ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോക അരിവാൾ രോഗ ബോധവൽക്കരണ ദിനം ഇന്ത്യയിലുടനീളം ആചരിച്ചു

Posted On: 20 JUN 2024 3:50PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 20 ജൂൺ 2024

ജൂൺ 19 ന് ലോക അരിവാൾ രോഗ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്, രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അരിവാൾ രോഗത്തിൻ്റെ വ്യാപനം തടയുന്നതിനുമായി രാജ്യത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷം ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജന ദൗത്യം (NSCAEM) ആരംഭിച്ചതുമുതൽ, ആകെ 3,39,77,877 പരിശോധന രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങൾ ആകെ 1,12,01,612 സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.  

സിക്കിൾ സെൽ രോഗ ബോധവത്കരണ ദിനത്തിൽ, NSCAEMന് കീഴിൽ രോഗനിരക്ക് ഉയർന്ന 17 സംസ്ഥാനങ്ങളിലും 343 ജില്ലകളിലുമായി രാജ്യത്തുടനീളം 44,751 പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി 6,15,806 വ്യക്തികളെ അരിവാൾ രോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും 2,59,193 പേർക്ക് സിക്കിൾ സെൽ ഐഡി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ബോധവൽക്കരണ പ്രവർത്തനങ്ങൾ അടുത്ത 15 ദിവസത്തേക്ക് (ജൂൺ 19 മുതൽ ജൂലൈ 3 വരെ) തിരഞ്ഞെടുത്ത 17 സംസ്ഥാനങ്ങളിലെ 343 ജില്ലകളിലെ കേന്ദ്രങ്ങളിൽ തുടരും. അടുത്ത 15 ദിവസത്തേക്ക് 10,00,000 വ്യക്തികളെ പരിശോധിക്കുകയും 3,00,000 വ്യക്തികൾക്ക് സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.


 

****************************



(Release ID: 2027084) Visitor Counter : 19