തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാർ, ഹരിയാന, ഗുജറാത്ത്, ഝാർഖണ്ഡ്‌, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ സമയക്രമം

Posted On: 16 MAR 2024 5:52PM by PIB Thiruvananthpuram

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം താഴെ പറയുന്ന നിയമസഭാ മണ്ഡലങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു:


1. വോട്ടർപ്പട്ടിക


കുറ്റമറ്റതും പുതുക്കിയതുമായ വോട്ടർപട്ടികയാണ് സ്വതന്ത്രവും നീതിയുക്തവും വിശ്വാസയോഗ്യവുമായ തിരഞ്ഞെടുപ്പിന് ആധാരമെന്ന് കമ്മീഷൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, വോട്ടർപട്ടികയുടെ ഗുണനിലവാരം, സുസ്ഥിതി, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിൽ കമ്മീഷൻ നിസ്തുലവും സുസ്ഥിരവുമായ ശ്രദ്ധ പതിപ്പിക്കുന്നു. 2021 ലെ തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയിലൂടെ 1950-ലെ ജനപ്രാതിനിധ്യ നിയമം- 14-ാം വകുപ്പിലെ ഭേദഗതി ചെയ്ത ശേഷം, ഒരു കലണ്ടർ വർഷത്തിൽ വോട്ടറായി ചേരുന്നതിന് നാല് യോഗ്യതാ തീയതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതനുസരിച്ച്, 2024 ജനുവരി 1 യോഗ്യതാ തീയതിയായി പരാമർശിക്കുകയും വോട്ടർപ്പട്ടികയുടെ പ്രത്യേക സംഗ്രഹവും പുനരവലോകനവും  നടത്തുകയും ചെയ്തു. അതിൻപ്രകാരം 2024 ജനുവരി 1 യോഗ്യതാ തീയതിയിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ  ആഗ്രഹിക്കുന്ന അർഹരായ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 2024 ജനുവരി 1 യോഗ്യതാ തീയതിയായി കണക്കാക്കി വോട്ടർ പട്ടികകളുടെ പ്രത്യേക സംഗ്രഹവും പുനരവലോകനവും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം, അന്തിമ വോട്ടർ പട്ടിക താഴെപ്പറയുന്ന പ്രകാരം പ്രസിദ്ധീകരിച്ചു.–


i. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ 2024 ജനുവരി 5;

ii.ബിഹാർ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ 2024 ജനുവരി 22;

iii. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ  2024 ജനുവരി 23;

iv. തെലങ്കാനയിലും രാജസ്ഥാനിലും 2024 ഫെബ്രുവരി 8.


എന്നിരുന്നാലും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ, നിശ്ചയിക്കപ്പെട്ട യോഗ്യതാ തിയതിക്കനുസൃതമായി, വോട്ടർ പട്ടികകളുടെ പുതുക്കൽ പ്രക്രിയ തുടരും.


2. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVMs) & വിവിപാറ്റുകൾ
 

ഉപതെരഞ്ഞെടുപ്പിൽ എല്ലാ പോളിംഗ് ബൂത്തുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാൻ കമ്മീഷൻ തീരുമാനിച്ചു. മതിയായ എണ്ണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ വോട്ടിംഗ് യന്ത്രങ്ങളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.


3. വോട്ടർമാരെ തിരിച്ചറിയുന്നതിനുള്ള രേഖകൾ
 

ഇലക്ടറൽ ഫോട്ടോ ഐഡൻ്റിറ്റി കാർഡ് (EPIC) ഒരു വോട്ടറെ തിരിച്ചറിയുന്നതിനുള്ള പ്രധാന രേഖയായി കണക്കാക്കും. കൂടാതെ, താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകൾ പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കാവുന്നതാണ്:


i. ആധാർ കാർഡ്,

ii. തൊഴിലുറപ്പ് കാർഡ് (MGNREGA തൊഴിൽ കാർഡ്)

iii. ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകൾ,

iv. തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്,

v. ഡ്രൈവിംഗ് ലൈസൻസ്,

vi. പാൻ കാർഡ്,

vii. NPR പ്രകാരം RGI നൽകിയ സ്മാർട്ട് കാർഡ്,

viii. ഇന്ത്യൻ പാസ്പോർട്ട്,

ix. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ,

x. കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച സേവന തിരിച്ചറിയൽ കാർഡുകൾ

xi എംപിമാർ/എംഎൽഎമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ.

xii കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് നൽകിയ യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാർഡ്



4. മാതൃകാ പെരുമാറ്റച്ചട്ടം

         
2024 ജനുവരി 02 ന് കമ്മിഷൻ പുറത്തിറക്കിയ No.437/6/1NST/ECI/FUNCT/MCC/2024/(BYE ELECTIONS) കത്തിലെ (കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്) നിർദ്ദേശങ്ങളിൽ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി  തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലത്തിൻ്റെ മുഴുവൻ ഭാഗങ്ങളോ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്ന ജില്ല(കളിൽ) മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.


5. ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ

           ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ അത് സംബന്ധിച്ച വിവരങ്ങൾ പത്രങ്ങളിലൂടെയും  ടെലിവിഷൻ ചാനലുകൾ വഴിയും പ്രചാരണ കാലയളവിനുള്ളിൽ മൂന്ന് തവണ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളെ സ്ഥാനാർത്ഥികളായി നിയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ  സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് കൂടാതെ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് തവണ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

2020 സെപ്‌റ്റംബർ 16-ലെ കമ്മീഷൻ്റെ കത്ത് No.3/4/2019/SDR/Vol.IV പ്രകാരം താഴെപ്പറയുന്ന രീതിയിൽ മൂന്ന് തവണയായി നിർദ്ദിഷ്ട കാലയളവ് സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ട്. അതിൻപ്രകാരം പ്രസിദ്ധീകരിക്കുന്നതിലൂടെ സ്ഥാനാർത്ഥികളുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയാൻ വോട്ടർമാർക്ക് മതിയായ സമയം ലഭിക്കും:
 

a. പിൻവലിക്കലിൻ്റെ ആദ്യ 4 ദിവസത്തിനുള്ളിൽ.

b. അടുത്ത 5-8 ദിവസങ്ങൾക്കിടയിൽ.

c. 9-ാം ദിവസം മുതൽ പ്രചാരണത്തിൻ്റെ അവസാന ദിവസം വരെ (വോട്ടെടുപ്പ് തീയതിക്ക് മുമ്പുള്ള രണ്ടാം ദിവസം)


(ഉദാഹരണം: പിൻവലിക്കാനുള്ള അവസാന തീയതി ഒരു മാസത്തിലെ 10 ആം തിയതിയും വോട്ടെടുപ്പ്  24 ആം തിയതിയും ആണെങ്കിൽ, ആദ്യ തവണ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയം ആ മാസം 11-നും 14-നും ഇടയിലായിരിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും തവണകൾ യഥാക്രമം ആ മാസം 15-നും 18-നും, 19-നും 22-നും മധ്യേയായിരിക്കും.)

ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ച Writ Petition (C) No. 784 of 2015  (Lok Prahari Vs. Union of India & Others), Writ Petition (Civil) No. 536 of 2011 (Public Interest Foundation & Ors. Vs. Union of India & Anr.) എന്നീ കേസുകളിലെ  വിധിയുടെ അടിസ്ഥാനത്തിലാണിക്കാര്യം തീരുമാനിച്ചിട്ടുള്ളത്.  

'നിങ്ങളുടെ സ്ഥാനാർത്ഥികളെ അറിയുക' എന്ന പേരിലുള്ള ആപ്പിലും ഈ വിവരങ്ങൾ ലഭ്യമാകും.


6. ഉപതിരഞ്ഞെടുപ്പിൽ കൊവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ  

പൊതുതിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പാലിക്കേണ്ട കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

 

 

S. No.

Name of State

Assembly Constituency No. & Name

Reason of vacancy

  1.  

Bihar

195-Agiaon(SC)

Disqualification of Shri Manoj Manjil

  1.  

Gujarat

26 - Vijapur

Resignation of Dr. C. J. Chavda

  1.  

108 - Khambhat

Resignation of Shri Chiragkumar Arvindbhai Patel

  1.  

136 - Vaghodia

Resignation of Shri Dharmendrasinh Ranubha Vaghela

  1.  

85 - Manavadar

Resignation of Shri Arvindbhai Jinabhai Ladani

  1.  

83 - Porbandar

Resignation of Shri Arjunbhai Devabhai Modhwadia

  1.  

Haryana

21-Karnal

Resignation of Shri Manohar Lal

  1.  

Jharkhand

31- Gandey

Resignation of Dr. Sarfaraj Ahamad

  1.  

Maharashtra

30 – Akola West

Death of Shri Govardhan Mangilal Sharma alias Lalaji

  1.  

Tripura

 

7- Ramnagar

Death of Shri Surajit Datta

  1.  

 

 

Uttar Pradesh

 

 

136 - Dadraul

Death of Shri Manavendra Singh

  1.  

173 - Lucknow East

Death of Sri Ashutosh Tandan 'Gopal Ji'

  1.  

292 - Gainsari

Death of Dr. Shiv Pratap Yadav

  1.  

403 – Duddhi (ST)

Disqualification of Shri Ram Dular

  1.  

West Bengal

 

62-Bhagawangola

Death of Shri Idris Ali

  1.  

113- Baranagar

Resignation of Shri Tapas Roy

  1.  

Telangana

71-Secunderabad Cantt.(SC)

Death of Ms. Lasya Nanditha Sayanna

  1.  

 

 

 

 

Himachal Pradesh

18 - Dharamshala

Disqualification of Shri Sudhir Sharma

  1.  

21 – Lahaul & Spiti (ST)

Disqualification of Shri Ravi Thakur

  1.  

37 - Sujanpur

Disqualification of Shri Rajinder Rana

  1.  

39 - Barsar

Disqualification of Shri Inder Dutt Lakhanpal

  1.  

42 - Gagret

Disqualification of Shri Chaitanya Sharma

  1.  

45 - Kutlehar

Disqualification of Shri Devinder Kumar (Bhutto)

  1.  

Rajasthan

165 – Bagidora (ST)

Resignation of Shri Mahendra Jeet Singh Malviya

  1.  

Karnataka

36 – Shorapur (ST)

Death of Shri Raja Venkatappa Naik

  1.  

Tamil Nadu

233 - Vilavancode

Resignation of S Vijayadharani

 

ഉപതിരഞ്ഞെടുപ്പിനുള്ള സമയക്രമം അനുബന്ധം-1-ൽ ചേർത്തിട്ടുണ്ട്.

 



(Release ID: 2015645) Visitor Counter : 52