പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 14 JUN 2024 11:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി.

തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് ആശംസകൾ നേർന്നതിനു പ്രധാനമന്ത്രി കിഷിദയോടു ശ്രീ മോദി നന്ദി പറഞ്ഞു. മൂന്നാം ഭരണകാലയളവിലും ജപ്പാനുമായുള്ള ഉഭയകക്ഷിബന്ധത്തിനു മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തം പത്താം വർഷത്തിലാണെന്നു സൂചിപ്പിച്ച ഇരുനേതാക്കളും ബന്ധത്തിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. സഹകരണം കൂടുതൽ ആഴത്തിലാക്കാനും പുതിയതും ഉയർന്നുവരുന്നതുമായ മേഖലകൾ കൂട്ടിച്ചേർക്കാനും ബി2ബി, പി2പി സഹകരണം ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു.

ഇന്ത്യയിലെ ചലനക്ഷമതയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി, 2022-2027 കാലയളവിൽ ഇന്ത്യയിൽ 5 ട്രില്യൺ യെൻ മൂല്യമുള്ള ജാപ്പനീസ് നിക്ഷേപം, നമ്മുടെ ഉൽപ്പാദന സഹകരണത്തിന്റെ പരിവർത്തനം ലക്ഷ്യമിട്ടുള്ള ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സരക്ഷമത പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിൽ ഇന്ത്യയും ജപ്പാനും സഹകരിക്കുന്നുണ്ട്. ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച, ഈ സഹകരണത്തിന്റെ ചില പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള അവസരവും നൽകി.

അടുത്ത ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ചർച്ച തുടരാമെന്ന പ്രതീക്ഷ ഇരുനേതാക്കളും പങ്കുവച്ചു.

 

SK
 



(Release ID: 2025466) Visitor Counter : 34