ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ ജഗത് പ്രകാശ് നദ്ദ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ വകുപ്പ്  മന്ത്രിയായി ചുമതലയേറ്റു

Posted On: 11 JUN 2024 3:12PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024


ശ്രീ ജഗത് പ്രകാശ് നദ്ദ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയായി ഇന്ന്  ചുമതലയേറ്റു. തദവസരത്തില്‍ സഹ മന്ത്രിമാരായ ശ്രീ പ്രതാപ റാവു  ജാദവ്, ശ്രീമതി അനുപ്രിയ പട്ടേല്‍ (ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം) എന്നിവരും സന്നിഹിതരായിരുന്നു.

1975 ല്‍ ശ്രീ നദ്ദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന അദ്ദേഹം 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ പ്രധാന ചുമതലകള്‍ നിര്‍വ്വഹിച്ചു.  പിന്നീട്, സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മുന്നു തവണ വിജയിക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശില്‍ കാബിനറ്റ് മന്ത്രിയായിരുന്നിട്ടുണ്ട്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചു. 2014 നവംബര്‍ മുതല്‍ 2019 മേയ് വരെ അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി സ്ഥാനം വഹിച്ചു.

ചുമതലയേറ്റ ശേഷം ശ്രീ ജെ.പി. നദ്ദ  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ അപൂര്‍വ്വ ചന്ദ്ര, കേന്ദ്ര ആരോഗ്യ അഡീഷണല്‍  സെക്രട്ടറി (ആരോഗ്യം) ശ്രീമതി റോളി സിംഗ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.

 
SKY

(Release ID: 2024129) Visitor Counter : 137