യുവജനകാര്യ, കായിക മന്ത്രാലയം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ വനിതകൾക്കായി മികവിൻ്റെ രണ്ട് ദേശീയ  കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

Posted On: 08 MAR 2024 8:10PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 08 മാർച്ച് 2024

വെള്ളിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തിൽ, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ്  ഠാക്കൂർ, സ്ത്രീകൾക്ക് മാത്രമായി മികവിൻ്റെ രണ്ട് ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയ ആഗോള മത്സരങ്ങളിൽ ഇന്ത്യൻ അത്‌ലീറ്റുകൾക്ക് മെഡലുകൾ നേടാനുള്ള അവസരമൊരുക്കുന്ന 23 കേന്ദ്രീകൃത / മുൻഗണന മേഖലകൾക്ക് ഇത്തരം മികവിന്റെ
കേന്ദ്രങ്ങൾ വഴി പരിശീലനം നൽകി വരുന്നുണ്ട്.

സംസ്ഥാന തലത്തിൽ പരിശീലകരുടെയും കോച്ചുമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തെക്കുറിച്ച് പ്രതികരിച്ച ശ്രീ ഠാക്കൂർ, “കായികം ഒരു സംസ്ഥാന വിഷയമാണ്, എങ്കിലും രാജ്യത്തെ കായികരംഗത്തെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്റ് ശ്രദ്ധ പുലർത്തുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും പരിശീലകർക്കുമായി ധാരാളം പണം ചിലവഴിക്കേണ്ടി വരുന്നു. ഞങ്ങൾ സംസ്ഥാന ഗവൺമെൻ്റുകളുമായി സഹകരിക്കുകയും മൂന്ന് പ്രധാന കായിക ഇനങ്ങളെ തിരിച്ചറിയാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിലൂടെ ഹോക്കി, ബോക്‌സിംഗ്, അത്‌ലറ്റിക്‌സ് തുടങ്ങി ഓരോ കായിക മേഖലയെയും ഏത് സംസ്ഥാനം പ്രോത്സാഹിപ്പിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും രൂപരേഖയും തയ്യാറാക്കാൻ ആകും" എന്നും അദ്ദേഹം ബാംഗളൂരുവിൽ പറഞ്ഞു.

"നമ്മുടെ എൻസിഒഇകളെ ഏകീകരിക്കാൻ ഞാൻ ഇതിനകം ശ്രമം ആരംഭിച്ചിട്ടുണ്ട്. ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് നല്ല പരിശീലകരെ സൃഷ്ടിക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകും,” ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തുടനീളം 23 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അത്‌ലീറ്റുകൾക്ക് അത്യാധുനിക അടിസ്ഥാന കായിക പരിശീലന സൗകര്യങ്ങളും ഒപ്പം സ്‌പോർട്‌സ് സയൻസ് പിന്തുണ, പരിശീലനം ലഭിച്ച പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്ന വ്യക്തിഗത ഭക്ഷണക്രമം, മികച്ച പരിശീലകരുടെ കീഴിൽ മൊത്തത്തിലുള്ള മേൽനോട്ടം, യോഗ്യതയുള്ള സപ്പോർട്ട് സ്റ്റാഫ്, ഹൈ പെർഫോമൻസ് ഡയറക്ടർമാർ തുടങ്ങിയവയുടെയും പിന്തുണയോടെ കായിക രംഗത്തെ വാഗ്ദാനമായ  താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.



(Release ID: 2012935) Visitor Counter : 55