മന്ത്രിസഭ
azadi ka amrit mahotsav

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 29 FEB 2024 3:33PM by PIB Thiruvananthpuram


2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷത്തേക്ക് 150 കോടി രൂപയുടെ ഒറ്റത്തവണ ബജറ്റ് പിന്തുണയോടെ ഇന്ത്യ ആസ്ഥാനമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ ബി സി എ) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 

കടുവകളെയും മറ്റ് വലിയ പൂച്ചകളെയും അതിന്റെ വംശനാശഭീഷണി നേരിടുന്ന പല ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, 2019 ലെ ആഗോള കടുവ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, ഏഷ്യയിലെ വേട്ടയാടൽ തടയാൻ ആഗോള നേതാക്കളുടെ ഒരു സഖ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2023 ഏപ്രിൽ 9-ന് ഇന്ത്യയുടെ പ്രൊജക്റ്റ് ടൈഗറിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം ഇത് ആവർത്തിക്കുകയും വലിയ പൂച്ചകളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ ദീർഘകാലമായി അനുവർത്തിക്കുന്നതും വഴിതെളിക്കുന്നതുമായ കടുവയുടേയും മറ്റ് വലിയ പൂച്ചകളുടെ സംരക്ഷണത്തിന്റേയും നല്ല രീതികൾ മറ്റ് പല രാജ്യങ്ങളും മാതൃകയാക്കിയേക്കാം.

കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ച വിഭാഗങ്ങളിൽ, അഞ്ച് വലിയ പൂച്ചകളായ കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ എന്നിവ ഇന്ത്യയിൽ കാണപ്പെടുന്നു.

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്നത് 96 ബിഗ് ക്യാറ്റ് റേഞ്ച് രാജ്യങ്ങൾ, വലിയ പൂച്ചകളുടെ സംരക്ഷണത്തിൽ താൽപ്പര്യമുള്ള നോൺ-റേഞ്ച് രാജ്യങ്ങൾ, സംരക്ഷണ പങ്കാളികൾ, വലിയ പൂച്ചകളുടെ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘടനകൾ, കൂടാതെ വലിയ പൂച്ചകളുടെ ഉന്നമനത്തിനായി സംഭാവന നൽകാനും നെറ്റ്വർക്കുകൾ സ്ഥാപിക്കാനും കേന്ദ്രീകൃതമായ രീതിയിൽ കൂട്ടായ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ തയ്യാറുള്ള ബിസിനസ് ഗ്രൂപ്പുകളും കോർപ്പറേറ്റുകളും എന്നിവയുടെ ഒരു ബഹു രാഷ്ട്ര, മൾട്ടി-ഏജൻസി സഖ്യമാണ്.  ഇവരുടെ നേതൃത്വത്തിൽ സാമ്പത്തിക പിന്തുണയോടെ, വിജയകരമായ പ്രവർത്തനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കേന്ദ്രീകൃത കൂട്ടായ്മ ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ വലിയ പൂച്ചകളുടെ എണ്ണം കുറയുന്നത് തടയാനും ഈ പ്രവണത മാറ്റാനും സഹായകരമാകും. വലിയ പൂച്ചകളുടെ അജണ്ടയുമായി ബന്ധപ്പെട്ട്, റേഞ്ച് രാജ്യങ്ങളെയും മറ്റുള്ളവരെയും ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് നേതൃസ്ഥാനത്തുള്ള ഒരു പ്രകടമായ ചുവടുവയ്പ്പായിരിക്കും ഇത്.

പരസ്പരം പ്രയോജനം ലഭിക്കും വിധത്തിൽ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണമാണ് സംരക്ഷണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐ ബി സി എ ലക്ഷ്യമിടുന്നത്. വിജ്ഞാനം പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, നെറ്റ്വർക്കിംഗ്, നിയമോപദേശം, സാമ്പത്തിക-വിഭവ പിന്തുണ, ഗവേഷണം, സാങ്കേതിക പിന്തുണ, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിവയിൽ വിശാലാടിസ്ഥാനത്തിലും ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഐബിസിഎയ്ക്ക് ബഹുമുഖ സമീപനം ഉണ്ടായിരിക്കും. ഇന്ത്യയ്ക്കും വലിയ പൂച്ച ശ്രേണിയുള്ള രാജ്യങ്ങൾക്കും സുസ്ഥിര വികസനത്തിനും ഉപജീവന സുരക്ഷയ്ക്കും വലിയ പൂച്ചകളെ ചിഹ്നങ്ങളാക്കുന്നതു വഴി പരിസ്ഥിതി പ്രതിരോധത്തിലും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിലും വലിയ ശ്രമങ്ങൾ നടത്താൻ കഴിയും. ഇത് പ്രകൃതി പരിസ്ഥിതി വ്യവസ്ഥകൾ തഴച്ചുവളരാൻ സഹായിക്കുകയും സാമ്പത്തിക, വികസന നയത്തിൽ കേന്ദ്രീകൃതമായ ഒരു ഭാവി സൃഷ്ടിക്കുകയും ചെയ്യുന്നു. 


