തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിംഗ്, പകുതി സമയം പിന്നിടുമ്പോൾ റിപ്പോർട്ടുകളിലും ദൃശ്യങ്ങളിലും വോട്ടർമാരുടെ വലിയ ആവേശം പ്രകടമാണ്

Posted On: 19 APR 2024 6:59PM by PIB Thiruvananthpuram

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലെയും സിക്കിമിലെയും 92 നിയമസഭാ മണ്ഡലങ്ങളിലേക്കും 102 പാർലമെൻ്ററി മണ്ഡലങ്ങളിലേക്കും ഇന്ന് ഒരേസമയം വോട്ടെടുപ്പ് നടക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ, പല സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗണ്യമായ വോട്ടിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും പോളിംഗ് സുഗമമായും സമാധാനപരമായും പുരോഗമിക്കുന്നു. ഇന്ന് രാവിലെ 7 മണിക്ക് 102 പാർലമെന്റ് മണ്ഡലങ്ങളിൽ ഒരേസമയം വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ, വോട്ടുചെയ്യാനായി എത്തിയ വോട്ടർമാരുടെ നീണ്ട വരിയുടെ ദൃശ്യങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ ഉടനീളം കാണാനായി. ഊർജ്ജസ്വലരായ യുവാക്കൾ മുതൽ മുതിർന്നവർ, ദമ്പതികൾ, ആദിവാസികൾ, ഭിന്നശേഷിയുള്ളവർ, നവദമ്പതികൾ തുടങ്ങി എല്ലാ പ്രായത്തിലുമുള്ള വോട്ടർമാരും തിരഞ്ഞെടുപ്പ് ആഘോഷങ്ങളിൽ പങ്കുചേർന്നു. ഏറെക്കുറെ സമാധാനപരവും ചിട്ടയായതുമായ നടത്തിപ്പിലൂടെ പോളിങ് പ്രക്രിയ ശ്രദ്ധേയമായിരിക്കുന്നു.

ഇന്ന് രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളിൽ പി വി ടി ജി വിഭാഗത്തിലെ വോട്ടർമാർ എത്തിയത് എല്ലാവരേയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ വിജയത്തിന്റെ തെളിവാണ് . ദക്ഷിണ ആൻഡമാനിലെ സ്ട്രെയിറ്റ് ദ്വീപിൽ നിന്നുള്ള ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവർഗക്കാരും ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കെടുത്തു.

വെള്ളം, ഷെഡ്, ശുചിമുറികൾ, റാമ്പുകൾ, സന്നദ്ധപ്രവർത്തകർ, വീൽചെയറുകൾ, വൈദ്യുതി തുടങ്ങിയ അവശ്യസൗകര്യങ്ങൾ, പ്രായമായവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും സുഗമമായി വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഛത്തീസ്ഗഡിലെ എൽഡബ്ല്യുഇ പ്രദേശങ്ങളിലും സമാധാനപരമായ വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യുന്നു.

************



(Release ID: 2018298) Visitor Counter : 46