മന്ത്രിസഭ
azadi ka amrit mahotsav

കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം: പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമിക്കാൻ ഗവണ്മെന്റ് സഹായം നൽകും

Posted On: 10 JUN 2024 7:50PM by PIB Thiruvananthpuram

അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിനായി 2015-16 മുതലാണ് ഇന്ത്യാ ഗവൺമെന്റ്, പ്രധാൻമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനി​ടെ ഭവനപദ്ധതികൾക്കു കീഴിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തീകരിച്ചു.

പിഎംഎവൈ പ്രകാരം നിർമിക്കുന്ന എല്ലാ വീടുകളിലും ഗാർഹിക ശൗചാലയങ്ങൾ, എൽപിജി കണക്ഷൻ, വൈദ്യുതി കണക്ഷൻ, വീട്ടിൽ പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷൻ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നു.

അർഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വർധന കാരണമുണ്ടാകുന്ന പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിന് ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനമായി.

 

SK


(Release ID: 2023828) Visitor Counter : 336