സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

കരിമ്പിന് 2024-25 (ഒക്‌ടോബര്‍-സെപ്റ്റംബര്‍)ലെ പഞ്ചസാര സീസണില്‍ പഞ്ചസാര ഫാക്ടറികള്‍ നല്‍കേണ്ട ന്യായവും ലാഭകരവുമായ വിലയ്ക്ക് (എഫ്.ആര്‍.പി) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കരിമ്പിന്റെ നിശ്ചിത എഫ്.ആര്‍.പി അടിസ്ഥാന വീണ്ടെടുക്കല്‍ നിരക്ക് 10.25%ന് അനൂരൂപമായി ക്വിന്റലിന് 340 രൂപ

വീണ്ടെടുക്കലില്‍ 10.25 ശതമാനത്തിന് മുകളിലെ ഓരോ 0.1 ശതമാനം പോയിന്റ് വര്‍ദ്ധനവിനും ക്വിന്റലിന് 3.32 രൂപ പ്രീമിയം ലഭ്യമാക്കും.

9.5 ശതമാനമോ അതില്‍ കുറവോ വീണ്ടെടുക്കലുള്ള പഞ്ചസാര ഫാക്ടറികള്‍ക്കുള്ള നിശ്ചിത എഫ്.ആർ.പി, ക്വിന്റലിന് 315.10 രൂപയായിരിക്കും

Posted On: 21 FEB 2024 10:25PM by PIB Thiruvananthpuram


2024-25 പഞ്ചസാര സീസണില്‍ പഞ്ചസാര വീണ്ടെടുക്കല്‍ നിരക്കായ 10.25% ന് അനുരൂപമായി കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന നിരക്കില്‍ ന്യായവും ലാഭകരവുമായ വില നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. 2023-24 സീസണിലെ കരിമ്പിന്റെ എഫ്.ആര്‍.പിയേക്കാള്‍ 8% കൂടുതലാണ് കരിമ്പിന്റെ ചരിത്രപരമായ ഈ വില. പുതുക്കിയ എഫ്.ആർ.പി 2024 ഒകേ്ടാബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും .


കരിമ്പിന്റെ എ2+എഫ്.എല്‍ വിലയേക്കാള്‍ 107% കൂടുതലായ പുതിയ എഫ്.ആര്‍.പി കരിമ്പ്, കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും കുറഞ്ഞവിലയ്ക്ക് ഭാരതത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗവണ്‍മെന്റ് പഞ്ചസാര ഉറപ്പാക്കുമ്പോഴും കരിമ്പിന് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വില ഇന്ത്യ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ തീരുമാനം 5 കോടിയിലധികം കരിമ്പ് കര്‍ഷകര്‍ക്കും (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്കും പ്രയോജനം ചെയ്യും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മോദിയുടെ ഉറപ്പിന്റെ പൂര്‍ത്തീകരണം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു.


ഈ അംഗീകാരത്തോടെ, പഞ്ചസാര മില്ലുകള്‍ 10.25% വീണ്ടെടുക്കലോടെ കരിമ്പിന് ക്വിന്റലിന് 340 രൂപ എഫ്.ആര്‍.പി നല്‍കും. വീണ്ടെടുക്കലില്‍ ഓരോ 0.1% ന്റെ വര്‍ദ്ധനയ്ക്കും കര്‍ഷകര്‍ക്ക് 3.32 രൂപ അധിക വില ലഭിക്കും, വീണ്ടെടുക്കലില്‍ ഓരോ 0.1% കുറയുമ്പോള്‍ അതേ തുക കുറയുകയും ചെയ്യും. എന്നിരുന്നാലും, വീണ്ടെടുക്കല്‍ നിരക്ക് 9.5% മുള്ള കരിമ്പിന്റെ ഏറ്റവും കുറഞ്ഞ വില ക്വിന്റലിന് 315.10/രൂപയായിരിക്കും . പഞ്ചസാര വീണ്ടെടുക്കല്‍ കുറവാണെങ്കിലും, കര്‍ഷകര്‍ക്ക് ക്വിന്റലിന് 315.10രൂപയുടെ എഫ്.ആര്‍.പി ഉറപ്പുനല്‍കുന്നു.

കഴിഞ്ഞ 10 വര്‍ഷമായി കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ വില ശരിയായ സമയത്ത് ലഭിക്കുന്നുവെന്ന് മോദി ഗവണ്‍മെന്റ് ഉറപ്പാക്കി. മുന്‍ പഞ്ചസാര സീസണായ 2022-23-ലെ കരിമ്പിന്റെ 99.5% കുടിശ്ശികയും മറ്റെല്ലാ പഞ്ചസാര സീസണുകളുടെയുമായി 99.9% കുടിശികയും കര്‍ഷകര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്, ഇത് പഞ്ചസാര മേഖലയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കരിമ്പ് കുടിശ്ശികയിലേക്കാണ് നയിച്ചിട്ടുള്ളത്. ഗവണ്‍മെന്റിന്റെ സമയോചിതമായ നയപരമായ ഇടപെടലുകളാല്‍, പഞ്ചസാര മില്ലുകള്‍ സ്വയംപര്യാപ്തമായിത്തീർന്നു. എസ്.എസ് 2021-22 മുതല്‍ അവയ്ക്ക് ഗവണ്‍മെന്റ് സാമ്പത്തിക സഹായമൊന്നും നല്‍കുന്നുമില്ല. എന്നിട്ടും, കര്‍ഷകര്‍ക്ക് കരിമ്പിന് 'ഉറപ്പായ എഫ്.ആര്‍.പിയും ഉറപ്പുള്ള സംഭരണവും' കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുമുണ്ട്.

--SK--



(Release ID: 2007884) Visitor Counter : 173