വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വാര്‍ത്താവിനിമയ മന്ത്രിയായി ചുമതലയേറ്റു
Posted On:
11 JUN 2024 5:06PM by PIB Thiruvananthpuram
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയായി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ ഇന്ന് ചുമതലയേറ്റു.മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, ഇക്കാലഘട്ടത്തില്‍ ഇന്ത്യയുടെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്നതില്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെയും (DoT) ഇന്ത്യാ പോസ്റ്റിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ, നമ്മുടെ ഗവണ്‍മെന്റ് ഈ മേഖലയില്‍ വളരെയധികം പരിവര്‍ത്തനം വരുത്തി. ഇന്ത്യയുടെ ടെലികമ്യൂണിക്കേഷന്‍, തപാല്‍ മേഖലയെ സുസ്ഥിരവും ഉപഭോക്തൃ കേന്ദ്രീകൃതവും മത്സരക്ഷമവുമാക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
ടെലികമ്യൂണിക്കേഷന്‍ വിപ്ലവത്തിനുള്ള ബഹുമതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനാണെന്നു പറഞ്ഞ അദ്ദേഹം 140 കോടി പൗരന്മാരുടെ അഭിലാഷങ്ങള്‍ സാദ്ധ്യമാക്കുന്നിതിന് അശ്രാന്ത പരിശ്രമം നടത്തുമെന്നു പ്രതിജ്ഞയെടുത്തു.
മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശ്രീ സിന്ധ്യയെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അവരുടെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും ചലനാത്മക നേതൃത്വവും ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് ഒരു പുതിയ വീക്ഷണവും നവോന്മേഷവും പകരുമെന്ന് പ്രതീക്ഷിക്കുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ലിങ്ക്: https://twitter.com/JM_Scindia/status/1800433070413152579?t=lSd2E36lAoARrmhijo1zkA&s=19
(Release ID: 2024543)
Visitor Counter : 45