പ്രധാനമന്ത്രിയുടെ ഓഫീസ്
ഖത്തർ സന്ദർശനത്തിനായി പ്രധാനമന്ത്രി ദോഹയിൽ എത്തിച്ചേർന്നു
प्रविष्टि तिथि:
15 FEB 2024 1:30AM by PIB Thiruvananthpuram
ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദോഹയിലെത്തി. പ്രധാനമന്ത്രിയുടെ ഖത്തറിലെ രണ്ടാമത്തെ സന്ദർശനമാണിത്, 2016 ജൂണിലാണ് അദ്ദേഹം ആദ്യമായി ഖത്തർ സന്ദർശിച്ചത്.
പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി എച്ച് ഇ സോൾട്ടൻ ബിൻ സാദ് അൽ മുറൈഖി വിമാനത്താവളത്തിൽ വെച്ച് സ്വീകരിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി ഇന്ന് രാത്രി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ ആദരസൂചകമായി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ഫെബ്രുവരി 15 ന് പ്രധാനമന്ത്രി ഖത്തർ അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കാണുകയും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.
--NK--
(रिलीज़ आईडी: 2006154)
आगंतुक पटल : 109
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada