പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രപതി, രാജ്യസഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദ്രിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

Posted On: 07 FEB 2024 9:25PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഈ 75-ാമത് റിപ്പബ്ലിക് ദിനം ഒരു സുപ്രധാന നാഴികക്കല്ലാണ്. ഭരണഘടനയുടെ പ്രയാണത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി നടത്തിയ പ്രസംഗം ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവരുടെ പ്രസംഗത്തില്‍, അവര്‍ ഭാരതത്തിന്റെ ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിച്ചു, ഭാരതത്തിന്റെ ശോഭനമായ ഭാവിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകള്‍ പാര്‍ലമെന്റിലൂടെ വളരെ സംക്ഷിപ്തവും എന്നാല്‍ ഗംഭീരവുമായ രീതിയില്‍ രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഈ പ്രചോദനാത്മക പ്രസംഗത്തിനും രാജ്യത്തിന് ദിശാബോധം നല്‍കിയതിനും 'വികസിത് ഭാരത്' എന്ന ഭാരതത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയതിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ചര്‍ച്ചയില്‍, ബഹുമാന്യരായ പല അംഗങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചര്‍ച്ചയെ പുഷ്ടിപ്പെടുത്താന്‍ അവരുടേതായ രീതിയില്‍ പരിശ്രമിക്കുകയും ചെയ്തു. ചര്‍ച്ചയെ പുഷ്ടിപ്പെടുത്താന്‍ ശ്രമിച്ച എല്ലാ മാന്യ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ചില സഹപ്രവര്‍ത്തകരുടെ വിമര്‍ശനവും പരുഷമായ വാക്കുകളും നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു. അവരോടു ഞാന്‍ സഹതാപം പ്രകടിപ്പിക്കുന്നു.

അന്ന് എനിക്ക് അത് പറയാന്‍ കഴിഞ്ഞില്ല, എന്നാല്‍ (മല്ലികാര്‍ജുന്‍) ഖാര്‍ഗെ ജിയോട് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. ഞാന്‍ വളരെ ശ്രദ്ധയോടെ ഖാര്‍ഗെ ജി പറയുന്നത് കേട്ടുകൊണ്ടിരുന്നു. എനിക്ക് രോമാഞ്ചം തോന്നി... ഇത് വളരെ അപൂര്‍വമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ലോക്സഭയില്‍ ഈ ആവേശം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മറ്റെവിടെയോ തിരക്കിലായതിനാല്‍ വലിയ വിനോദമില്ല. പക്ഷേ, ലോക്സഭയില്‍ ഞങ്ങള്‍ അനുഭവിച്ച വിനോദത്തിന്റെ അഭാവം നിങ്ങള്‍ അന്നത്തേക്കു നികത്തി. ബഹുമാനപ്പെട്ട ഖാര്‍ഗെ ജി വളരെ നേരം വളരെ ശാന്തമായി സംസാരിച്ചതില്‍ ഞാന്‍ സന്തോഷിച്ചു. അദ്ദേഹവും വളരെ സമയമെടുത്തു. ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ രണ്ട് പ്രത്യേക 'കമാന്‍ഡര്‍മാര്‍' അന്ന് അവിടെ ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ പിന്നീട് ശ്രദ്ധിച്ചു. അവര്‍ ഇക്കാലത്ത് ഉണ്ടാവാറില്ല.  അതിനാല്‍, ബഹുമാനപ്പെട്ട ഖാര്‍ഗെ ജി സ്വാതന്ത്ര്യത്തെ വളരെയധികം പ്രയോജനപ്പെടുത്തി. ഖാര്‍ഗെ ജി അന്ന് ഒരു സിനിമാഗാനം കേട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, 'ഐസ മൗക ഫിര്‍ കഹാന്‍ മിലേഗാ' (ഇങ്ങനെയൊരു അവസരം വേറെ എവിടെ കിട്ടും). ഇപ്പോള്‍ ഖാര്‍ഗെ ജി അമ്പയറും കമാന്‍ഡോയുമല്ല, അതിനാല്‍ അദ്ദേഹം ബൗണ്ടറികളും സിക്സറുകളും അടിക്കുന്നത് ആസ്വദിക്കുകയായിരുന്നു. എന്നാല്‍ ഒരു കാര്യം വളരെ സന്തോഷകരമായിരുന്നു. 400 സീറ്റുകള്‍ക്കായി എന്‍ഡിഎയ്ക്ക് അദ്ദേഹം നല്‍കിയ അനുഗ്രഹം ഞാന്‍ ആദരവോടെ സ്വീകരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് അനുഗ്രഹം തിരികെ എടുക്കണമെങ്കില്‍, നിങ്ങള്‍ക്ക് കഴിയും, കാരണം ഞങ്ങള്‍ തിരിച്ചെത്തി (അധികാരത്തിലേക്ക്).

