പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
21 FEB 2024 1:02PM by PIB Thiruvananthpuram
പ്രശസ്ത റേഡിയോ അവതാരകനായ അമീൻ സയാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ അമീൻ സയാനി ജി ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും തൻ്റെ പ്രവർത്തനത്തിലൂടെ ശ്രോതാക്കളുമായി വളരെ സവിശേഷമായ ഒരു ബന്ധം വളർത്തിയെടുത്തുവെന്നും ശ്രീ മോദി പറഞ്ഞു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ശ്രീ അമീൻ സയാനി ജിയുടെ സുവർണ്ണശബ്ദത്തിന് ഒരു ചാരുതയും ഊഷ്മളതയും ഉണ്ടായിരുന്നു, അത് തലമുറകൾക്കതീതമായി ആളുകൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ തൻ്റെ പ്രവർത്തനത്തിലൂടെ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുകയും തൻ്റെ ശ്രോതാക്കളുമായി വളരെ സവിശേഷമായ ഒരു ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും എല്ലാ റേഡിയോ പ്രേമികൾക്കും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു.''
Shri Ameen Sayani Ji’s golden voice on the airwaves had a charm and warmth that endeared him to people across generations. Through his work, he played an important role in revolutionising Indian broadcasting and nurtured a very special bond with his listeners. Saddened by his…
— Narendra Modi (@narendramodi) February 21, 2024
***
--SK--
(Release ID: 2007640)
Visitor Counter : 80
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu