വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഒരു മൃഗത്തിൻ്റെ ഗാഭീര്യമാണ്അതിൻ്റെ സ്‌ക്രീൻ സമയം നിർണ്ണയിക്കുന്നത് : പ്രശസ്ത വന്യജീവി ചലച്ചിത്ര നിർമ്മാതാവും ഛായാഗ്രാഹകനുമായ അൽഫോൺസ് റോയ്.

Posted On: 18 JUN 2024 2:43PM by PIB Thiruvananthpuram

മുംബൈ : 18 ജൂൺ 2024 

 
ഒരു മൃഗത്തിൻ്റെ ഗാഭീര്യമാണ് പലപ്പോഴും സിനിമകളിലും മറ്റും പ്രത്യക്ഷപ്പെടാനുള്ള അതിന്റെ സാധ്യതയെ നിർണ്ണയിക്കുന്നതെന്ന് പ്രശസ്ത വന്യജീവി ചലച്ചിത്ര നിർമ്മാതാവും ഛായാഗ്രാഹകനുമായ ശ്രീ അൽഫോൺസ് റോയ് പറഞ്ഞു. പതിനെട്ടാമത് മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ "വന്യതയുടെ പര്യവേക്ഷണം: ഇന്ത്യൻ വന്യജീവി ഡോക്യുമെൻ്ററികളും സംരക്ഷണ ശ്രമങ്ങളും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.  വന്യ ജീവി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ വന്യജീവികളെക്കുറിച്ചും ഡോക്യുമെൻ്ററികൾ നിർമ്മിക്കുന്നതിൻ്റെ സങ്കീർണതകൾ സെഷൻ ചർച്ച ചെയ്തു .
 
ടെലിവിഷൻ നിർമ്മാതാക്കൾക്ക് പക്ഷികളേക്കാളും മറ്റ് ചെറിയ ഇനങ്ങളേക്കാളും കടുവ, സിംഹം, നീലത്തിമിംഗലം തുടങ്ങിയ വലിയ മൃഗങ്ങളോട് താൽപ്പര്യമുണ്ടെന്ന് ശ്രീ അൽഫോൺസ് റോയ് പറഞ്ഞു. വന്യജീവി സിനിമകളിൽ മൃഗത്തിൻ്റെ ഗാoഭീര്യത്തെ ആശ്രയിച്ച് ചില ഇഷ്ടാനിഷ്ടങ്ങൾ നിലവിലുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. 
 
 ഈ മേഖലയോടുള്ള അഭിനിവേശം പരമപ്രധാനമാണെന്ന് റോയ് വന്യജീവി ചലച്ചിത്ര പ്രവർത്തകരെ ഉപദേശിച്ചു.  നൈതികമായ ചലച്ചിത്രനിർമ്മാണത്തിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.  പ്രകൃതിക്ക്  ചിത്രികരണത്തെക്കാൾ മുൻഗണന നൽകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മൊബൈൽ ക്യാമറകളിൽ വന്യജീവികളെ പകർത്തുന്നത് സാധ്യമാക്കിയ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം ശ്രീ റോയ് അംഗീകരിച്ചു. ഇന്ന് പ്രൊഫഷണൽ വൈൽഡ് ലൈഫ് സിനിമാ നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പ്രകൃതിയിൽ മുഴുകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച ശ്രീ റോയ്, പ്രകൃതി ക്ലബ്ബുകളിലും സംഘടനകളിലും ചേരാൻ അവരെ പ്രേരിപ്പിച്ചു. 
 
വ്യാപകമായി അറിയപ്പെടാത്ത ജീവജാലങ്ങളെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ സാമൂഹ്യ മാധ്യമത്തിന്റെ ശക്തി അദ്ദേഹം ഉപസ്സംഹാരത്തിൽ ഉയർത്തിക്കാട്ടി. 
 
ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്‌നാട്ടിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ അൽഫോൺസ് റോയിയുടെ ഫോട്ടോഗ്രാഫി ഡയറക്ടർ എന്ന നിലയിൽ ശ്രദ്ധേയമായ ചിത്രങ്ങളിൽ 'ലൈഫ് ഈസ് ഗുഡ്', 'ഉറുമി' എന്നിവ ഉൾപ്പെടുന്നു. ‘ടിബറ്റ് ദി എൻഡ് ഓഫ് ടൈം’ (1995) എന്നതിന് പ്രൈം ടൈം എമ്മി അവാർഡും ‘ടൈഗർ കില്ലിന്’ (2008) ഹ്യൂഗോ ടെലിവിഷൻ അവാർഡും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ  ശ്രീ റോയിയ്ക്ക് ലഭിച്ചിട്ടുണ്ട് .

(Release ID: 2026260) Visitor Counter : 52