പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐഐടി ഡൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 13 FEB 2024 7:35PM by PIB Thiruvananthpuram


ഐഐടി ഡൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായം ആരംഭിക്കുമെന്ന് മാത്രമല്ല, ഇരു രാജ്യങ്ങളിലെയും യുവാക്കളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളുടെയും നേതൃതത്വത്തിൽ വിഭാവനം ചെയ്തു പ്രവർത്തനം ആരംഭിച്ചതാണു യുഎഇയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയുടെ കാമ്പസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും (ഐഐടി-ഡി) അബുദാബി എഡ്യൂക്കേഷൻ & നോളജ് ഡിപ്പാർട്ട്‌മെന്റും (ADEK) സംയുക്തമായി സഹകരിച്ചുള്ള ഈ പദ്ധതി ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആദ്യ അക്കാദമിക് വിഷയം - ഊർജ്ജ പരിവർത്തനത്തിലും സുസ്ഥിരതയിലുമുള്ള ബിരുദാന്തര ബിരുദം - ഈ ജനുവരിയിൽ ആരംഭിച്ചു.

 

NK


(Release ID: 2005722) Visitor Counter : 82