രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കടലിൽ ഗുരുതരാവസ്ഥയിലായ മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച്  തീരസംരക്ഷണ സേന

Posted On: 08 MAY 2024 11:37AM by PIB Thiruvananthpuram

കൊച്ചി: 08 മെയ് 2024

മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണു ഗുരുതരാവസ്ഥയിലായ മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച്  ഇന്ത്യൻ തീരസംരക്ഷണ സേന. തമിഴ്‌നാട്ടിലെ കൊളച്ചൽ സ്വദേശിയായ 26 വയസ്സുള്ള അജിൻ എന്ന മത്സ്യത്തൊഴിലാളിയെയാണ് ബേപ്പൂരിൽ നിന്ന് 39 നോട്ടിക്കൽ മൈൽ അകലെയായി സ്ഥിതി ചെയ്ത ഇന്ത്യൻ മത്സ്യ ബന്ധന ബോട്ടായ (ഐഎഫ്ബി) ജസീറയിൽ നിന്നും സമയബന്ധിതമായ പ്രവർത്തനത്തിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപെടുത്തിയത്.

മത്സ്യബന്ധന ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളി വീണത് സംബന്ധിച്ച് ബേപ്പൂരിലെ എഡി ഫിഷറീസ് ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെൻ്ററിന് (എംആർഎസ്‌സി) അപായ സൂചന നൽകി. തെരച്ചിലിന് ഒടുവിൽ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയെങ്കിലും, ശ്വാസകോശത്തിലേക്ക് കടൽ വെള്ളം കയറിയത് മൂലം ആരോഗ്യനില വഷളാകുകയായിരുന്നു.

സാഹചര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്തും, കടലിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകാനും വിലപ്പെട്ട ജീവൻ രക്ഷിക്കാനുമുള്ള തീരസംരക്ഷണ സേനയുടെ ആഹ്വാനം നിറവേറ്റിക്കൊണ്ടും, കൊച്ചിയിൽ നിന്ന് മെഡിക്കൽ സംഘവുമായി ഐ സി ജി, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ സ്ഥലത്തേക്ക് അയച്ചു. തീരസംരക്ഷണ സേനയുടെ കപ്പലുകളായ ആര്യമാൻ, സി-404 എന്നിവയും ദുരന്തത്തോട് പ്രതികരിച്ചു.


ഐഎഫ്ബിയെ കണ്ടെത്തി രോഗിയെ വിമാനമാർഗം കൊച്ചിയിലെത്തിച്ചു. അവിടെയെത്തിയ രോഗിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.



(Release ID: 2019985) Visitor Counter : 40