പ്രധാനമന്ത്രിയുടെ ഓഫീസ്‌

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി


വിവിധ ആസനങ്ങളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വീഡിയോകളും പങ്കിട്ടു

Posted On: 11 JUN 2024 11:03AM by PIB Thiruvananthpuram

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ശാന്തതയോടും ധൈര്യത്തോടും കൂടി ജീവിതത്തിലെ വെല്ലുവിളികളെ കടന്നു പോകാന്‍ യോഗ നമ്മെ പ്രാപ്തരാക്കുന്നുവെന്നും ശാന്തതയുടെ ഒരു ആശ്രയകേന്ദ്രം നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന യോഗ ദിനത്തിന്റെ വെളിച്ചത്തില്‍, വിവിധ ആസനങ്ങളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വിവിധ വീഡിയോകളും ശ്രീ മോദി പങ്കിട്ടു.

എക്സ് പോസ്റ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു;


''ഇനി പത്തു ദിനങ്ങള്‍ പിന്നിടുമ്പോള്‍, ഒരുമയും ഐക്യവും ഇഴചേരുന്ന കാലാതീതമായ ഒരു പരിശീലനത്തെ ആഘോഷിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം വാര്‍ഷികം ലോകം ആചരിക്കും. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകള്‍ മറികടന്നു കൊണ്ട് യോഗ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സമഗ്രമായ ക്ഷേമത്തിനായി ഒന്നിപ്പിക്കുന്നു.''

''ഈ വര്‍ഷത്തെ യോഗ ദിനത്തോട് അടുക്കുമ്പോള്‍, യോഗയെ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിക്കേണ്ടതും, ഇത് തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ജീവിത വെല്ലുവിളികളെ ശാന്തമായും ധൈര്യത്തോടെയും കടന്നു പോകാന്‍ യോഗ നമ്മെ പ്രാപ്തരാക്കുകയും ശാന്തതയുടെ ഒരു ആശ്രയ കേന്ദ്രം നല്‍കുകയും ചെയ്യുന്നു.''

''യോഗാ ദിനം അടുക്കുമ്പോള്‍, വിവിധ ആസനങ്ങളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ചില വീഡിയോകള്‍ ഞാന്‍ പങ്കിടുന്നു. സ്ഥിരമായി യോഗ പരിശീലിക്കാന്‍ ഇത് നിങ്ങളെയെല്ലാം പ്രചോദിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു."

In ten days from now, the world will mark the 10th International Day of Yoga, celebrating a timeless practice that celebrates oneness and harmony. Yoga has transcended cultural and geographical boundaries, uniting millions across the globe in the pursuit of holistic well-being.

— Narendra Modi (@narendramodi) June 11, 2024

As we approach this year’s Yoga Day, it is essential to reiterate our commitment to making Yoga an integral part of our lives and also encouraging others to make it a part of theirs. Yoga offers a sanctuary of calm, enabling us to navigate life's challenges with calm and…

— Narendra Modi (@narendramodi) June 11, 2024

As Yoga Day approaches, I am sharing a set of videos that will offer guidance on various Asanas and their benefits. I hope this inspires you all to practice Yoga regularly. https://t.co/Ptzxb89hrV

— Narendra Modi (@narendramodi) June 11, 2024

 

***

SK



(Release ID: 2023963) Visitor Counter : 41