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കഴിഞ്ഞ വര്‍ഷത്തെ ഒരു സംഭവം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഞങ്ങള്‍ സഭയില്‍ (ലോക്സഭ) ഇരിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം നടന്നു. വളരെ ക്ഷമയോടെയും വിനയത്തോടെയും ഞങ്ങള്‍ നിങ്ങളുടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു. ഇന്നും, നിങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ തയ്യാറായി വന്നിരിക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങള്‍ ഈ ശബ്ദത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹത്തില്‍ നിന്നാണ് ശബ്ദം ഉയര്‍ന്നുവരുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പൂര്‍ണ്ണ തയ്യാറെടുപ്പോടെ എത്തിയിരിക്കുന്നത്. സഭയില്‍ വന്ന താങ്കളെപ്പോലെ ആരെങ്കിലും വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ ഒന്നര മണിക്കൂറോളം നിങ്ങള്‍ എന്നോട് വലിയ അനീതിയാണ് കാണിച്ചത്. എന്നിട്ടും എന്റെ മറുപടിയില്‍ ഞാന്‍ അതിരുകളൊന്നും ലംഘിച്ചില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാനും ഒരു പ്രാര്‍ത്ഥന നടത്തി. ഒരാള്‍ക്ക് പ്രാര്‍ത്ഥിക്കാം, ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. പശ്ചിമ ബംഗാളില്‍ നിന്ന് (മുഖ്യമന്ത്രി മമതാ ബാനര്‍ജി) കോണ്‍ഗ്രസിന് 40 കടക്കാന്‍ കഴിയില്ലെന്ന വെല്ലുവിളി (ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍) ഉയര്‍ത്തിയ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് 40 ലാഭിക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങള്‍ (ഖര്‍ഗെ ജി) ഞങ്ങളെ കുറിച്ച് ഒരുപാട് പറഞ്ഞുകേട്ടിട്ടുണ്ട്. ജനാധിപത്യത്തില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ അവകാശമുണ്ട്. നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവുമാണ്. ഇന്ന് എന്ത് ചര്‍ച്ചകള്‍ നടന്നാലും അത് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കണം. അതിനാല്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇത് കേട്ടപ്പോള്‍, അവിടെയും (ലോക്സഭ) ഇവിടെയും (രാജ്യസഭ) കേട്ടപ്പോള്‍, (കോണ്‍ഗ്രസ്) പാര്‍ട്ടി അതിന്റെ ചിന്തയില്‍ മാത്രമല്ല, അതിന്റെ പ്രവര്‍ത്തനത്തിലും കാലഹരണപ്പെട്ടുവെന്ന എന്റെ വിശ്വാസം ഉറച്ചു. ചിന്താ പ്രക്രിയ കാലഹരണപ്പെട്ടപ്പോള്‍, അവര്‍ (കോണ്‍ഗ്രസ് അംഗങ്ങള്‍) അവരുടെ ജോലിയും മറ്റുള്ളവരെ ഏല്‍പിച്ചു. ഇത്രയും വലിയ പാര്‍ട്ടി, പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാര്‍ട്ടി, ഇത്രത്തോളം തകര്‍ച്ച നേരിടുകയാണ്, ഇത്രയും തകര്‍ച്ച. ഞങ്ങള്‍ സന്തുഷ്ടരല്ല, ഞങ്ങള്‍ക്ക് നിങ്ങളോട് സഹതാപമുണ്ട്. എന്നാല്‍ രോഗിക്ക് തന്നെ (അവന്‍ എന്താണ് അനുഭവിക്കുന്നതെന്ന്) അറിയാത്തപ്പോള്‍ ഒരു ഡോക്ടര്‍ എന്തുചെയ്യും. ഞാന്‍ കൂടുതല്‍ എന്ത് പറയണം?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇന്ന് അവര്‍ (കോണ്‍ഗ്രസ് അംഗങ്ങള്‍) ധാരാളം സംസാരിക്കുന്നു എന്നത് ശരിയാണ്, പക്ഷേ അവര്‍ക്ക് കേള്‍ക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടു. എങ്കിലും, ഞാന്‍ തീര്‍ച്ചയായും എന്റെ കാഴ്ചപ്പാടുകള്‍ രാജ്യത്തിനുമുന്നില്‍ അവതരിപ്പിക്കും. അധികാരക്കൊതിയില്‍ ജനാധിപത്യത്തെ പരസ്യമായി കഴുത്തുഞെരിച്ചുകൊന്ന കോണ്‍ഗ്രസ്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ ഒറ്റരാത്രികൊണ്ട് പലതവണ പിരിച്ചുവിട്ട കോണ്‍ഗ്രസ്, ജനാധിപത്യത്തെ അവഹേളിച്ച് (നിരവധി നേതാക്കളെ ജയിലില്‍ അടച്ച) കോണ്‍ഗ്രസ്. പത്രങ്ങള്‍ പൂട്ടാന്‍ ശ്രമിച്ചു, ഇപ്പോള്‍ രാജ്യത്തെ തകര്‍ക്കാന്‍ ആഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പുതിയ ഹോബി വികസിപ്പിച്ചെടുത്തിരിക്കുന്നു. അതില്‍ തൃപ്തനല്ല, ഇപ്പോള്‍ തെക്കുവടക്കു വിഭജിക്കാനുള്ള പ്രസ്താവനകള്‍ നടക്കുന്നുണ്ടോ? ഈ കോണ്‍ഗ്രസ് നമുക്ക് ജനാധിപത്യത്തെയും ഫെഡറലിസത്തെയുംകുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ടോ?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താത്ത കോണ്‍ഗ്രസ് പാര്‍ട്ടി, സ്വന്തം നേട്ടത്തിനായി തീവ്രവാദവും വിഘടനവാദവും തഴച്ചുവളരാന്‍ അനുവദിച്ച കോണ്‍ഗ്രസ്, വടക്കുകിഴക്കന്‍ മേഖലകളെ അക്രമത്തിലേക്കും വിഘടനവാദത്തിലേക്കും പിന്നാക്കാവസ്ഥയിലേക്കും തള്ളിവിട്ട കോണ്‍ഗ്രസ്, ഭരണകാലത്ത് നക്സലിസത്തിന്റെ വലിയ വെല്ലുവിളി നേരിട്ടു രാജ്യം വിട്ട കോണ്‍ഗ്രസ് പാര്‍ട്ടി, രാജ്യത്തിന്റെ വലിയൊരു ഭാഗം ശത്രുക്കള്‍ക്ക് കൈമാറിയ കോണ്‍ഗ്രസ്, രാജ്യത്തിന്റെ സായുധ സേനയുടെ നവീകരണത്തെ തടഞ്ഞ കോണ്‍ഗ്രസ്, ഇന്ന് ദേശീയ സുരക്ഷയെയും ആഭ്യന്തര സുരക്ഷയെയും കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയാണോ? സ്വാതന്ത്ര്യലബ്ധി മുതല്‍ തന്നെ ആശയക്കുഴപ്പത്തിലായ കോണ്‍ഗ്രസ് പാര്‍ട്ടി, വ്യവസായവല്‍ക്കരണമോ കൃഷിയോ വേണമോ എന്ന ആശയക്കുഴപ്പത്തില്‍ ദേശസാല്‍ക്കരണമോ സ്വകാര്യവല്‍ക്കരണമോ എന്ന് തീരുമാനിക്കാനാവാതെ കുഴങ്ങി. 10 വര്‍ഷത്തെ ഭരണത്തില്‍ സമ്പദ് വ്യവസ്ഥയെ 12-ല്‍ നിന്ന് 11-ാം സ്ഥാനത്തേക്ക് കൊണ്ടുവന്ന കോണ്‍ഗ്രസ്; 10 വര്‍ഷം കൊണ്ട് 12-ല്‍ നിന്ന് 11-ാം സ്ഥാനത്തേക്ക്! നിങ്ങള്‍ പുരോഗമിക്കുമ്പോള്‍ 12-ല്‍ നിന്ന് 11-ലേക്ക് പോകാന്‍ വളരെയധികം പരിശ്രമം ആവശ്യമില്ല. ഞങ്ങളുടെ പ്രയത്നത്താല്‍ 10 വര്‍ഷംകൊണ്ട് ഞങ്ങള്‍ അതിനെ അഞ്ചാം സ്ഥാനത്തെത്തിച്ചു. എന്നിട്ടിവിടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഞങ്ങള്‍ക്കു മുന്നില്‍ ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തുന്നു?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഒ.ബി.സിക്ക് സമ്പൂര്‍ണ സംവരണം നല്‍കാത്ത, പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും സംവരണം നല്‍കാത്ത, ബാബാ സാഹിബിനെ (അംബേദ്കറെ) ഭാരതരത്‌നയ്ക്ക് പരിഗണിക്കാത്ത, സ്വന്തം കുടുംബത്തിന് ഭാരതരത്‌നം നല്‍കിക്കൊണ്ടിരുന്ന, കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍. രാജ്യത്തെ തെരുവുകളിലും ചത്വരങ്ങളിലും സ്വന്തം കുടുംബാംഗങ്ങളുടെ പേരില്‍ പാര്‍ക്കുകള്‍ ആരംഭിച്ച കോണ്‍ഗ്രസ് പാര്‍ട്ടി നമുക്ക് ഉപദേശം നല്‍കുന്നുവോ? അവര്‍ നമ്മെ സാമൂഹിക നീതിയുടെ പാഠങ്ങള്‍ പഠിപ്പിക്കുകയാണോ?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
സ്വന്തം നേതാവിന് ഗ്യാരണ്ടിയില്ലാത്ത, നയങ്ങള്‍ക്ക് ഗ്യാരണ്ടിയില്ലാത്ത, കോണ്‍ഗ്രസ് പാര്‍ട്ടി മോദിയുടെ ഉറപ്പിനെ ചോദ്യം ചെയ്യുകയാണോ?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇവിടെ ഒരു പരാതി ഉണ്ടായിരുന്നു, ഞങ്ങള്‍ എന്തിനാണ് അത്തരം കാര്യങ്ങള്‍ പറയുന്നത്, എന്തുകൊണ്ടാണ് ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ കാണുന്നത് എന്ന്. എന്തുകൊണ്ടാണ് അവരുടെ 10 വര്‍ഷത്തെ ഭരണം രാജ്യവും ലോകവും അങ്ങനെ കണ്ടത്, എന്തുകൊണ്ടാണ് രാജ്യം ദേഷ്യപ്പെടുന്നത്, എന്തുകൊണ്ടാണ് രാജ്യത്ത് ഇത്രയധികം രോഷം വളര്‍ന്നത്? ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, എല്ലാം നമ്മുടെ വാക്കുകള്‍ കൊണ്ടല്ല സംഭവിച്ചത്. ഒരാളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളാണ് ഇപ്പോള്‍ പ്രകടമാകുന്നത്. അവ മറ്റൊരു ജീവിതത്തിലല്ല, ഈ ജീവിതത്തില്‍ തന്നെ സംഭവിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞങ്ങള്‍ ആരോടും മോശമായി സംസാരിക്കാറില്ല. എന്തിന് അങ്ങനെ ചെയ്യണം? ആളുകള്‍ അവരോട് ഇത്രയും പറഞ്ഞപ്പോള്‍, അവരോട് ഞാന്‍ എന്തെങ്കിലും പറയേണ്ട ആവശ്യമെന്താണ്? സഭയ്ക്ക് മുന്നില്‍ ഒരു തരം പ്രസ്താവന അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആദ്യ ഉദ്ധരണി വായിക്കുകയാണ് - അംഗങ്ങള്‍ക്ക് അറിയാം, ഇതൊരു ഉദ്ധരണിയാണ്. അംഗങ്ങള്‍ക്ക് അറിയാം. ''നമ്മുടെ വളര്‍ച്ച മന്ദഗതിയിലാവുകയും ധനക്കമ്മി വര്‍ധിക്കുകയും ചെയ്തു, കഴിഞ്ഞ 2 വര്‍ഷമായി പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുകയാണ്. കറന്റ് അക്കൗണ്ട് കമ്മി ഞങ്ങളുടെ പ്രതീക്ഷകളെ കവിഞ്ഞു.' ഞാന്‍ വായിച്ച ഈ ഉദ്ധരണി ഏതെങ്കിലും ബിജെപി നേതാവിന്റേതല്ല. ഈ ഉദ്ധരണി എന്റേതുമല്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
യുപിഎ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഭരണകാലത്ത് അന്നത്തെ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിംഗ് ജിയാണ് ഇത് പറഞ്ഞത്. അദ്ദേഹം ഈ സാഹചര്യം വിവരിക്കുകയും ചെയ്തിരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇപ്പോള്‍ ഞാന്‍ രണ്ടാമത്തെ ഉദ്ധരണി വായിക്കുകയാണ്:  'പൊതു ഓഫീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യത്ത് വ്യാപകമായ രോഷമുണ്ട്'. അന്ന് സ്ഥാപനങ്ങള്‍ എങ്ങനെയാണു ദുരുപയോഗം ചെയ്യപ്പെട്ടത്? അന്ന് ഞാന്‍ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തിട്ടില്ല. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിയാണ് ഇത് പറഞ്ഞത്. അക്കാലത്ത് അഴിമതിയുടെ പേരില്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ ഓരോ കോണിലും പ്രതിഷേധം അലയടിക്കുകയായിരുന്നു. ഇനി മൂന്നാമത്തെ ഉദ്ധരണി വായിക്കാം - ഒരു ഭേദഗതിയുടെ ചില വരികളുണ്ട്, ഇതും കൂടി കേള്‍ക്കൂ. 'നികുതി പിരിവില്‍ അഴിമതിയുണ്ട്, അതിനാല്‍ ജിഎസ്ടി കൊണ്ടുവരണം. രാജ്യത്തെ പാവപ്പെട്ടവരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന റേഷന്‍ പദ്ധതിയില്‍ ചോര്‍ച്ചയുണ്ട്. ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ഗവണ്‍മെന്റ് കരാറുകള്‍ നല്‍കുന്നതില്‍ സംശയമുണ്ട്.' അന്നത്തെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട മന്‍മോഹന്‍ സിംഗ് ജിയും ഇത് പറഞ്ഞിരുന്നു. അദ്ദേഹത്തിന് മുമ്പ്, മറ്റൊരു പ്രധാനമന്ത്രി (കോണ്‍ഗ്രസ് പാര്‍ട്ടി) പറഞ്ഞു, ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ പോകുന്നു, 15 പൈസ മാത്രമാണ് (ഗുണഭോക്താക്കള്‍ക്ക്) എത്തുന്നത്. പ്രശ്‌നം അവര്‍ക്കറിയാമായിരുന്നു, പക്ഷേ അത് പരിഹരിക്കാന്‍ ഒരു തയ്യാറെടുപ്പും ഉണ്ടായില്ല. ഇന്ന് അവരില്‍ നിന്ന് വലിയ പ്രസ്താവനകള്‍ ഉണ്ടാകുന്നു. കോണ്‍ഗ്രസിന്റെ 10 വര്‍ഷത്തെ ചരിത്രം നോക്കൂ. അന്ന് ലോകത്തെ ഫ്രജൈല്‍ ഫൈവ് ഇക്കണോമി എന്നായിരുന്നു രാജ്യത്തെ വിളിച്ചിരുന്നത്. ഞാനല്ല, ലോകമായിരുന്നു ഫ്രജൈല്‍ ഫൈവ് എന്നു വിളിച്ചത്.  നയപരമായ സ്തംഭനാവസ്ഥ അവരുടെ മുദ്രയായി മാറിയിരുന്നു. ഞങ്ങളുടെ 10 വര്‍ഷം മികച്ച അഞ്ച് സമ്പദ്വ്യവസ്ഥയില്‍ ഒന്നായി മാറിയതിന് ഓര്‍മ്മിക്കപ്പെടും. വലുതും നിര്‍ണ്ണായകവുമായ തീരുമാനങ്ങള്‍ക്കായി ഞങ്ങളുടെ 10 വര്‍ഷം ഓര്‍മ്മിക്കപ്പെടും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിച്ചു. വെറുതെയല്ല ഈ രാജ്യം നമ്മെ അനുഗ്രഹിക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഈ സഭയില്‍ ബ്രിട്ടീഷുകാരെ സ്തുതിച്ചു. രാജാക്കന്മാര്‍ക്കും മഹാരാജാക്കന്മാര്‍ക്കും ബ്രിട്ടീഷുകാരുമായി അക്കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍, എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്, ആരാണ് ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് എന്ന്? കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജന്മം നല്‍കിയത് ആരെന്ന് ഞാന്‍ ചോദിക്കില്ല; അത് ഞാന്‍ ചോദിക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്ത് അടിമത്തത്തിന്റെ മാനസികാവസ്ഥ വളര്‍ത്തിയത് ആരാണ്? നിങ്ങളെ ബ്രിട്ടീഷുകാര്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ശിക്ഷാ നിയമം മാറ്റാത്തത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങളെ ബ്രിട്ടീഷുകാര്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍, ബ്രിട്ടീഷ് കാലഘട്ടത്തിലെ നൂറുകണക്കിന് നിയമങ്ങള്‍ നിങ്ങള്‍ എന്തിന് തുടര്‍ന്നു? നിങ്ങളെ ബ്രിട്ടീഷുകാര്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് ചുവന്ന ബീക്കണുകളുടെ സംസ്‌കാരം പതിറ്റാണ്ടുകളായി തുടര്‍ന്നത്? നിങ്ങളെ ബ്രിട്ടീഷുകാര്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് രാവിലെ ആരംഭിക്കുന്നു എന്നിരിക്കെ, എന്തുകൊണ്ട് വൈകുന്നേരം അഞ്ച് മണിക്ക് ഭാരതത്തിന്റെ ബജറ്റ് വന്നു? ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവര്‍ക്കു സൗകര്യപ്രദമായി ബജറ്റ് വൈകുന്നേരം അഞ്ച് മണിക്ക് അവതരിപ്പിക്കുന്ന പാരമ്പര്യം നിങ്ങള്‍ എന്തിനാണ് നിലനിര്‍ത്തിയത്? ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് ആരാണ്? നിങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് നമ്മളുടെ സൈനിക ചിഹ്നങ്ങളില്‍ ഇപ്പോഴും അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ ഉള്ളത്? ഞങ്ങള്‍ അവ ഓരോന്നായി നീക്കം ചെയ്യുന്നു. നിങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍, രാജ്പഥിനെ കര്‍ത്തവ്യ പാതയാക്കി മാറ്റാന്‍ മോദിയെ രാജ്യം എന്തിന് കാത്തിരിക്കേണ്ടിവന്നു?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങളെ ബ്രിട്ടീഷുകാര്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകങ്ങള്‍ ഇപ്പോഴും ഉണ്ടായിരുന്നത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ബ്രിട്ടീഷുകാര്‍ നിങ്ങളെ സ്വാധീനിച്ചിട്ടില്ലെങ്കില്‍, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികര്‍ക്ക് ഒരു യുദ്ധ സ്മാരകം പോലും നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടു കഴിഞ്ഞില്ല? എന്തുകൊണ്ട് അത് നിര്‍മ്മിച്ചില്ല? നിങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യന്‍ ഭാഷകളെ അവജ്ഞയോടെ കാണുന്നത്? എന്തുകൊണ്ടാണ് പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസത്തോട് നിങ്ങള്‍ നിസ്സംഗത കാണിച്ചത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍, ഭാരതത്തെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നതില്‍നിന്ന് ആരാണ് നിങ്ങളെ തടഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങള്‍ മനസ്സിലാക്കാത്തത്? ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, നിങ്ങള്‍ (കോണ്‍ഗ്രസ്) ആരുടെ സ്വാധീനത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് കാണിക്കാന്‍ നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇന്ന് നാട് ഇതൊക്കെ കേട്ട് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോകുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
മറ്റൊരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ആഖ്യാനങ്ങള്‍ പ്രചരിപ്പിച്ചു, ഭാരതത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന ആളുകളെ പിന്നോക്കക്കാരായി കണക്കാക്കി വളരെ അവജ്ഞയോടെ കാണാന്‍ തുടങ്ങി എന്നതാണ് ആ ആഖ്യാനത്തിന്റെ ഫലം. ഈ രീതിയില്‍, നമ്മുടെ ഭൂതകാലത്തോട് അനീതി കാട്ടി. നിങ്ങള്‍ നിങ്ങളുടെ വിശ്വാസങ്ങളെ അപമാനിച്ചാല്‍, നിങ്ങളുടെ നല്ല പാരമ്പര്യങ്ങളെ അപമാനിച്ചാല്‍, നിങ്ങള്‍ പുരോഗമനവാദിയായി കണക്കാക്കപ്പെടുന്നു. അത്തരം ആഖ്യാനങ്ങള്‍ രാജ്യത്ത് കെട്ടിപ്പടുക്കാന്‍ തുടങ്ങി. ആരുടെ നേതൃത്വത്തിലാണ് ഇത്തരം ആഖ്യാനങ്ങള്‍ പ്രചരിച്ചതെന്ന് ലോകത്തിന് നന്നായി അറിയാം. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെ മഹത്വവല്‍ക്കരിക്കുന്നതും ഇന്ത്യക്കാരുടേതായ എന്തും രണ്ടാം തരമായി പരിഗണിക്കുന്നതുമായ രീതി സൃഷ്ടിച്ചു. വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെ മികവിന്റെ അടയാളങ്ങളായി കണക്കാക്കി. എന്റെ രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് വോക്കല്‍ ഫോര്‍ ലോക്കലിനായി സംസാരിക്കുന്നതില്‍ നിന്ന് ഈ ആളുകള്‍ ഇപ്പോഴും വിട്ടുനില്‍ക്കുന്നു. ഇന്ന് അവര്‍ 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ)യെക്കുറിച്ച് സംസാരിക്കുന്നില്ല. ഇന്ന് മേക്ക് ഇന്‍ ഇന്ത്യയ്ക്കുവേണ്ടി ആരെങ്കിലും വാദിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
രാജ്യം ഇതെല്ലാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലം നിങ്ങളും അനുഭവിക്കുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
യുവാക്കള്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍, നമ്മുടെ കര്‍ഷകര്‍ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളെക്കുറിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദമായി അഭിസംബോധന ചെയ്തു. അവരുടെ പ്രശ്നങ്ങള്‍ ഏറെക്കുറെ സമാനമാണെന്നും അവരുടെ സ്വപ്‌നങ്ങള്‍ സമാനമാണെന്നും ഞങ്ങള്‍ക്കറിയാം, പരിഹാരങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു ചെറിയ വ്യത്യാസം ഉണ്ടാകാമെങ്കിലും ഈ നാല് വിഭാഗങ്ങള്‍ക്കുള്ള പരിഹാരത്തിലേക്കുള്ള പാത ഒന്നുതന്നെയാണ്. അതിനാല്‍, ഈ നാല് തൂണുകളും ശക്തിപ്പെടുത്താന്‍ അവര്‍ രാജ്യത്തെ ഉചിതമായി നയിച്ചു, അതിലൂടെ രാജ്യം അതിവേഗം 'വികസിത് ഭാരത്' ആയി മാറും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നമ്മള്‍ 21-ാം നൂറ്റാണ്ടിലാണെങ്കില്‍, ഈ നൂറ്റാണ്ടില്‍ 2047-ഓടെ 'വികസിത് ഭാരത്' എന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 20-ാം നൂറ്റാണ്ടിന്റെ മാനസികാവസ്ഥ നിലനില്‍ക്കില്ല. 20-ാം നൂറ്റാണ്ടിലെ സ്വാര്‍ത്ഥ അജണ്ടയായ 'ഞാനും എന്റേതും' എന്ന കളിക്ക് 21-ാം നൂറ്റാണ്ടില്‍ ഭാരതത്തെ അഭിവൃദ്ധിപ്പെടുത്താനും വികസിപ്പിക്കാനും കഴിയില്ല. ഈ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വീണ്ടും ജാതിയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുകയാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് അതിന്റെ ആവശ്യം തോന്നിയതെന്ന് എനിക്കറിയില്ല. എന്നിരുന്നാലും, അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍, അവര്‍ ആദ്യം ആത്മപരിശോധന നടത്തണം. അവര്‍ എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാം. ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസി വിഭാഗങ്ങളുടെയും ഏറ്റവും വലിയ എതിരാളിയാണ് കോണ്‍ഗ്രസ്. ബാബാസാഹെബ് അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ എസ്സി/എസ്ടിക്ക് സംവരണം ഉണ്ടാകുമായിരുന്നോ എന്ന് ചിലപ്പോള്‍ എനിക്കു സംശയം തോന്നാറുണ്ട്. ഈ ചോദ്യം എന്റെ മനസ്സിലും ഉയര്‍ന്നുവരാറുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാന്‍ പറഞ്ഞതിനു തെളിവുണ്ട്. അന്നുമുതല്‍ അവരുടെ ചിന്താഗതി മാറിയിട്ടില്ല; അതിന് എന്റെ പക്കല്‍ തെളിവുണ്ട്. ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, തെളിവില്ലാതെ സംസാരിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇവിടെ വന്നത്. അത്തരം പ്രശ്‌നങ്ങള്‍ അവിടെ നിന്ന് (കോണ്‍ഗ്രസ്) ഉന്നയിക്കുമ്പോള്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ 10 വര്‍ഷമായി അവര്‍ക്ക് എന്നെ നന്നായി അറിയാമല്ലോ. ഈ ദിവസങ്ങളില്‍ ഞാന്‍ (ജവഹര്‍ലാല്‍) നെഹ്റുജിയെ കൂടുതല്‍ തവണ ഓര്‍ക്കുന്നു, കാരണം അദ്ദേഹത്തെ (നെഹ്റു ജി) കുറിച്ച് ഞാന്‍ സംസാരിക്കുമെന്ന് നമ്മുടെ സുഹൃത്തുക്കള്‍ (കോണ്‍ഗ്രസ്) പ്രതീക്ഷിക്കുന്നു. ഇനി, നെഹ്റുജി എഴുതിയ ഒരു കത്ത് ഞാന്‍ വായിക്കട്ടെ. ഈ കത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു അന്നത്തെ രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയിരുന്നു. അത് റെക്കോര്‍ഡിലുണ്ട്. ഞാന്‍ വിവര്‍ത്തനം വായിക്കുന്നു: 'ഒരു തരത്തിലുമുള്ള സംവരണങ്ങളും, പ്രത്യേകിച്ച് ജോലികളിലെ സംവരണങ്ങളും എനിക്ക് ഇഷ്ടമല്ല. കാര്യക്ഷമതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുകയും രണ്ടാം തരക്കാരെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്ന ഏതൊരു നടപടിക്കും ഞാന്‍ എതിരാണ്.' പണ്ഡിറ്റ് നെഹ്റുജി മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്താണിത്. അതിനാല്‍, അവര്‍ എപ്പോഴും സംവരണത്തിന് എതിരാണെന്ന് ഞാന്‍ പറയുന്നു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ജോലിയില്‍ സംവരണം ലഭിച്ചാല്‍ ഗവണ്‍മെന്റ് ജോലിയുടെ നിലവാരം മോശമാകുമെന്ന് നെഹ്റുജി പറയാറുണ്ടായിരുന്നു. ഇന്ന്, കണക്കുകള്‍ ഉയര്‍ത്തിക്കാട്ടുന്നവര്‍, അവരുടെ വേരുകള്‍ ഇവിടെയുണ്ട്. കാരണം ആ സമയത്ത് അവര്‍ അത് (സംവരണം) നിര്‍ത്തി, നിയമനം നടത്തരുതെന്നു പറഞ്ഞു. അവരുടെ (എസ്സി, എസ്ടി, ഒബിസി) നിയമനം അന്ന് ഗവണ്‍മെന്റില്‍ നടന്നിരുന്നെങ്കില്‍, അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കില്‍, അവര്‍ ഇന്ന് ഇവിടെ എത്തുമായിരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാന്‍ ഈ ഉദ്ധരണി വായിക്കുകയാണ്, നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. പണ്ഡിറ്റ് നെഹ്രുവിന്റെ ഒരു ഉദ്ധരണിയാണ് ഞാന്‍ വായിക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങള്‍ക്കറിയാമോ, നെഹ്റുജി പറഞ്ഞത് കോണ്‍ഗ്രസിന് എന്നും ഒരു നാഴികക്കല്ലാണ്. നെഹ്റുജിയുടെ വാക്കുകള്‍ അവര്‍ക്ക് ഒരു നാഴികക്കല്ലാണ്. നിങ്ങള്‍ക്ക് എന്തും പറയുന്നതായി നടിക്കാം, എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ പല ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമാണ്. എനിക്ക് നിങ്ങള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും, പക്ഷേ ഉറപ്പായും ഒരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ജമ്മു കശ്മീരിന്റെ ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏഴ് പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. 370ാം വകുപ്പ്... നമ്മള്‍ ഇപ്പോള്‍ എത്ര സീറ്റ് നേടും എന്നതിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. 370ാം വകുപ്പു നിര്‍ത്തലാക്കി, അതിനുശേഷം മാത്രമാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം എസ്, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളായി രാജ്യത്തെ മറ്റു ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങള്‍ ലഭിച്ചത്. വനാവകാശ നിയമം ജമ്മു കശ്മീരില്‍ അവര്‍ക്ക് ലഭ്യമല്ല. ജമ്മു കശ്മീരില്‍ അതിക്രമംതടയല്‍ നിയമം ഉണ്ടായിരുന്നില്ല; 370ാം വകുപ്പു നീക്കം ചെയ്തുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കിയത്. നമ്മുടെ പട്ടികജാതി സമൂഹത്തില്‍ ആരെങ്കിലും പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വാല്മീകി സമൂഹമാണ്. ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജമ്മു കശ്മീരിലെ നമ്മുടെ വാല്‍മീകി കുടുംബങ്ങള്‍ക്ക് ജനസേവനം ചെയ്തുകൊണ്ടിരുന്നവര്‍ക്ക് താമസിക്കാനുള്ള അവകാശം നല്‍കിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒബിസി സംവരണത്തിനുള്ള ബില്‍ ഇന്നലെ ഫെബ്രുവരി 6 ന് ലോക്സഭയില്‍ പാസാക്കിയ കാര്യം ഇന്ന് ഞാന്‍ രാജ്യത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും എല്ലായ്പ്പോഴും ഒരു പ്രധാന ആശങ്കയാണ്. ബാബാ സാഹിബിന്റെ രാഷ്ട്രീയത്തെയും ചിന്തകളെയും ഇല്ലാതാക്കാനുള്ള ഒരു അവസരവും ഉപേക്ഷിച്ചില്ല. പ്രസ്താവനകള്‍ ലഭ്യമാണ്; തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങളും ലഭ്യമാണ്. അദ്ദേഹത്തിന് ഭാരതരത്നം നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. ബി.ജെ.പിയുടെ പിന്തുണയോടെ (വി.പി. സിംഗ്) ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചത്. അതു മാത്രമല്ല, അങ്ങേയറ്റം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്ന സീതാറാം കേസരിയെ നടവഴിയില്‍ തള്ളിയിട്ടു. (കാരണം അദ്ദേഹം) ഒബിസി! വീഡിയോ ലഭ്യമാണ്; സീതാറാം കേസരിക്ക് സംഭവിച്ചത് രാജ്യം കണ്ടതാണ്.

കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 'ഹുവാ ടു ഹുവാ' എന്ന കമന്റിലൂടെ പ്രശസ്തനായ അവരുടെ സ്വാധീനമുള്ള വ്യക്തികളില്‍ ഒരാള്‍ അമേരിക്കയില്‍ ഇരിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഭരണഘടനാ ശില്പിയായ ബാബാ സാഹിബ് അംബേദ്കറുടെ സംഭാവനകള്‍ കുറച്ചുകാട്ടാന്‍ അദ്ദേഹം അടുത്തിടെ കാര്യമായ ശ്രമങ്ങള്‍ നടത്തി.

കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
രാജ്യത്ത് ആദ്യമായി ഒരു ആദിവാസി മകളെ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ നിര്‍ദ്ദേശിച്ചു. നിങ്ങള്‍ക്ക് ഞങ്ങളോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഒന്ന് മനസ്സിലാക്കാം. നിങ്ങള്‍ക്ക് ഞങ്ങളോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വെച്ചിരുന്നെങ്കില്‍ എനിക്ക് മനസ്സിലാക്കാമായിരുന്നു. പക്ഷേ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. എന്തുകൊണ്ട്? കാരണം നിങ്ങള്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത വ്യക്തി (യശ്വന്ത് സിന്‍ഹ) ഞങ്ങളുടെ നിരയില്‍ നിന്നാണ്. അതുകൊണ്ട് പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുണ്ടായില്ല; നിങ്ങളുടെ എതിര്‍പ്പ് ഒരു ആദിവാസി മകളെ ചൊല്ലിയായിരുന്നു. അതുകൊണ്ടാണ് (പി.എ.) സാങ്മാജി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു ആദിവാസിയായ അദ്ദേഹത്തിനും ഇതേ അനുഭവമുണ്ടായത്. ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് അനാദരവ് കാണിക്കുന്ന സംഭവങ്ങള്‍ ഇന്നും അസാധാരണമല്ല. ഈ നാട്ടില്‍ ആദ്യമായിട്ടാണ് അത് സംഭവിച്ചത്. നാണക്കേട് കൊണ്ട് തല കുനിക്കുന്ന ഇത്തരം വാക്കുകള്‍ (കോണ്‍ഗ്രസില്‍ നിന്നുള്ള) ഉത്തരവാദിത്തപ്പെട്ടവരാണ് സംസാരിച്ചത്. രാഷ്ട്രപതിയെ സംബന്ധിച്ച് ഉപയോഗിച്ച ഭാഷ... ഉള്ളിലുള്ളതു പുറത്തുവരികയായിരുന്നു. എന്‍ഡിഎയില്‍ 10 വര്‍ഷം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഞങ്ങള്‍ ആദ്യം ദളിതനെയും (രാംനാഥ് കോവിന്ദ്) ഇപ്പോള്‍ ആദിവാസിയെയും (ദ്രൗപതി മുര്‍മു) രാഷ്ട്രപതിയാക്കി. ഞങ്ങള്‍ എല്ലായ്പ്പോഴും ദളിതര്‍ക്കും ആദിവാസികള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രകടനത്തെക്കുറിച്ച് പറയുമ്പോള്‍, പാവപ്പെട്ടവരുടെ ക്ഷേമത്തില്‍ ഊന്നല്‍ നല്‍കുന്ന എന്‍ഡിഎയുടെ നയങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. സമൂഹത്തെ അടുത്തുനിന്നു മനസ്സിലാക്കിയാല്‍, ആത്യന്തികമായി ഗുണഭോക്താക്കള്‍ ആരാണ്, ഇവര്‍ ആരാണ്? ജീവനുവേണ്ടി മല്ലിട്ട് ചേരികളില്‍ കഴിയുന്ന ഇവര്‍ ആരാണ്? അവര്‍ ഏത് സമൂഹത്തില്‍ പെട്ടവരാണ്? അവര്‍ കഷ്ടപ്പാടുകള്‍ സഹിക്കണം, അവര്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു, അത് ഏത് സമൂഹമാണ്? ഞങ്ങള്‍ ചെയ്യുന്ന ഏതു ജോലിയും ഈ സമൂഹത്തിന് വേണ്ടിയാണ് - എസ്സി, എസ്ടി, ഒബിസി, ആദിവാസികള്‍. ചേരികളില്‍ താമസിക്കുന്നവര്‍ക്ക് നല്ല വീടുകള്‍ നല്‍കുന്നത് ഈ സമൂഹത്തില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഗുണം ചെയ്തു. മുമ്പ്, ശുചിത്വമില്ലായ്മ കാരണം അവര്‍ രോഗങ്ങളുമായി മല്ലിട്ടിരുന്നു, ഇപ്പോള്‍ അവര്‍ ഞങ്ങളുടെ പദ്ധതികളില്‍പ്പെട്ട സ്വച്ഛ് ഭാരത് അഭിയാന്‍ പ്രയോജനപ്പെടുത്തി, അങ്ങനെ അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നു. ഈ കുടുംബങ്ങളിലെ ഞങ്ങളുടെ അമ്മമാരും സഹോദരിമാരും പുകയില്‍ ഭക്ഷണം പാകം ചെയ്ത് ആരോഗ്യ പ്രതിസന്ധികള്‍ സഹിക്കുകയായിരുന്നു, ഞങ്ങള്‍ അവര്‍ക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ നല്‍കി, അവര്‍ ഈ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. സൗജന്യ റേഷനായാലും സൗജന്യ ആരോഗ്യ പരിരക്ഷയായാലും ഗുണഭോക്താക്കള്‍ ഈ കുടുംബങ്ങള്‍ തന്നെയാണ്. ഞങ്ങളുടെ എല്ലാ പദ്ധതികളും സമൂഹത്തിന്റെ ഈ വിഭാഗത്തില്‍ നിന്നുള്ള ഈ കുടുംബാംഗങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഈ രീതിയില്‍ വസ്തുതകളെ നിഷേധിക്കുന്ന ആഖ്യാനം ഇവിടെ അവതരിപ്പിക്കുന്നത് ആര്‍ക്കാണ് നേട്ടമുണ്ടാക്കുക? അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ വിശ്വാസ്യത മാത്രമല്ല, നിങ്ങളുടെ സത്യസന്ധതയും നഷ്ടപ്പെടുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ ഏതു തരത്തിലുള്ള ശ്രമമാണ് നടക്കുന്നത്? കഴിഞ്ഞ 10 വര്‍ഷമായി പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ വര്‍ധിച്ചു. ഈ 10 വര്‍ഷത്തിനുള്ളില്‍, സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസരംഗത്തും വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു, കൊഴിഞ്ഞുപോക്ക് നിരക്ക് അതിവേഗം കുറയുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
പത്ത് വര്‍ഷം മുമ്പ് 120 ഏകലവ്യ മാതൃകാ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, ഇന്ന് 400 ഏകലവ്യ മാതൃകാ സ്‌കൂളുകളുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ വസ്തുതകള്‍ നിഷേധിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്യുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
മുമ്പ് ഒരു കേന്ദ്ര ട്രൈബല്‍ സര്‍വകലാശാല ഉണ്ടായിരുന്നു, ഇന്ന് രണ്ട് കേന്ദ്ര ട്രൈബല്‍ സര്‍വകലാശാലകളാണുള്ളത്. ബഹുമാനപ്പെട്ട ചെയര്‍മാന്‍ സാര്‍, ദലിത്, പിന്നോക്ക, ആദിവാസി ആണ്മക്കള്‍ക്കും പെണ്‍മക്കള്‍ക്കും കോളേജുകളുടെ വാതിലുകള്‍ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതും സത്യമാണ്. ഗുജറാത്തില്‍ ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഒരു അപഗ്രഥനം അവതരിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഉമര്‍ഗം മുതല്‍ അംബാജി വരെയുള്ള മേഖല ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളാണ്. നമ്മുടെ ദിഗ് വിജയ് സിംഗിന്റെ അളിയനും ആ പ്രദേശത്തുകാരന്‍ തന്നെ. ആ പ്രദേശത്ത് മുഴുവന്‍ സയന്‍സ് വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഒരു സ്‌കൂളും ഉണ്ടായിരുന്നില്ല. അവിടെ ചെന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു, ആ പ്രദേശത്ത് എന്റെ ആദിവാസി കുട്ടികള്‍ക്ക് സയന്‍സ് പഠനം വാഗ്ദാനം ചെയ്യുന്ന സ്‌കൂള്‍ ഇല്ലെങ്കില്‍, പിന്നെ എഞ്ചിനീയറിങ്, മെഡിക്കല്‍ പഠന സാധ്യതകളേ ഇല്ലല്ലോ? ഇത്തരം അടിസ്ഥാന ആവശ്യങ്ങള്‍... പക്ഷേ, എന്തൊക്കെ പ്രസംഗങ്ങളാണ് ഇവിടെ നടക്കുന്നത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാന്‍ സഭയെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അംഗങ്ങളില്‍ അഭിമാനം ജനിപ്പിക്കണം. നിങ്ങള്‍ സഭയില്‍ ഇരിക്കുകയാണ്, അവിടെ ഒരു ഗവണ്‍മെന്റ് നിങ്ങളോട് കാര്യമായ പരിവര്‍ത്തനം സംഭവിച്ച അത്തരം മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക. അവര്‍ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അതിവേഗം മുന്നേറുക... അതിനായി നമുക്ക് പരിശ്രമിക്കാം, കൂട്ടായ പരിശ്രമം നടത്താം. നമ്മുടെ ആദിവാസി, എസ് സി, എസ്ടി വിദ്യാര്‍ത്ഥികള്‍ പഠനത്തിലേക്കു പ്രവേശിക്കുന്നതു നോക്കൂ; ചില കണക്കുകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പ്രവേശനം 44% വര്‍ദ്ധിച്ചു. ഉന്നതവിദ്യാഭ്യാസത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രവേശനം 65% വര്‍ദ്ധിച്ചു. ഉന്നതവിദ്യാഭ്യാസത്തില്‍ ഒബിസി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 45% വര്‍ധനവുണ്ടായി. എന്റെ പാവപ്പെട്ട, ദലിത്, പിന്നോക്ക, ആദിവാസി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുകയും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആവുകയും ചെയ്യുമ്പോള്‍ അത് ആ സമൂഹത്തിനുള്ളില്‍ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കും. ആ ദിശയിലാണ് ഞങ്ങളുടെ ശ്രമം... കുറച്ച് സമയമെടുത്താലും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം. പക്ഷേ അത് അതിശക്തമായ രീതിയില്‍ ചെയ്യണം. അതിനാല്‍, ഞങ്ങള്‍ ഈ രീതിയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിവരങ്ങളുടെ അഭാവമുണ്ടെങ്കില്‍, ദയവായി ഞങ്ങളെ അറിയിക്കുക, ഞങ്ങള്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കും. എന്നാല്‍ നിങ്ങളുടെ മാന്യത കുറയ്ക്കുന്ന, നിങ്ങളുടെ വാക്കുകളുടെ ശക്തി ദുര്‍ബലപ്പെടുത്തുന്ന, വിവരണങ്ങള്‍ സൃഷ്ടിക്കരുത്. ചിലപ്പോള്‍, എനിക്ക് നിങ്ങളോട് സഹതാപമാണ് തോന്നാറ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
'സബ്കാ സാത്ത്, സബ്കാ വികാസ്'! ഇത് വെറുമൊരു മുദ്രാവാക്യമല്ല; അത് മോദിയുടെ ഉറപ്പാണ്. ഇത്രയും ജോലികള്‍ നടക്കുമ്പോള്‍... ആരോ എനിക്കൊരു കവിത അയച്ചുതന്നു. കവിത വളരെ നീണ്ടതാണ്, പക്ഷേ അതില്‍ ഒരു വരി അടങ്ങിയിരിക്കുന്നു:

മോദി കി ഗാരന്റി കാ ദൗര്‍ ഹേ,

നയേ ഭാരത് കി ഭോര്‍

വാറന്റി തീര്‍ന്നു, ചല്‍ രഹീ ദൂകാനേം

വാറന്റി തീര്‍ന്നു, ചല്‍ രഹീ ദൂകാനേ


ഖോജെം അപ്‌നി ഠോര്‍

(ഇത് മോദിയുടെ ഉറപ്പിന്റെ കാലമാണ്,

പുതിയ ഭാരതത്തിന്റെ ഉദയം,

കടകള്‍ നടക്കുന്നത് വാറന്റിയുടെ അടിസ്ഥാനത്തിലാണ്,

കടകള്‍ നടക്കുന്നത് വാറന്റിയുടെ അടിസ്ഥാനത്തിലാണ്,
നിങ്ങളുടെ കരുത്തു കണ്ടെത്തുക.)

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിരാശയുടെ പടുകുഴിയിലേക്ക് ഇതിനകം കൂപ്പുകുത്തിയവര്‍ക്ക് മനസിലാകുന്നതാണ് രാജ്യത്ത് നിരാശ പടര്‍ത്താനുള്ള ശ്രമങ്ങള്‍. എന്നിരുന്നാലും, നിരാശ പടര്‍ത്താനുള്ള അവരുടെ കഴിവും കുറഞ്ഞുവരികയാണ്. അവര്‍ക്ക് പ്രതീക്ഷ ജനിപ്പിക്കാന്‍ കഴിയില്ല. നിരാശയില്‍ മുഴുകിയവര്‍ക്ക് പ്രത്യാശ നല്‍കാന്‍ കഴിയില്ല. സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് നിരാശ പടര്‍ത്തുന്ന ഈ കളി കളിക്കുന്ന, രാജ്യത്തുടനീളം നിരാശ പടര്‍ത്തുന്നവര്‍ക്ക് ഒരിക്കലും തങ്ങള്‍ക്കോ രാജ്യത്തിനോ ഒരു നന്മയും ചെയ്യാന്‍ കഴിയില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
എല്ലായ്‌പ്പോഴും ഒരേ പാട്ട് തന്നെ. സമൂഹത്തിലെ ചില വിഭാഗങ്ങളെ പ്രകോപിപ്പിക്കാന്‍വേണ്ടി മാത്രമാണ് വസ്തുതകള്‍ പരിഗണിക്കാതെ പ്രസ്താവനകള്‍ നടത്തുന്നത്. രാജ്യത്തിന് മുന്നില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, സത്യം വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ കരുതുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,

