പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ, ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.

ഇന്ത്യൻ ഓയിൽ കമ്പനിയുടെ 518 കിലോമീറ്റർ ദൈർഘ്യം വരുന്ന ഹൽദിയ-ബറൗണി ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു.

ഖരഗ്പൂരിലെ വിദ്യാസാഗർ ഇൻഡസ്ട്രിയൽ പാർക്കിൽ 120 ടിഎംടിപിഎ ശേഷിയുള്ള ഇന്ത്യൻ ഓയിലിൻ്റെ എൽപിജി ബോട്ടിലിംഗ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.

കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒന്നിലധികം പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.

ഏകദേശം 2680 കോടി രൂപയുടെ റെയിൽ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

പശ്ചിമ ബംഗാളിൽ മലിനജല സംസ്കരണവും അഴുക്കുചാലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം നാം ഒരുമിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്"

"രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ പശ്ചിമ ബംഗാളിലും റെയിൽ ഗതാഗതം നവീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു"

"പരിസ്ഥിതിയുമായി യോജിച്ച് വികസനം എങ്ങനെ നടത്താമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു"

" അടിസ്ഥാന സൗകര്യ വികസന പദ്ധതി ആരംഭിക്കുന്ന ഒരു സംസ്ഥാനത്ത് തൊഴിലവസരങ്ങൾക്കായി ഒന്നിലധികം വഴികൾ തുറക്കപ്പെടുന്നു "

Posted On: 01 MAR 2024 3:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ന് ആരംഭമായവയിൽ റെയിൽ, തുറമുഖങ്ങൾ, എണ്ണ പൈപ്പ് ലൈൻ, എൽപിജി വിതരണം, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും 2047-ഓടെ ഇന്ത്യയെ വികസിതമാക്കാനുള്ള പ്രമേയവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരുടെ ശാക്തീകരണത്തിൻ്റെ മുൻഗണനകൾ ആവർത്തിച്ച അദ്ദേഹം, ദരിദ്രരുടെ ക്ഷേമത്തിനായി തൻ്റെ ഗവൺമെൻ്റ് എല്ലായ്‌പ്പോഴും പരിശ്രമിച്ചിട്ടുണ്ടെന്നും അതിൻ്റെ ഫലങ്ങൾ ഇപ്പോൾ ലോകത്തിന് ദൃശ്യമാണെന്നും പറഞ്ഞു. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നത് സർക്കാരിൻ്റെ ദിശയുടെയും നയങ്ങളുടെയും തീരുമാനങ്ങളുടെയും കൃത്യതയെ സൂചിപ്പിക്കുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനെല്ലാം പ്രധാന കാരണം ശരിയായ ഉദ്ദേശ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽ, തുറമുഖം, പെട്രോളിയം, ജലശക്തി തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പശ്ചിമ ബംഗാളിൻ്റെ വികസനത്തിന് 7,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി അടിവരയിട്ടു. “രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ പശ്ചിമ ബംഗാളിലും റെയിൽ ഗതാഗതം നവീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു”, ജാർഗ്രാം - സൽഗജാരിയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റെയിൽ പാതയെ പരാമർശിച്ച്, മേഖലയിലെ വിനോദസഞ്ചാരത്തെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരം പദ്ധതികളെന്ന്  പ്രധാനമന്ത്രി പറഞ്ഞു. സോണ്ടാലിയ - ചമ്പാപ്പുകുർ, ദങ്കുനി - ഭട്ടാനഗർ - ബാൾട്ടികുരി റെയിൽ പാതകൾ ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വികസന പദ്ധതികളെക്കുറിച്ചും 1000 കോടിയിലധികം വരുന്ന മറ്റ് മൂന്ന് പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

