പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പിഎംഎൻആർഎഫിൽ നിന്ന് ധനസഹായവും പ്രഖ്യാപിച്ചു 

Posted On: 17 FEB 2024 7:20PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.

 മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

 എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :

“വിരുദുനഗർ ജില്ലയിലെ ഒരു പടക്ക ഫാക്ടറിയിലുണ്ടായ അപകടത്തെക്കുറിച്ച് ഞാൻ അറിഞ്ഞത് വേദനയോടെയാണ് .  ഈ ദുഷ്‌കരമായ സമയത്ത്, എൻ്റെ ചിന്തകൾ ദാരുണമായി മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണ്.  പരിക്കേറ്റ എല്ലാവരും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

 മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും.  പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി"

 

It is with a heavy heart that I learnt about a mishap at a firecracker factory in Virudhunagar district. During this difficult time, my thoughts are with the loved ones of those who have tragically passed away. I wish a swift and full recovery for all who have been injured.

An…

— PMO India (@PMOIndia) February 17, 2024

********

--NS--


(Release ID: 2006844)