തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇരുപ്പതിയൊന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 പാര്‍ലമെന്റ് മണ്ഡലങ്ങളും, അരുണാചൽ, സിക്കിം, സംസ്ഥാനങ്ങളിലെ 92 നിയമസഭാ മണ്ഡലങ്ങളും 2024 ഏപ്രില്‍ 19-ലെ വോട്ടെടുപ്പിന് സജ്ജമായി
2024 ഏപ്രില്‍ 19-ന് സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ പോളിങ് ഉറപ്പാക്കുന്നതിന് 350-ലധികം നിരീക്ഷകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ചൂടിനെ പ്രതിരോധിക്കാനുള്ളതുള്‍പ്പെടെ പോളിംഗ് സ്‌റ്റേഷനുകളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ നിര്‍ദ്ദേശവും നല്‍കി
प्रविष्टि तिथि:
12 APR 2024 5:50PM by PIB Thiruvananthpuram
2024 ഏപ്രില്‍ 19ന് ഇരുപത്തി ഒന്ന് സംസ്ഥാനങ്ങളിലെ 102 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടക്കുന്ന പോളിംഗിനായി 127 പൊതു നിരീക്ഷകര്‍, 67 പോലീസ് നിരീക്ഷകര്‍, 167 ചെലവ് നിരീക്ഷകര്‍ എന്നിവരെ വിന്യസിപ്പിച്ചു. നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന്റെ അവസാന തീയതിയായ 2024 മാര്‍ച്ച് 26-ന് മുമ്പ് തന്നെ അവരെല്ലാവരും മണ്ഡലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, പ്രത്യേകിച്ച് ചൂടിനെ നേരിടാനുള്ളവ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാറിനോടൊപ്പം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ശ്രീ ഗ്യാനേഷ് കുമാര്‍, ശ്രീ സുഖ്ബിര്‍സന്ധു എന്നിവര്‍ നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒന്നാംഘട്ട വോട്ടെടുപ്പിനോടടുത്ത് പ്രലോഭനങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും സേനയെ മികച്ച രീതിയില്‍ വിനിയോഗിക്കുന്നുവെന്നും ക്രമസമാധാനം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും കര്‍ശനമായി ഉറപ്പാക്കണമെന്നും നിരീക്ഷകരോട് അവര്‍ നിര്‍ദ്ദേശിച്ചു.


ഇവയ്ക്കെല്ലാം പുറമേ കേന്ദ്ര നിരീക്ഷകര്‍ക്ക് ഉറപ്പാക്കാന്‍ നല്‍കിയിട്ടുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍:
1. വോട്ടെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവസരസമത്വവുമുറപ്പാക്കി.
2. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമയത്തുമുഴുവനും അനുവദിച്ചിട്ടുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കുള്ളില്‍ അവരുടെ ഭൗതിക സാന്നിദ്ധ്യം ഉണ്ടായിരിക്കണം
3. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇടയില്‍ മൊബൈല്‍/ലാന്‍ഡ്‌ലൈന്‍/ഇ-മെയില്‍/താമസിക്കുന്ന സ്ഥലം എന്നിവ വിപുലമായി പ്രസിദ്ധീകരിക്കണം, അങ്ങനെ പൊതുജനങ്ങള്‍ക്ക്/ സ്ഥാനാര്‍ത്ഥികള്‍/ രാഷ്ര്ടീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് അവര്‍ നിര്‍ദ്ദിഷ്ട നമ്പറുകളില്‍/വിലാസങ്ങളില്‍ എല്ലാദിവസവുംലഭ്യമാകുമെന്നത് ഉറപ്പാകും.
4. അവരുടെ സാന്നിദ്ധ്യത്തില്‍ സേനകള്‍ അവിടെയവിടെയായി വിന്യസിക്കണം
5. കേന്ദ്ര /സംസ്ഥാന പോലീസ് സേനകളെ വിവേകപൂര്‍വ്വം ഉപയോഗിക്കുകയും നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്നുവെന്നും അവരുടെ വിന്യാസം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും/ സ്ഥാനാര്‍ത്ഥിക്കും അനുകൂലമല്ലെന്നും ഉറപ്പാക്കുകയും വേണം.
6.. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളും/വി.വി.പാറ്റുകളും ക്രമരഹിതമാക്കണം.
