പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 08 FEB 2024 1:07PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഈ ചടങ്ങ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ സഭയില്‍ നടക്കുന്നു, എന്നിട്ടും ഈ സഭ തുടര്‍ച്ചയുടെ പ്രതീകമായി നിലകൊള്ളുന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ലോക്സഭ ഒരു പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഈ സഭയ്ക്ക് പുതിയ ഊര്‍ജവും ആവേശവും പകരുന്നു. അതിനാല്‍, രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വിടവാങ്ങലുകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വിടപറയലല്ല. പിരിഞ്ഞുപോയ അംഗങ്ങള്‍, അവരുടെ ഭരണകാലത്ത് ഈ പാരമ്പര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന, പുതുതായി വരുന്ന ബാച്ചുകള്‍ക്ക് ഒരു പൈതൃകമായി വര്‍ത്തിക്കുന്ന അമൂല്യമായ ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്നു.

ആദരണീയരായ ചില എംപിമാര്‍ പോയിക്കഴിഞ്ഞാല്‍ തിരിച്ചെത്തിയേക്കാം, മറ്റുചിലര്‍ വരില്ല. അംഗമെന്ന നിലയിലും പ്രതിപക്ഷത്തായാലും തന്റെ വിലയേറിയ ഉള്‍ക്കാഴ്ചകളിലൂടെയും നേതൃത്വത്തിലൂടെയും ഈ സഭയ്ക്ക് ആറ് തവണ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ബഹുമാനപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗിനെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും ഉണ്ടെങ്കിലും, ഈ സഭയ്ക്കും രാജ്യത്തിനും അദ്ദേഹം നല്‍കിയ ശാശ്വതമായ മാര്‍ഗ്ഗനിര്‍ദ്ദേശം എക്കാലവും ഓര്‍മ്മിക്കപ്പെടും. ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം, ബഹുമാനപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗിന്റെ സംഭാവനകള്‍ എടുത്തുപറയുകയും ആഘോഷിക്കപ്പെടുകയും ചെയ്യും.

എല്ലാ എംപിമാരോടും, ഈ സഭയിലായാലും ലോക്സഭയിലായാലും, ഇപ്പോഴുള്ളവരും ഭാവിയില്‍ എത്തുന്നവരോടുമായി ഞാന്‍ ഊന്നിപ്പറയുകയാണ്, ഒരു എംപിയുടെ കക്ഷിരാഷ്ട്രീയം പരിഗണിക്കാതെ, അവരുടെ പെരുമാറ്റത്തില്‍ നിന്നും  അവരുടെ ഭരണകാലത്ത് വഴികാട്ടിയായി പ്രവര്‍ത്തിച്ചു കൊണ്ട് അവര്‍ പകടിപ്പിച്ച കഴിവുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം ശ്രമിക്കണം. 

