പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ശ്രീ നരേന്ദ്ര മോദി

Posted On: 09 JUN 2024 11:55PM by PIB Thiruvananthpuram

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 140 കോടി ഇന്ത്യക്കാരെ സേവിക്കുന്നതിലേക്കും ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ മന്ത്രിമാരുടെ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലേക്കും ഞാൻ ഉറ്റുനോക്കുന്നു.

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ മന്ത്രിമാരുടെ സംഘം യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും മികച്ച സംയോജനമാണ്; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ എല്ലാ ശ്രമവും നടത്തും.

വിദേശത്തുനിന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികളോടും  ഞാൻ നന്ദി പറയുന്നു. മാനവപുരോഗതിക്കായി ഇന്ത്യ എപ്പോഴും ഞങ്ങളുടെ അമൂല്യപങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും.”

 

 

NK

(Release ID: 2023679) Visitor Counter : 91