പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്‌കോട്ടിന് എപ്പോഴും എൻ്റെ ഹൃദയത്തിൽ വളരെ സവിശേഷമായ സ്ഥാനമുണ്ടായിരിക്കും: പ്രധാനമന്ത്രി

Posted On: 24 FEB 2024 6:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്‌കോട്ടുമായുള്ള തൻ്റെ ബന്ധം അനുസ്മരിക്കുകയും മോദി ആർക്കൈവിൻ്റെ ഒരു എക്‌സ് പോസ്റ്റ് പങ്കിടുകയും ചെയ്തു.

കൃത്യം 22 വർഷങ്ങൾക്ക് മുമ്പ് 2002 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് നിയമസഭയിലേക്ക് എംഎൽഎയായി ചുവടുവെക്കുകയും രാജ്‌കോട്ട് II മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്ത ഒരു സവിശേഷ നിമിഷം മോദി ആർക്കൈവ് പോസ്റ്റ് ഓർമ്മിപ്പിക്കുന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; 'രാജ്‌കോട്ടിന് എൻ്റെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. ഈ നഗരത്തിലെ ജനങ്ങളാണ് എന്നിൽ വിശ്വാസം അർപ്പിച്ചത്, എനിക്ക് ആദ്യ തിരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചത്. അന്നുമുതൽ, ജനത ജനാർദ്ദൻ്റെ അഭിലാഷങ്ങളോട് നീതി പുലർത്താൻ ഞാൻ എപ്പോഴും പ്രയത്നിച്ചിട്ടുണ്ട്. ഇന്നും നാളെയും ഞാൻ ഗുജറാത്തിലുണ്ടാകുമെന്നതും സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. കൂടാതെ 5 എയിംസ് രാജ്യത്തിന് സമർപ്പിക്കുന്ന ഒരു പരിപാടിയും രാജ്‌കോട്ടിൽ നടക്കുന്നുണ്ട്."

Rajkot will always have a very special place in my heart. It was the people of this city who put their faith in me, giving me my first ever electoral win. Since then, I have always worked to do justice to the aspirations of the Janta Janardan. It’s also a happy coincidence that I… https://t.co/mhVeNPyDTe

— Narendra Modi (@narendramodi) February 24, 2024

 

***

--SK--



(Release ID: 2008732) Visitor Counter : 39