7. 85 വയസ്സിനു മുകളിലുള്ളവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വീടുകളില്‍ തന്നെ സുഗമമായി വോട്ടുചെയ്യാനുള്ള പ്രക്രിയകളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും അവശ്യ ഡ്യൂട്ടിയിലുള്ളവര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റും ഉറപ്പാക്കണം
8.. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടര്‍ പട്ടിക വിതരണം ചെയ്യണം.
9. ജില്ലാ ഭരണകൂടം വള്‍നറബിളി മാപ്പിംഗ് നീതിയുക്തമായി നടത്തിയിട്ടുണ്ട്, അതനുസരിച്ച് ഗതാഗത വാര്‍ത്താവിനിമയ പദ്ധതി തയ്യാറാക്കണം.
10. സൂക്ഷ്മ നിരീക്ഷകരുടെ (മൈക്രോ ഒബ്‌സര്‍വര്‍) വിന്യാസം
11. വോട്ടിംഗ് ഗന്ത്രം/വി.വി.പാറ്റ് കമ്മീഷന്‍ ചെയ്യുന്നത് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും മുന്‍പിലായിരിക്കണം .
12. ഇ.വി.എം (വോട്ടിംഗ് യന്ത്രം) സ്‌ട്രോങ് റൂമുകളിലെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും എല്ലാ സ്ഥാനാര്‍ത്ഥികളുടെയും അംഗീകൃത ഏജന്റുമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യണം.
13. എല്ലാ പരാതി പരിഹാര സംവിധാനങ്ങളും നിലവിലുണ്ട്
14. കൃത്യസമയത്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥന്റെ സമ്പൂര്‍ണ്ണ ചുമതലയില്‍ ജില്ലകളില്‍ സംയോജിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
15. പോളിംഗ് ദിവസത്തിന് മുന്‍പായി വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകളും വിതരണം100% പൂര്‍ത്തിയാക്കണം
16. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സി-വിജില്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സക്ഷം ആപ്പ്, എന്‍കോര്‍, സുവിധ ആപ്പ് തുടങ്ങിയ എല്ലാ ഐ.ടി ആപ്ലിക്കേഷനുകളും ഉപയോഗിക്കുക, ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് ശരിയായ പരിശീലനം നല്‍കിയിട്ടുണ്ട്.
17. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍, സൂക്ഷ്മ നിരീക്ഷകര്‍ (മൈക്രോ ഒബ്‌സര്‍വര്‍) തുടങ്ങി എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ക്രമമായ രീതിയില്‍ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്.
18. നിയോജക മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും മിനിമം സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക.
19. വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സ്ഥാപിക്കുക, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍, സ്ത്രീകള്‍, വയോധികര്‍, കുഷ്ഠരോഗ ബാധിതരായ വോട്ടര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യമുണ്ടാകണം.
20. കുടിവെള്ളം, പോളിംഗ് സമയത്ത് ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് ഷെഡുകള്‍/ഷാമിയാനകള്‍, പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങള്‍ എന്നിവ ഉറപ്പാക്കണം.
21. പണം, മദ്യം, സൗജന്യങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവയുടെ നീക്കവും വിതരണവും ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കായി ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിസ്റ്റിക്‌സ് നിരീക്ഷണ ടീമുകള്‍, വീഡിയോ വ്യൂവിംഗ് ടീമുകള്‍, ബോര്‍ഡര്‍ ചെക്ക് പോസ്റ്റുകള്‍, നകാസ് മുതലായവ അവരുടെ ജോലികള്‍ രാപ്പകലില്ലാതെ ചെയ്യുന്നുണ്ട്.
22. രാഷ്ട്രീയ പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസുകളുടെയും പ്രീ-സര്‍ട്ടിഫിക്കേഷനായി മീഡിയ സര്‍ട്ടിഫിക്കേഷനും നിരീക്ഷണസമിതികളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
23. വ്യാജവാര്‍ത്തകള്‍/തെറ്റായ വിവരങ്ങള്‍ എന്നിവയും സകാരാത്മകമായ ആഖ്യാനത്തിനായി പ്രത്യേക താല്‍പര്യമെടുത്ത് വിവരങ്ങള്‍ സ്വാഭാവികമാണെന്നതരത്തില്‍ പ്രചരിപ്പിക്കുന്നതും കൃത്യസമയത്ത് തടയണം.
--NK--
(रिलीज़ आईडी: 2017811)
आगंतुक पटल : 276
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Odia
,
हिन्दी
,
Hindi_MP
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Assamese
,
Urdu