ഈയിടെ സഭയില്‍ വോട്ടെടുപ്പ് നടക്കുന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ട്രഷറി ബെഞ്ച് കാര്യമായ മാര്‍ജിനില്‍ വിജയം ഉറപ്പിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, വീല്‍ചെയറിലിരുന്നിട്ടും ഡോ. മന്‍മോഹന്‍ സിംഗ് വോട്ട് ചെയ്യാനുളള പരിശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി. കര്‍ത്തവ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ബോധ്യം ശരിക്കും പ്രചോദനം നല്‍കുന്നതായിരുന്നു. കൂടാതെ, കമ്മിറ്റി തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ കമ്മിറ്റി അംഗങ്ങള്‍ വീല്‍ചെയറില്‍ എത്തിയ സംഭവങ്ങളും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നതല്ല ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനാല്‍, ഇന്ന്, അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നല്ല ആരോഗ്യത്തിനും അദ്ദേഹത്തിന്റെ നിരന്തരമായ മാര്‍ഗനിര്‍ദേശത്തിനും പ്രചോദനത്തിനും വേണ്ടി, നമുക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പുതിയ ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, വിശാലമായ പൊതുമണ്ഡലത്തിലേക്ക് മാറുമ്പോള്‍, അവര്‍ രാജ്യസഭയില്‍ നിന്ന് ജനസഭയിലേക്ക് മാറുകയാണ്. ഈ വിശാലമായ ഭൂമികയിലേക്ക് അവര്‍ ചുവടുവെക്കുമ്പോള്‍ അവരുടെ പിന്തുണയും ഇവിടെ ലഭിച്ച അനുഭവപരിചയവും അമൂല്യമായ സ്വത്തായി മാറുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 3 അല്ലെങ്കില്‍ 4 വര്‍ഷത്തെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് ശേഷം ഒരാളുടെ വ്യക്തിത്വം വികസിക്കുന്നതുപോലെ, ഈ സ്ഥാപനം ആറുവര്‍ഷത്തെ അനുഭവങ്ങളും വൈവിധ്യവും ഒരാളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന ഒരു സര്‍വ്വകലാശാലയായി വര്‍ത്തിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷം, വ്യക്തികള്‍ സമ്പന്നമായ വ്യക്തിത്വങ്ങളോടും കാഴ്ചപ്പാടുകളോടും കൂടി ഉയര്‍ന്നുവരുന്നു. അവരുടെ ഭാവി സ്ഥാനങ്ങളും റോളുകളും പരിഗണിക്കാതെ തന്നെ, അവര്‍ നമ്മുടെ കൂട്ടായ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ഇന്ന് സഭയില്‍ നിന്ന് പുറപ്പെടുന്ന ഈ ബഹുമാനപ്പെട്ട എംപിമാര്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും സേവനമനുഷ്ഠിക്കാനുള്ള പദവി ലഭിച്ചവരാണ്. അവര്‍ വിടപറയുമ്പോള്‍, 75 വര്‍ഷത്തെ സ്വാതന്ത്ര്യവും (അമൃത്കാല്‍) നിരവധി ഓര്‍മ്മകളാല്‍ അലങ്കരിച്ചിരിക്കുന്ന നമ്മുടെ ഭരണഘടനയുടെ മഹത്തായ യാത്രയും ഇഴചേര്‍ന്ന ഒരു പൈതൃകം അവശേഷിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം ഒരിക്കലും മറക്കാന്‍ കഴിയില്ല, ആ കാലഘട്ടത്തില്‍ നാമെല്ലാവരും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ഈ എംപിമാരെ ജോലി ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം അവര്‍ ഉത്സാഹത്തോടെ പ്രതികരിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ, ഇത്തരം ശ്രമകരമായ സമയങ്ങളില്‍ രാജ്യത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഒരു എംപിയും അനുവദിച്ചില്ല. എന്നിരുന്നാലും, കോവിഡ് യുഗം ജീവിതത്തിന്റെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. ഒരാളുടെ വീടിന് പുറത്തേക്ക് ഇറങ്ങുന്നത് വലിയ അപകടസാധ്യതകള്‍ വരുത്തുന്നതായിരുന്നു. ഈ ഗുരുതരമായ പശ്ചാത്തലമുണ്ടായിട്ടും, ബഹുമാനപ്പെട്ട എംപിമാര്‍ സെഷനുകളില്‍ പങ്കെടുക്കുകയും രാജ്യത്തോടുള്ള തങ്ങളുടെ കടമകള്‍ നിറവേറ്റുകയും, പ്രതികൂല സാഹചര്യങ്ങളിലൂടെ രാജ്യത്തെ നയിക്കുകയും ചെയ്തു. അങ്ങനെ, കോവിഡ് കാലഘട്ടം അമൂല്യമായ പാഠങ്ങള്‍ പകര്‍ന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും അവര്‍ ധീരമായി നേരിട്ട വെല്ലുവിളികള്‍ക്കും എത്രത്തോളം അപകടസാധ്യതയുണ്ടെന്ന് ഞങ്ങള്‍ കണ്ടു. 

ഞങ്ങളുടെ ഭരണകാലത്ത്, ചില ദാരുണമായ സംഭവങ്ങള്‍ ഉള്‍പ്പെടെ, സന്തോഷകരവും അസുഖകരവുമായ അനുഭവങ്ങളുടെ ഒരു മിശ്രിതം ഞങ്ങള്‍ നേരിട്ടു. കോവിഡിന് കീഴടങ്ങിയ പ്രിയ സുഹൃത്തുക്കളുടെ വേര്‍പാടില്‍ ഞങ്ങള്‍ വിലപിക്കുന്നു; അവരുടെ അഭാവം സഭയില്‍ ആഴത്തില്‍ അനുഭവപ്പെടുന്നു. അവര്‍ അമൂല്യമായ സ്വത്തുക്കളായിരുന്നു, അവരുടെ വിയോഗം നമുക്കെല്ലാവര്‍ക്കും വലിയ നഷ്ടമായിരുന്നു. അത്തരം വെല്ലുവിളികള്‍ക്കിടയിലും ഞങ്ങള്‍ ഉറച്ചുനിന്നു, മുന്നേറി. കൂടാതെ, കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ പരേഡുകള്‍ പോലെയുള്ള നേരിയ നിമിഷങ്ങളും ഉണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഞങ്ങളുടെ യാത്ര. ഇപ്പോള്‍, ഖാര്‍ഗെ ജിയുടെ സാന്നിധ്യത്തില്‍, എനിക്ക് നിറവേറ്റാനുള്ള കടമയുണ്ട്.

ചില പ്രവൃത്തികള്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. നമ്മുടെ സാംസ്‌കാരിക ആചാരങ്ങളില്‍ ദുഷിച്ച കണ്ണുകളെ അകറ്റാന്‍ ഒരു സംരക്ഷണ കറുത്ത അടയാളം (തിലകം) പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, ഒരു നേട്ടം ഉണ്ടായാല്‍ അല്ലെങ്കില്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ചാല്‍ കുടുംബാംഗങ്ങള്‍ കുട്ടിയുടെമേല്‍ കറുത്ത അടയാളം പ്രയോഗിക്കും.

അതുപോലെ, നമ്മുടെ രാഷ്ട്രം കഴിഞ്ഞ ദശകത്തില്‍ ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, മഹത്തായതും ഐശ്വര്യപൂര്‍ണ്ണവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ പുരോഗതി സംരക്ഷിക്കുന്നതിന്, ഒരു കറുത്ത 'തിലകം' അല്ലെങ്കില്‍ അടയാളം പ്രയോഗിക്കുന്നത് പ്രതീകാത്മകമാണ്. പ്രതിസന്ധികളില്‍ നിന്ന് നമ്മുടെ വികസന യാത്രയെ സംരക്ഷിച്ചതിന് ഖാര്‍ഗെ ജിയോട് ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് കറുത്ത വസ്ത്രം ധരിക്കാനുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രതീകാത്മക തിലകമായി വര്‍ത്തിക്കുന്നു, ഇത് ഞങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. കറുത്ത വസ്ത്രങ്ങളുടെ കൂട്ടായ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, അത്തരം പ്രതീകാത്മകത ഉപയോഗിച്ച് ഞങ്ങളുടെ വിജയങ്ങളെ സംരക്ഷിക്കുന്ന പ്രതീകത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ സംഭാവനയ്ക്ക്, പ്രത്യേകിച്ച് ആദരിക്കേണ്ട നിങ്ങളുടെ ഈ പ്രായത്തില്‍, കാര്യമായ മൂല്യമുണ്ട്. അതിനായി ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

ബഹുമാനപ്പെട്ട ചെയര്‍മാന്‍,

ഇത് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമല്ല, എന്നാല്‍ നമ്മുടെ ഗ്രന്ഥങ്ങള്‍ വിലപ്പെട്ട ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു: നമ്മുടെ സുഹൃത്തുക്കള്‍ പോകുമ്പോള്‍, അവരുടെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും. അവരുടെ സംഭാവനകളും ഉള്‍ക്കാഴ്ചകളും ഞങ്ങള്‍ക്ക് നഷ്ടമാകും. തിരിച്ചുവരുന്നവര്‍ നവോന്മേഷത്തോടെ തിരിച്ചുവരും, ആവേശകരമായ സംവാദങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടാന്‍ തയ്യാറാണ്. ശ്രദ്ധേയമായ വാദങ്ങള്‍ സമാരംഭിച്ചാലും ശക്തമായ പ്രതിരോധം രൂപപ്പെടുത്തിയാലും, അവര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഉത്സാഹത്തോടെ നിര്‍വഹിക്കും.

നമ്മുടെ  ഗ്രന്ഥങ്ങള്‍ പറയുന്നതു പോലെ:

"गुणा गुणज्ञेषु गुणा भवन्ति, ते निर्गुणं प्राप्य भवन्ति दोषाः।

आस्वाद्यतोयाः प्रवहन्ति नद्यः, समुद्रमासाद्य भवन्त्यपेया।।"

നീതിമാന്മാരുമായി സഹവസിച്ചുകൊണ്ട് ഒരാളുടെ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സദ്ഗുണമുള്ളവരുടെ കൂട്ടത്തിലായിരിക്കാന്‍ നമുക്ക് അവസരം ലഭിക്കുമ്പോള്‍, നമ്മുടെ സ്വന്തം ഗുണങ്ങള്‍ മെച്ചപ്പെടുകയും, ധാര്‍മ്മിക മികവിലേക്ക് നമ്മെ ഉയര്‍ത്തുകയും ചെയ്യുന്നു. നേരെമറിച്ച്, ധാര്‍മ്മിക പോരായ്മകള്‍ക്കിടയിലാണ് നാം സ്വയം കണ്ടെത്തുന്നതെങ്കില്‍, നമ്മുടെ സദ്ഗുണങ്ങള്‍ കുറയുകയും തിന്മകള്‍ വളരുകയും ചെയ്യും. കൂടാതെ, ഒഴുകുന്ന നദീജലം പോലെ, നമ്മുടെ സദ്ഗുണങ്ങള്‍ ചലനത്തിലായിരിക്കുമ്പോള്‍ മാത്രമേ ശുദ്ധവും പ്രയോജനകരവുമാകൂ എന്ന് ഊന്നിപ്പറയുന്നു.

അതുപോലെ, ഈ ആദരണീയ സഭയില്‍, ഓരോ രണ്ട് വര്‍ഷത്തിലും പുതിയ വീക്ഷണങ്ങളും ഊര്‍ജ്ജവും കൊണ്ടുവരുന്ന അംഗങ്ങളുടെ ഒരു പുതിയ തരംഗം വരുന്നു. എന്നിരുന്നാലും, നദിയിലെ വെള്ളം എത്ര മധുരമുള്ളതാണെങ്കിലും, അത് കടലില്‍ ലയിച്ചാല്‍ അത് ഉപയോഗശൂന്യമാകും. അതിനാല്‍ മുകളിലേക്കുള്ള ശുദ്ധി ഉണ്ടായിരുന്നിട്ടും, സമുദ്രത്തിലെത്തുമ്പോള്‍ വെള്ളം മലിനമാകുകയും അത് ഉപയോഗ  യോഗ്യമല്ലാതാവുകയും ചെയ്യുന്നു. മാറ്റത്തിനിടയില്‍ സമഗ്രത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലായി ഈ സാമ്യം പ്രവര്‍ത്തിക്കുന്നു.

ഈ ധാര്‍മ്മികത മനസ്സില്‍ വെച്ചുകൊണ്ട്, സാമൂഹിക ഇടപെടലിന്റെ വിശാലമായ മേഖലകളിലേക്ക് മാറുന്നവര്‍ ഈ ചലനാത്മക സ്ഥാപനത്തില്‍ നിന്ന് നേടിയ അറിവും അനുഭവവും ഉപയോഗിച്ച് പുറപ്പെടുന്നു. അവരുടെ ജ്ഞാനവും അര്‍പ്പണബോധവും രാഷ്ട്രത്തെ സേവിക്കുന്നതില്‍ തുടരുകയും ഭാവിതലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

വളരെ നന്ദി.

--NS--



(Release ID: 2008292) Visitor Counter : 35