സുവർണ നിലവാരമുള്ള വലിയ പൂച്ചകളുടെ സംരക്ഷണ രീതികളുടെ വർധിച്ച വ്യാപനത്തിനായി ഒരു സഹകരണ പ്ലാറ്റ്ഫോം വഴിയുള്ള കൂട്ടായ്മയാണ് ഐബിസിഎ വിഭാവനം ചെയ്യുന്നത്. സാങ്കേതിക പരിജ്ഞാനത്തിന്റെയും കോർപ്പസ് ഫണ്ടുകളുടെയും കേന്ദ്ര പൊതു ശേഖരത്തിലേക്ക് പ്രവേശനം നൽകുന്നതിനൊപ്പം ഇത്  നിലവിലുള്ള സ്പീഷിസ്-നിർദ്ദിഷ്ട അന്തർഗവൺമെന്റ് പ്ലാറ്റ്ഫോമുകൾ, നെറ്റ്വർക്കുകൾ, സംരക്ഷണത്തിനായുള്ള രാജ്യാന്തര സംരംഭങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നു. നമ്മുടെ പാരിസ്ഥിതിക ഭാവി സുരക്ഷിതമാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിനും ഇത് സംരക്ഷണവും സഹായവും നൽകും.

ഐബിസിഎയുടെ ചട്ടക്കൂടിന് വിജ്ഞാനം പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, നെറ്റ്വർക്കിംഗ്, നിയമോപദേശം, സാമ്പത്തിക-വിഭവ പിന്തുണ, ഗവേഷണം, സാങ്കേതിക പിന്തുണ, പരാജയങ്ങൾക്കെതിരായ ഇൻഷുറൻസ്, വിദ്യാഭ്യാസം, അവബോധം എന്നിവയിൽ വിശാലാടിസ്ഥാനത്തിലും ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ബഹുമുഖ സമീപനം ഉണ്ടായിരിക്കും. റേഞ്ച് രാജ്യങ്ങളിലുടനീളമുള്ള ബ്രാൻഡ് അംബാസഡർമാർ ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കുകയും മുഴുവൻ പ്രക്രിയയിലും പ്രധാന പങ്കാളികളായ യുവാക്കളും പ്രാദേശിക സമൂഹങ്ങളും ഉൾപ്പെടെയുള്ള ബഹുജനങ്ങൾക്കിടയിൽ ബിഗ് ക്യാറ്റ് കൺസർവേഷൻ-കാമ്പെയ്ൻ ഉറപ്പാക്കുന്നതിനുള്ള പ്രചോദനം വർദ്ധിപ്പിക്കുകയും ചെയ്യും. സഹകരണപരമായ പ്രവർത്തന കേന്ദ്രീകൃത സമീപനത്തിലൂടെയും സംരംഭങ്ങളിലൂടെയും രാജ്യത്തിന്റെ കാലാവസ്ഥാ നേതൃത്വപരമായ പങ്ക്, മെച്ചപ്പെടുത്തിയ ഹരിത സമ്പദ്വ്യവസ്ഥ പദ്ധതികളിലേക്ക് നയിക്കുന്നത് ഐ ബി സി എ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. അങ്ങനെ, ബിഗ് ക്യാറ്റ് സഖ്യത്തിലെ അംഗങ്ങളിലുടനീളം പ്രചോദനം കൊണ്ടു വരുന്നതു വഴി സംരക്ഷണത്തിന്റെയും സമൃദ്ധിയുടെയും മുഖം മാറ്റും. 

സമഗ്രവും ഉൾക്കൊള്ളുന്നതുമായ സംരക്ഷണ ഫലങ്ങൾ കൈവരിക്കുന്നതിന് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) ജൈവവൈവിധ്യ നയങ്ങൾ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് തിരിച്ചറിയുന്നു. ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങളെ പ്രാദേശിക ആവശ്യങ്ങളുമായി യോജിപ്പിക്കുകയും ഐബിസിഎ അംഗരാജ്യങ്ങളിൽ യുഎൻ എസ്ഡിജികൾ നേടുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന നയപരമായ സംരംഭങ്ങൾക്കായി മുകളിൽ പറഞ്ഞവ വാദിക്കുന്നു. മേഖലാ നയങ്ങളിലേക്കും വികസന ആസൂത്രണ പ്രക്രിയകളിലേക്കും ജൈവവൈവിധ്യ പരിഗണനകൾ സമന്വയിപ്പിക്കുന്നതിന് മേഖലകളിലുടനീളമുള്ള ജൈവവൈവിധ്യത്തെ മുഖ്യധാരയാക്കുക; കൃഷി, വനം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടെ; സുസ്ഥിരമായ ഭൂവിനിയോഗ സമ്പ്രദായങ്ങൾ, ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ സംരംഭങ്ങൾ, ജൈവവൈവിധ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ശുദ്ധജലം, ദാരിദ്ര്യനിർമാർജനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഡിജികൾക്ക് സംഭാവന നൽകുന്ന ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

ഐബിസിഎ ഭരണത്തിൽ അംഗങ്ങളുടെ അസംബ്ലി, സ്റ്റാൻഡിംഗ് കമ്മിറ്റി, ഇന്ത്യ ആസ്ഥാനമായുള്ള ഒരു സെക്രട്ടേറിയറ്റ് എന്നിവ ഉൾപ്പെടുന്നു. ഇന്റർനാഷണൽ സോളാർ അലയൻസ് (ഐഎസ്എ) പാറ്റേണിലാണ് കരാറിന്റെ ചട്ടക്കൂട് (നിയമം) തയ്യാറാക്കിയിരിക്കുന്നത്, ഇത് ഇന്റർനാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി (ഐഎസ്സി) അന്തിമമാക്കും. ഐഎസ്എയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിർദ്ദേശാനുസൃതമാണ് ആതിഥേയ രാജ്യ കരാർ തയ്യാറാക്കിയിട്ടുള്ളത്. സ്ഥാപക അംഗരാജ്യങ്ങളുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട ദേശീയ കേന്ദ്രബിന്ദുക്കളെ ഉൾപ്പെടുത്തിയാണ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുക. നിയമസഭാ സമ്മേളനത്തിൽ ഐ ബി സി എ സ്വന്തം ഡിജിയെ നിയമിക്കുന്നത് വരെ ഐബിസിഎ സെക്രട്ടേറിയറ്റിന്റെ ഇടക്കാല തലവനായി വനം പരിസ്ഥിതി മന്ത്രാലയം ഡിജിയുടെ നിയമനം നടത്തും. മന്ത്രിതലത്തിലുള്ള ഐബിസിഎ അസംബ്ലിയുടെ അധ്യക്ഷൻ എച്ച് എം ഇ എഫ് സി സി തലവനായിരിക്കും. 

ഐബിസിഎക്ക്  ഇന്ത്യാ ഗവൺമെന്റിന്റെ പ്രാരംഭ പിന്തുണയായി അഞ്ച് വർഷത്തേക്ക് (2023-24 മുതൽ 2027-28 വരെ) 150 കോടി രൂപ ലഭിച്ചിട്ടുണ്ട്. വർധിത ഫണ്ട് കണ്ടെത്താനായി, ഉഭയകക്ഷി, ബഹുമുഖ ഏജൻസികളിൽ നിന്നുള്ള സംഭാവനകൾ; മറ്റ് ഉചിതമായ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ, ദാതാക്കളുടെ ഏജൻസികൾ എന്നിവയിൽ നിന്ന് സാമ്പത്തിക സഹായം സമാഹരിക്കും.

കൂട്ടായ്മ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ലഘൂകരിക്കുകയും ചെയ്യുന്നു. വലിയ പൂച്ചകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിലൂടെ, പ്രകൃതിദത്ത കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ, ജലം, ഭക്ഷ്യ സുരക്ഷ, ഈ ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കമ്മ്യൂണിറ്റികളുടെ ക്ഷേമം എന്നിവയ്ക്ക് ഐബിസിഎ സംഭാവന നൽകുന്നു. ഐബിസിഎ പരസ്പര പ്രയോജനത്തിനായി രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തുകയും ദീർഘകാല സംരക്ഷണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ വളരെയധികം സംഭാവന നൽകുകയും ചെയ്യും.

 

SK


(Release ID: 2010311) Visitor Counter : 125