പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി കാശിയിലെ ശിവ്പൂർ-ഫുൽവാരിയ-ലഹർതാര മാർഗ് പരിശോധിച്ചു
Posted On:
23 FEB 2024 8:39AM by PIB Thiruvananthpuram
ഗുജറാത്തിലെ തിരക്കേറിയ ദിവസത്തിന് ശേഷം വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി 11 മണിയോടെ ശിവപൂർ-ഫുൽവാരിയ-ലഹർതാര മാർഗ് പരിശോധിക്കുകയുണ്ടായി.
ഇതിന്റെ ഉദ്ഘാടനം ഈ അടുത്തിടെയാണ് നടന്നത്. വിമാനത്താവളത്തിൽ, ലഖ്‌നൗ, അസംഗഡ്, ഘാസിപൂർ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന തെക്ക് ഭാഗത്ത് താമസിക്കുന്ന 5 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ഇത് വളരെ സഹായകമാണ്.
360 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗതാഗത തിരക്കുമൂലമുള്ള പ്രതിസന്ധി പരിഹരിക്കുവാൻ സഹായിക്കും. ബിഎച്ച്‌യുവിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാദൂരം 75 മിനിറ്റിൽ നിന്ന് 45 മിനുറ്റായും കൂടാതെ ലഹർതാരയിൽ നിന്ന് കചഹ്‌രിയിലേക്കുള്ള ദൂരം 30 മിനിറ്റിൽ നിന്ന് 15 മിനുറ്റായും കുറയും.
വാരണാസിയിലെ പൗരന്മാർക്ക് ജീവിത സൗകര്യം വർധിപ്പിക്കുന്നതിനായി റെയിൽവേ, പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ഈ പദ്ധതിയിൽ കാണാൻ കഴിഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"കാശിയിൽ വന്നപ്പോൾ, ശിവപൂർ-ഫുൽവാരിയ-ലഹർതാര മാർഗ് പരിശോധിച്ചു. ഈ പ്രോജക്റ്റ് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ആളുകൾക്ക് വളരെയധികം സഹായകമാണ്."
Upon landing in Kashi, inspected the Shivpur-Phulwaria-Lahartara Marg. This project was inaugurated recently and has been greatly helpful to people in the southern part of the city. pic.twitter.com/9W0YkaBdLX
— Narendra Modi (@narendramodi) February 22, 2024
***
--NK--
(Release ID: 2008231)
Visitor Counter : 86
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu