ധനകാര്യ മന്ത്രാലയം
16-ാം ധനകാര്യ കമ്മീഷന്റെ ആദ്യ യോഗം ന്യൂഡൽഹിയിൽ ചേർന്നു
Posted On:
14 FEB 2024 3:03PM by PIB Thiruvananthpuram
ന്യൂഡൽഹി: ഫെബ്രുവരി 14, 2024
പതിനാറാം ധനകാര്യ കമ്മീഷൻ (XVI-FC) ഡോ. അരവിന്ദ് പനഗരിയയുടെ അധ്യക്ഷതയിൽ ന്യൂ ഡൽഹിയിൽ ആദ്യ യോഗം ചേർന്നു. ചെയർമാനെയും അംഗങ്ങളെയും സെക്രട്ടറി, XVI-FC, ശ്രീ ഋത്വിക് രഞ്ജനം പാണ്ഡെയും ധനകാര്യ കമ്മീഷനിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വാഗതം ചെയ്തു.
ഇന്ത്യൻ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ധനമന്ത്രാലയത്തിന്റെ 31 ഡിസംബർ 2023ന് പുറത്തിറക്കിയ എസ്.ഒ. 5533(E) വിജ്ഞാപനത്തിന്റ്റെ അടിസ്ഥാനത്തിൽ XVI-FC അതിൻ്റെ പരിശോധനാ വിഷയങ്ങൾ (Terms of Reference) ചർച്ച ചെയ്തു.
സംസ്ഥാന ഗവൺമെൻറ്റുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഇന്ത്യാ ഗവണ്മെന്റ്റിന്റ്റെ വിവിധ മന്ത്രാലയങ്ങൾ, വിദഗ്ധർ എന്നിവരുൾപ്പെടെ വിവിധ പങ്കാളികളുമായി വിപുലമായ കൂടിയാലോചനകൾ നടത്തേണ്ടതിൻ്റെ ആവശ്യകത XVI-FC അംഗീകരിച്ചു.
വിശദമായ വിശകലന പ്രവർത്തനങ്ങൾ നടത്തുമെന്നും മുൻനിര ഗവേഷണ സ്ഥാപനങ്ങൾ, പ്രമുഖ തിങ്ക് ടാങ്കുകൾ, ധനപരമായ ഫെഡറൽ ബന്ധങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾ എന്നിവയിൽ നിന്ന് നേടിയെടുക്കാൻ കഴിയുന്ന എല്ലാ വൈദഗ്ധ്യവും ആവശ്യമാണെന്നും XVI-FC അംഗീകരിച്ചു.
ന്യൂഡൽഹിയിലെ ജൻപഥിലെ ജവഹർ വ്യാപാർ ഭവനിൽ ഓഫീസ് സ്ഥാപിക്കുന്നതിന് XVI-FC അംഗീകാരം നൽകി.
XVI-FC അതിൻ്റെ ശുപാർശകൾ 2025 ഒക്ടോബർ 31-നകം ലഭ്യമാക്കുകയും 2026 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കുകയും ചെയ്യും.
(Release ID: 2005897)
Visitor Counter : 115