ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഗോതമ്പിൻ്റെ വിപണി വില കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Posted On: 13 JUN 2024 4:50PM by PIB Thiruvananthpuram

ന്യൂ ഡൽഹി : ജൂൺ 13, 2024

 ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഗോതമ്പിൻ്റെ വിപണി വില സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പൂഴ്ത്തിവെപ്പ് തടയുന്നതിനും വില സ്ഥിരത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ വകുപ്പ് നടത്തുന്നതാണ്.

 2024ലെ റാബി വിപണന കാലയളവിൽ(RMS ) 112 ദശലക്ഷം മെട്രിക് ടൺ (LMT) ഗോതമ്പ് ഉൽപ്പാദിപ്പിച്ചതായി വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ,2024 ലെ റാബി വിപണന കാലയളവിൽ 11.06.2024 വരെ ഏകദേശം 266 LMT ഗോതമ്പ് സംഭരിച്ചിട്ടുണ്ട്. പൊതുവിതരണ സംവിധാനത്തിൻ്റെയും (PDS) മറ്റ് ക്ഷേമ പദ്ധതികളുടെയും ആവശ്യകത നിറവേറ്റിയ ശേഷം, ആവശ്യാനുസരണം വിപണി ഇടപെടലുകൾ നടത്താൻ ഏകദേശം 184 LMT ഗോതമ്പ്, സംഭരണമായി അവശേഷിക്കും.  

ബഫർ സ്റ്റോക്കിംഗ് മാനദണ്ഡങ്ങൾ വർഷത്തിലെ ഓരോ പാദത്തിലും വ്യത്യാസപ്പെടുന്നു. 2024 ജനുവരി 1 ലെ കണക്കനുസരിച്ച്, ഗോതമ്പ് സംഭരണം 163.53 LMT ആയിരുന്നു.ഈ പാദത്തിലെ നിശ്ചിത ബഫർ മാനദണ്ഡo 138 LMT ആയിരുന്നു.ഗോതമ്പ് സംഭരണം ഒരു സമയത്തും , ത്രൈമാസ ബഫർ സ്റ്റോക്ക് മാനദണ്ഡങ്ങൾക്ക് താഴെയായി കുറഞ്ഞിട്ടില്ല. കൂടാതെ, ഗോതമ്പ് ഇറക്കുമതിയുടെ തീരുവ ഘടനയിൽ മാറ്റം വരുത്താൻ നിലവിൽ നിർദ്ദേശമില്ല.

 
SKY

(Release ID: 2025071) Visitor Counter : 65