പരിസ്ഥിതിയുമായി യോജിച്ച് വികസനം എങ്ങനെ നടത്താമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു, ഹാൽദിയ ബറൗനി ക്രൂഡ് പൈപ്പ് ലൈനിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി പറഞ്ഞു. ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലൂടെ ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ വഴി അസംസ്‌കൃത എണ്ണ  മൂന്ന് റിഫൈനറികളിലേക്ക് കൊണ്ടുപോകുന്നു, ഇത് ലാഭവും പരിസ്ഥിതി സംരക്ഷണവും നൽകുന്നു. എൽപിജി ബോട്ടിലിംഗ് പ്ലാൻ്റ് 7 സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യുമെന്നും പ്രദേശത്തെ എൽപിജി ആവശ്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനജല സംസ്‌കരണ പ്ലാൻ്റുകൾ പല ജില്ലകളിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. അടിസ്ഥാന സൗകര്യ വികസന പദ്ധതി ഒരു സംസ്ഥാനത്ത് ആരംഭിക്കുമ്പോൾ തൊഴിലവസരങ്ങൾക്കായി ഒന്നിലധികം വഴികൾ തുറക്കപ്പെടുന്നത് ഓർമിപ്പിച്ച പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയിൽവേ വികസനത്തിന് ഈ വർഷം നീക്കിവച്ച ബജറ്റ് വിഹിതമായ 13,000 കോടി രൂപ, 2014 ന് മുൻപുള്ള കാലത്തെക്കാൾ മൂന്നിരട്ടിയാണെന്ന് ഊന്നിപ്പറഞ്ഞു. റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം, യാത്രാ സൗകര്യങ്ങളുടെ നവീകരണം, റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുടങ്ങിക്കിടന്ന പദ്ധതികളിൽ  കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൂർത്തീകരിക്കപ്പെട്ട പദ്ധതികളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പശ്ചിമ ബംഗാളിൽ 3,000 കിലോമീറ്ററിലധികം റെയിൽ പാതകൾ വൈദ്യുതീകരിച്ചിട്ടുണ്ടെന്നും അമൃത് സ്റ്റേഷൻ പദ്ധതിയിൻ കീഴിൽ താരകേശ്വർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ നൂറോളം റെയിൽവേ സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നതായും, 150-ലധികം പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചതായും, 5 പുതിയ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് നടത്തിയതായും  പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സംഭാവനകളോടുകൂടി വികസിത ഭാരതത്തിന്റെ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്നത്തെ വികസന പദ്ധതികള്‍ക്ക് പൗരന്മാര്‍ക്ക് ആശംസകളും അറിയിച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദ ബോസ്, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സഹമന്ത്രി ശ്രീ ശന്തനു താക്കൂര്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ഏകദേശം 2,790 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഇന്ത്യന്‍ ഓയിലിന്റെ 518 കിലോമീറ്റര്‍ നീളമുള്ള ഹാല്‍ദിയ-ബറൗണി ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ബറൗണി റിഫൈനറി, ബോംഗൈഗാവ് റിഫൈനറി, ഗുവാഹത്തി റിഫൈനറി എന്നിവയിലേക്കുള്ള ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ വിതരണം ചെയ്യും.

ഖരഗ്പൂരിലെ വിദ്യാസാഗര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 120 ടി.എം.ടി.പി.എ ശേഷിയുള്ള ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 200 കോടിയിലേറെ രൂപ ചെലവില്‍ വികസിപ്പിച്ച ഈ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റ് മേഖലയിലെ ആദ്യത്തെ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റാണ്. പശ്ചിമ ബംഗാളിലെ 14.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇത് എല്‍.പി.ജി വിതരണം ചെയ്യും.

കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏകദേശം 1000 കോടി രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ബര്‍ത്ത് നമ്പര്‍ 8 എന്‍.എസ്.ഡിയുടെ പുനര്‍നിര്‍മ്മാണം, കൊല്‍ക്കത്ത ഡോക്ക് സംവിധാനത്തിന്റെ ബര്‍ത്ത് നമ്പര്‍ 7, 8 എന്‍.എസ്.ഡിയുടെ യന്ത്രവല്‍ക്കരണം എന്നിവ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തെ ഹാല്‍ദിയ ഡോക്ക് കോംപ്ലക്‌സിലെ ഓയില്‍ ജെട്ടികളിലെ അഗ്‌നിശമന സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അപകട സാദ്ധ്യത അതിവേഗം തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആധുനികമായ ഗ്യാസ് ഫ്‌ളെയിം സെന്‍സറുകള്‍കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ ഓട്ടോമാറ്റിക്ക് ആയ അത്യന്താധുനിക സംവിധാനമാണ് പുതുതായി സ്ഥാപിച്ചിരിക്കുന്ന അഗ്നിശമന സൗകര്യം. 40 ടണ്‍ ഭാരം ഉയര്‍ത്തുന്നതിന് ശേഷിയുള്ള ഹാല്‍ദിയ ഡോക്ക് കോംപ്ലക്‌സിന്റെ മൂന്നാമത്തെ റെയില്‍ മൗണ്ടഡ് ക്വേ ക്രെയിനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. വേഗത്തിലും സുരക്ഷിതമായും ചരക്ക് കൈകാര്യം ചെയ്യുന്നതിനും ഒഴിപ്പിക്കുന്നതിനും സഹായിക്കുന്ന കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തെ ഈ പുതിയ പദ്ധതികള്‍ തുറമുഖത്തിന്റെ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കും.

