കൂട്ടായി തരണം ചെയ്യേണ്ട ചില പ്രധാന വെല്ലുവിളികളെക്കുറിച്ചും അവരുടെ പ്രസംഗത്തിൽ പരാമർശിച്ചു."

https://pib.gov.in/PressReleasePage.aspx?PRID=2028958

 

NK

(Release ID: 2029040) Visitor Counter : 48