പ്രധാനമന്ത്രിയുടെ ഓഫീസ്‌

കസാഖിസ്ഥാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെട്ടു


പ്രസിഡന്റ് ടോക്കയേവിന്റെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു

കസാഖിസ്ഥാനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയുടെ വിജയത്തിന് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചു



Posted On: 25 JUN 2024 6:07PM by PIB Thiruvananthpuram

കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോക്കയേവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമം വിജയകരമായി നടത്തിയതിനും ചരിത്രംകുറിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനും പ്രസിഡന്റ് ടോക്കയേവ് പ്രധാനമന്ത്രിയെ ഊഷ്മളമായി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

അസ്താനയില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ച പ്രധാനമന്ത്രി, പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിന് കസാഖിസ്ഥാന്റെ നേതൃത്വം വലിയ സംഭാവന നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ബന്ധം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു നേതാക്കളും ധാരണയായി.

 

SK



(Release ID: 2028635) Visitor Counter : 31