2680 കോടി രൂപയുടെ സുപ്രധാന റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ജാര്‍ഗ്രാം- സല്‍ഗജാരി (90 കിലോമീറ്റര്‍) ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റെയില്‍ പാത; സോണ്ടാലിയ - ചമ്പപ്പുക്കൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (24 കിലോമീറ്റര്‍); ഡങ്കുനി - ഭട്ടാനഗര്‍ - ബാള്‍ട്ടികുരി റെയില്‍ പാത (9 കി.മീ.) ഇരട്ടിപ്പിക്കല്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചലനക്ഷമത മെച്ചപ്പെടുത്തുകയും മേഖലയെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയിലേക്ക് നയിക്കുന്ന വിധം ചരക്ക് ഗതാഗതസേവനം തടസ്സതരഹിതമായി സുഗമമാക്കുകയും ചെയ്യും.

പശ്ചിമ ബംഗാളില്‍ മലിനജല സംസ്‌കരണവും മലിനജലവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 600 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പദ്ധതികള്‍ ലോകബാങ്ക് ധനസഹായത്തോടെയുള്ളവയാണ്. ഇന്റര്‍സെപ്ഷന്‍ ആന്‍ഡ് ഡൈവേര്‍ഷന്‍ (തടയലും വഴിതിരിച്ച് വിടലും-ഐ ആന്‍ഡ് ഡി) പ്രവര്‍ത്തികളും 65 എം.എല്‍.ഡി ശേഷിയും 3.3 കിലോമീറ്റര്‍ മലിനജല ശൃംഖലയുമള്ള ഹൗറയിലെ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ (എസ്.ടി.പി); 11.3 കിലോമീറ്റര്‍ മലിനജല ശൃംഖലയും 62 എം.എല്‍.ഡി ശേഷിയുമുള്ള ബാലിയിലെ എസ്.ടി.പികളും ഐ.ആന്റ് ഡി പ്രവൃത്തികളും; , 60 എം.എല്‍.ഡി ശേഷിയും 8.15 കിലോമീറ്റര്‍ മലിനജല ശൃംഖലയും ഉള്ള കമര്‍ഹതി - ബരാനഗറിലെ ഐ ആന്‍ ഡി പ്രവൃത്തികളും എസ്.ടി.പികളും എന്നിവയും ഇതില്‍ ഉള്‍പ്പെടും.

Speaking at launch of development works in Arambagh. These projects will significantly boost West Bengal's growth. https://t.co/cA2luBiZDo

— Narendra Modi (@narendramodi) March 1, 2024

21वीं सदी का भारत तेज गति से आगे बढ़ रहा है।

हम सभी ने मिलकर 2047 तक विकसित भारत बनाने का लक्ष्य तय किया है: PM @narendramodi pic.twitter.com/7XWbTmIqKw

— PMO India (@PMOIndia) March 1, 2024

हमारा प्रयास है कि पश्चिम बंगाल में रेलवे का आधुनिकीकरण उसी रफ्तार से हो, जैसे देश के दूसरे हिस्सों में हो रहा है: PM @narendramodi pic.twitter.com/sNW5La8Qhf

— PMO India (@PMOIndia) March 1, 2024

भारत ने दुनिया को दिखाया कि पर्यावरण के साथ तालमेल बिठाकर विकास कैसे किया जा सकता है: PM @narendramodi pic.twitter.com/kJXrEkmbNl

— PMO India (@PMOIndia) March 1, 2024

 

***

--NK--



(Release ID: 2010636) Visitor Counter : 44