വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു

Posted On: 22 JUN 2024 3:04PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 22 ജൂൺ 2024 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്,
 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇനിപ്പറയുന്ന വിഷയങ്ങളിൽ ശുപാർശകൾ നൽകാൻ ഒരു ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചു

 •പരീക്ഷാ പ്രക്രിയയുടെ രീതിഘടനയിൽ പരിഷ്കാരം
 •ഡാറ്റ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മെച്ചപ്പെടുത്തൽ.
•നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനയും പ്രവർത്തനവും .

 താഴെപ്പറയുന്നവർ ഉന്നതതല സമിതിയുടെ ചെയർമാനും അംഗങ്ങളും ആയിരിക്കും.

ചെയർമാൻ: ഡോ. കെ. രാധാകൃഷ്ണൻ.( ഐഎസ്ആർഒ മുൻ ചെയർമാനും ഐഐടി കാൺപൂർ BoG. ചെയർമാനും ) ആണ് സമിതി ചെയർമാൻ.

സമിതി അംഗങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു :

1. ഡോ. രൺദീപ് ഗുലേറിയ, (ഡൽഹി എയിംസ് മുൻ ഡയറക്ടർ)
2. പ്രൊഫ. ബി ജെ റാവു, (ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ).
3. പ്രൊഫ. രാമമൂർത്തി കെ,( ഇമെറിറ്റസ് പ്രൊഫസർ , സിവിൽ എഞ്ചിനീയറിംഗ് വിഭാഗം, ഐഐടി മദ്രാസ്)
4. ശ്രീ പങ്കജ് ബൻസൽ, (സഹസ്ഥാപകൻ, പീപ്പിൾ സ്ട്രോങ്, ബോർഡ് അംഗം- കർമ്മയോഗി ഭാരത്)
5. പ്രൊഫ. ആദിത്യ മിത്തൽ(ഡീൻ, സ്റ്റുഡൻ്റ് അഫയേഴ്സ്, ഐഐടി ഡൽഹി).

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ ഗോവിന്ദ് ജയ്‌സ്വാൾ സമിതിയുടെ മെമ്പർ സെക്രട്ടറി ആയിരിക്കും.


സമിതി ഇനി പറയുന്നവ പരിശോധിക്കും:

 (i) പരീക്ഷാ പ്രക്രിയയുടെ രീതിഘടന പരിഷ്കരിക്കൽ

 (a )  പരീക്ഷാ പ്രക്രിയ ആദ്യന്തം വിശകലനം ചെയ്യുന്നതിനും, സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും,  ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ തടയുന്നതിനുമുള്ള നടപടികൾ നിർദ്ദേശിക്കുക.

 (b ) എൻടിഎയുടെ മാതൃകാ നടപടി ചട്ടങ്ങൾ (എസ്ഒപികൾ)/പ്രോട്ടോക്കോൾ എന്നിവയുടെ സമഗ്രമായ അവലോകനം നടത്തുകയും ഈ നടപടിക്രമങ്ങൾ/പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും അവ എല്ലാ തലത്തിലും കൃത്യമായി നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം ഒരുക്കുകയും ചെയ്യുക.


ii) ഡാറ്റ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മെച്ചപ്പെടുത്തൽ

 (a) എൻടിഎയുടെ നിലവിലുള്ള ഡാറ്റാ സുരക്ഷാ പ്രക്രിയകളും പ്രോട്ടോക്കോളുകളും വിലയിരുത്തുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുക.

 (b) വ്യത്യസ്ത പരീക്ഷകൾക്കായുള്ള പേപ്പർ സജ്ജീകരണവും മറ്റ് പ്രക്രിയകളുമായി ബന്ധപ്പെട്ട നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പരിശോധിക്കുകയും അവയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ശുപാർശകൾ നൽകുകയും ചെയ്യുക.

iii.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനയും പ്രവർത്തനവും

 (a) പോയിൻ്റ് (i), (ii) എന്നിവയ്ക്ക് കീഴിൽ നൽകിയിരിക്കുന്ന ശുപാർശകൾ നടപ്പിലാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് ശുപാർശകൾ നൽകുക. കൂടാതെ എല്ലാ തലങ്ങളിലെയും ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവചിക്കുകയും ചെയ്യുക.

 (b) എൻ ടി എ യുടെ നിലവിലെ പരാതി പരിഹാര സംവിധാനം വിലയിരുത്തുക. മെച്ചപ്പെടുത്താവുന്ന മേഖലകൾ തിരിച്ചറിയുകയും അതിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ നൽകുകയും ചെയ്യുക.

ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ രണ്ട് മാസത്തിനകം സമിതി അതിൻ്റെ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കും. സഹായത്തിനായി ഏത് വിഷയ വിദഗ്ധന്റെയും സേവനം സമിതിയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

 
*********************************


(Release ID: 2027965) Visitor Counter : 38