പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ശ്രീ പ്രൾഹാദ് ജോഷി നവ, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ചുമതലയേറ്റു


ശ്രീപദ് യെസ്സോ നായിക് സഹമന്ത്രിയായും ചുമതലയേറ്റു

Posted On: 11 JUN 2024 2:54PM by PIB Thiruvananthpuram

ശ്രീ പ്രൾഹാദ് ജോഷി ഇന്ന് അടൽ അക്ഷയ ഊർജ ഭവനിൽ നവ, പുനരുപയോഗ ഊർജ മന്ത്രിയായി ചുമതലയേറ്റു. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതലയ്ക്കു പുറമേയാണിത്. ശ്രീ ശ്രീപദ് യെസ്സോ നായിക് നവ, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹമന്ത്രിയായും ഇന്ന് ചുമതലയേറ്റു.


നവ, പുനരുപയോഗ മന്ത്രാലയം സെക്രട്ടറി ശ്രീ ഭൂപീന്ദർ സിംഗ് ഭല്ലയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരെ സ്വാഗതം ചെയ്തു.

 

മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ പ്രഹ്‌ളാദ് ജോഷി ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ പുനരുപയോഗ ഊർജ മേഖലയുടെ നിർണായക പ്രാധാന്യത്തെക്കുറിച്ച്  ഊന്നിപ്പറയുകയും ഈ മേഖലയിലെ വളർച്ചയ്ക്കുള്ള വിപുലമായ സാധ്യതകൾ വിവരിക്കുകയും ചെയ്തു. രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങളും പാരിസ്ഥിതിക ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി പുനരുപയോഗ ഊർജ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും  അദ്ദേഹം അടിവരയിട്ടു.

ഊർജ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പിന്നീട് കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഭരണകാര്യങ്ങൾ വിശദീകരിച്ചു കേൾക്കുകയും ചെയ്തു.

***

SK



(Release ID: 2024092) Visitor Counter : 42