ജൽ ശക്തി മന്ത്രാലയം

ശ്രീ സി ആർ പാട്ടീൽ കേന്ദ്ര ജലശക്തി മന്ത്രിയായി ചുമതലയേറ്റു

ജലസംരക്ഷണം, ശുചിത്വം, പരിപാലനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ജലശക്തി മന്ത്രാലയം തീരുമാനിച്ചു: ശ്രീ സി ആർ പാട്ടീൽ

Posted On: 11 JUN 2024 6:39PM by PIB Thiruvananthpuram

കേന്ദ്ര ജലശക്തി മന്ത്രിയായി ശ്രീ ചന്ദ്രകാന്ത് രഘുനാഥ് പാട്ടീൽ ഇന്നു ന്യൂഡൽഹിയിൽ ചുമതലയേറ്റു. ചുമതലയേറ്റശേഷം, മന്ത്രാലയത്തിന്റെ ഉത്തരവാദിത്വം തന്നിൽ വിശ്വസിച്ചേൽപ്പിച്ചതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഗുജറാത്തിലെ നവസാരി ലോക്‌സഭാ മണ്ഡലത്തിൽനിന്നു മൂന്നാം തവണയാണു ശ്രീ പാട്ടീൽ പാർലമെന്റംഗമാകുന്നത്.

 

आज जल शक्ति मंत्रालय का चार्ज लेने के बाद, मैं कृतज्ञता का अनुभव कर रहा हूँ और मुझ पर विश्वास कर यह ज़िम्मेदारी देने के लिए माननीय प्रधानमंत्री श्री @narendramodi सर का आभार व्यक्त करता हूँ।

मैं संकल्पित हूँ कि जल शक्ति मंत्रालय के माध्यम से, हम जल संरक्षण, स्वच्छता और प्रबंधन… pic.twitter.com/tBMVDa7m5Q

— C R Paatil (Modi Ka Parivar) (@CRPaatil) June 11, 2024

 

“ജലശക്തി മന്ത്രാലയം ജലസംരക്ഷണം, ശുചിത്വം, പരിപാലനം എന്നിവയിൽ പുതിയ അളവുകോലുകൾ സ്ഥാപിക്കുമെന്ന ദൃഢനിശ്ചയത്തിലാണു ഞാൻ. ഈ ദിശയിൽ ഞങ്ങൾ കൂട്ടായ പരിശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ജലസമ്പത്തു സംരക്ഷിക്കുകയും ചെയ്യും.”- സമൂഹമാധ്യമമായ ‘എക്സി’ൽ അദ്ദേഹം കുറിച്ചു.

ശ്രീ പാട്ടീലിനൊപ്പം കേന്ദ്ര ജലശക്തി സഹമന്ത്രിമാരായ ശ്രീ വി സോമണ്ണ, ശ്രീ രാജ് ഭൂഷൺ ചൗധരി എന്നിവർക്കും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജ്യത്തെ ജലത്തിന്റെ സ്ഥിതിയെക്കുറിച്ചും മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

 

 

കുടിവെള്ള-ശുചിത്വ സെക്രട്ടറി വിനി മഹാജൻ, ജലവിഭവ-നദീവികസന-ഗംഗാ പുനരുജ്ജീവന വകുപ്പു സെക്രട്ടറി ദേബശ്രീ മുഖർജി എന്നിവരും മന്ത്രാലയത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

***** 

NK



(Release ID: 2024379) Visitor Counter : 25