ഇവിടെ ഗവണ്‍മെന്റ് കമ്പനികളെ സംബന്ധിച്ച് ഞങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നു. എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്? ഇത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇനി, മാരുതിയുടെ ഓഹരി ഉപയോഗിച്ച് കളിച്ച കളി ഓര്‍ക്കാം. അക്കാലത്ത് ഇത് തലക്കെട്ടുകളില്‍ ഇടം പിടിക്കുമായിരുന്നു. മാരുതി ഓഹരികളില്‍ എന്തായിരുന്നു സംഭവിച്ചത്? അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, അവര്‍ അതില്‍ മുങ്ങിമരിച്ചേക്കാം, ഇവിടെ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേക്കാം. അതിനാല്‍, അതിലേക്ക് ആഴത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
സത്യം അറിയേണ്ടത് രാജ്യത്തിന് ആവശ്യമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാന്‍ ജനിച്ചത് സ്വതന്ത്ര ഭാരതത്തിലാണ്. എന്റെ ചിന്തകളും സ്വതന്ത്രമാണ്, എന്റെ സ്വപ്നങ്ങളും സ്വതന്ത്രമാണ്. അടിമ മാനസികാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് മുറുകെ പിടിക്കാന്‍ പഴയ കടലാസുകളല്ലാതെ മറ്റൊന്നുമില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു, പൊതുമേഖലാ സ്ഥാപനങ്ങള്‍ നശിപ്പിച്ചു, എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇവിടെ കോണ്‍ഗ്രസ് നടത്തുന്നു. ഇതൊക്കെ മുതിര്‍ന്നവര്‍ പറയുന്നതു ഞാന്‍ കേട്ടു. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നശിപ്പിച്ചത് ആരാണെന്ന് ഓര്‍ക്കുന്നുണ്ടോ? ഇവ നശിച്ച കാലഘട്ടം ഏതാണ്? എച്ച്എഎല്ലിന്റെ ദുരവസ്ഥ ഓര്‍ക്കുക, അത് എങ്ങനെ നശിപ്പിക്കപ്പെട്ടു? തുടര്‍ന്ന് എച്ച്എഎല്ലിന്റെ കവാടത്തില്‍ പ്രസംഗം നടത്തി 2019ലെ തിരഞ്ഞെടുപ്പിനുള്ള അജണ്ട അവര്‍ നിശ്ചയിച്ചു. എച്ച്എഎല്ലിനെ തകര്‍ത്തവര്‍ തന്നെ എച്ച്എഎല്ലിന്റെ കവാടത്തില്‍ പ്രസംഗിക്കുകയായിരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
എയര്‍ ഇന്ത്യയെ തകര്‍ത്തത് ആരാണ്? ആരാണ് എയര്‍ ഇന്ത്യയെ ഇത്തരമൊരു തകര്‍ച്ചയിലേക്ക് കൊണ്ടുവന്നത്? കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുപിഎയ്ക്കും അതിന്റെ നാശത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. അത് രാജ്യത്തിന് നന്നായി അറിയാം. ഇനി, ഞങ്ങളുടെ ഭരണകാലത്തെ ചില നേട്ടങ്ങള്‍ ഞാന്‍ പങ്കുവെക്കട്ടെ.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങള്‍ കാരണം മുന്‍കാലങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിച്ച ബിഎസ്എന്‍എല്‍ സമീപ വര്‍ഷങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചു. ഇന്ന് ബിഎസ്എന്‍എല്‍ മെയ്ഡ് ഇന്‍ ഇന്ത്യ 4ജി, 5ജി  എന്നിവയിലേക്ക് നീങ്ങുകയും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
എച്ച്എഎല്ലിനെ കുറിച്ച് നിരവധി മിഥ്യാധാരണകള്‍ പ്രചരിച്ചിരുന്നു. ഇന്ന് എച്ച്എഎല്‍ റെക്കോഡ് നിര്‍മ്മാണമാണ് നടത്തുന്നത്. എച്ച്എഎല്‍ റെക്കോര്‍ഡ് വരുമാനം ഉണ്ടാക്കുന്നു. എച്ച്എഎല്ലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് കര്‍ണ്ണാടകയിലെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കമ്പനിയായി എച്ച്എഎല്‍ മാറിയിരിക്കുന്നു. നിങ്ങള്‍ ഇത് എവിടെ ഉപേക്ഷിച്ചു, ഞങ്ങള്‍ എവിടേക്ക് കൊണ്ടുപോയി?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇവിടെ ഇല്ലാത്ത ഒരു കമാന്‍ഡോയും എല്‍ഐസിയെക്കുറിച്ച് വളരെ അറിവുള്ള പ്രസ്താവനകള്‍ നല്‍കും. ഇതാണ് എല്‍ഐസിക്ക് സംഭവിച്ചത്. എന്തെങ്കിലും നശിപ്പിക്കാനുള്ള രീതി ഒന്നുതന്നെയാണ് - കിംവദന്തികള്‍ പ്രചരിപ്പിക്കുക, നുണകള്‍ പ്രചരിപ്പിക്കുക, ആശയക്കുഴപ്പം പരത്തുക. ആരെങ്കിലും ഗ്രാമത്തില്‍ ഒരു വലിയ മാളിക ആഗ്രഹിക്കുമ്പോഴും അത് സ്വന്തമാക്കാന്‍ കഴിയാതെ വരുമ്പോഴും ഇതേ വിദ്യയാണ് ഉപയോഗിക്കുന്നത്. പിന്നീട് ഇതൊരു പ്രേതഭവനമാണെന്ന് അവര്‍ പ്രചരിപ്പിക്കും. ആരും വാങ്ങാന്‍ തയ്യാറാകാത്ത അന്തരീക്ഷം അവര്‍ സൃഷ്ടിക്കുന്നു. ആരും താല്‍പ്പര്യം കാണിക്കാത്തപ്പോള്‍, ഒടുവില്‍ അവര്‍ അത് പിടിച്ചെടുക്കുന്നു. എല്‍ഐസിയില്‍ എന്താണ് ചെയ്തത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അഭിമാനത്തോടെ, തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് എല്‍ഐസി ഓഹരികള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എന്തുകൊണ്ടാണത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിയെന്ന പ്രചാരണമാണ് നടക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് സത്യം എന്താണെന്ന് പോലും അറിയില്ല. ആരോ അവരെ പ്രേരിപ്പിച്ചതാണ്. 2014-ല്‍, യുപിഎയുടെ 10 വര്‍ഷത്തെ കാലഘട്ടത്തില്‍ രാജ്യത്ത് 234 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. 2014ല്‍ വോട്ട് ചെയ്യപ്പെടുമ്പോള്‍ ഈ കണക്ക് 234 ആയിരുന്നു. ഇന്ന് 254 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഇപ്പോള്‍, അവര്‍ക്ക് ഏത് കണക്കാണ് അറിയാവുന്നത്? ഞങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചുവെന്ന് അവര്‍ പറയുന്നു. നമ്മള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതീര്‍ന്നെങ്കില്‍ പിന്നെ എങ്ങനെയാണ് 254 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്ളത്? നിങ്ങളെല്ലാവരും എന്താണ് ചെയ്യുന്നത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇന്ന്, മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും റെക്കോര്‍ഡ് വരുമാനം നല്‍കുന്നുണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചുവരികയാണ്. ഓഹരി വിപണിയെ കുറിച്ച് അല്‍പ്പം അറിയാവുന്നവര്‍ പോലും ഇത് മനസ്സിലാക്കുന്നു. മനസ്സിലായില്ലെങ്കില്‍ ആരോടെങ്കിലും ചോദിക്കൂ. ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, കഴിഞ്ഞ വര്‍ഷം ബിഎസ്ഇ പൊതുമേഖലാ സൂചികയില്‍ ഏകദേശം രണ്ട് മടങ്ങ് കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
പത്തുവര്‍ഷം മുമ്പ്, അതായത് 2014ല്‍. 2004-നും 2014-നും ഇടയിലുള്ള കാലഘട്ടത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം ഏകദേശം ഒന്നേകാല് ലക്ഷം കോടി രൂപയായിരുന്നു. ഈ പത്തുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം രണ്ടര ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദശകത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി 9.5 ലക്ഷം കോടി രൂപയില്‍ നിന്ന് 17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അവര്‍ ഇടപെട്ടിടത്തെല്ലാം മുങ്ങാനാണ് വിധി. അങ്ങനെയൊരു അവസ്ഥയാണ് അവര്‍ സൃഷ്ടിച്ചത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും പൊതുമേഖലാ സ്ഥാപനങ്ങളെ ആ അവസ്ഥയില്‍ നിന്ന് കരകയറ്റുകയും ചെയ്തു. നിങ്ങള്‍ സന്തോഷിക്കണം. വ്യാമോഹങ്ങള്‍ പ്രചരിപ്പിക്കരുത്, രാജ്യത്തെ സാധാരണ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം കിംവദന്തികള്‍ വിപണിയില്‍ പ്രചരിപ്പിക്കരുത്. നിങ്ങള്‍് അത്തരമൊരു കാര്യം ചെയ്യരുത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇപ്പോള്‍ അവര്‍ തങ്ങളുടെ രാജകുമാരനെ ഒരു സ്റ്റാര്‍ട്ടപ്പാക്കി മാറ്റിയിരിക്കുന്നു എന്നതാണ് അവര്‍ക്കു പരമാവധി ചെയ്യാന്‍ കഴിഞ്ഞത്. ഇപ്പോള്‍, അദ്ദേഹം ഒരു നോണ്‍-സ്റ്റാര്‍ട്ടര്‍ ആണ്. അദ്ദേഹം ടേക്ക് ഓഫ് ചെയ്യുകയോ ലോഞ്ച് ചെയ്യുകയോ ചെയ്യുന്നില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കഴിഞ്ഞ തവണയും നിങ്ങള്‍ (കോണ്‍ഗ്രസ് അംഗങ്ങള്‍) ഈ ശാന്തത പാലിച്ചിരുന്നെങ്കില്‍, അത് വളരെ രസകരമാകുമായിരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,

അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍! എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ദീര്‍ഘകാലം രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അതിനാല്‍, പ്രാദേശിക അഭിലാഷങ്ങള്‍ ഞാന്‍ നന്നായി മനസ്സിലാക്കുന്നു, കാരണം ഞാന്‍ ആ പ്രക്രിയയിലൂടെ സ്വയം ഉയര്‍ന്നുവന്ന വ്യക്തിയാണ്. ഇവിടെ ഇരിക്കുന്ന ദിഗ്വിജയ് ജിയെപ്പോലുള്ള നേതാക്കള്‍ക്ക് ഒരു സംസ്ഥാനത്തിന്റെ അര്‍ത്ഥമെന്താണെന്ന് സ്വാഭാവികമായും മനസ്സിലാകും, കാരണം ഞങ്ങള്‍ ഒരേ പശ്ചാത്തലം ഉള്ളവരാണ്. ഞങ്ങള്‍ക്ക് അനുഭവമുണ്ട്, ഞങ്ങള്‍ക്കറിയാം. ശരദ് പവാര്‍ ജിക്ക് അറിയാം, ദേവഗൗഡ സാഹബിനെപ്പോലുള്ളവര്‍ക്ക് ഇക്കാര്യങ്ങളെല്ലാം മനസ്സിലാകും. അതിനാല്‍, അതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് പുസ്തകങ്ങളില്‍ വായിക്കേണ്ടതില്ല; ഞങ്ങള്‍ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും അറിയുന്ന സത്യംകൂടിയാണ്. പത്തുവര്‍ഷത്തോളം യുപിഎ ഗവണ്‍മെന്റിന്റെ മുഴുവന്‍ സംവിധാനങ്ങളും ഗുജറാത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. പക്ഷേ ഞാന്‍ കണ്ണുനീര്‍ പൊഴിക്കുന്നില്ല; കരയുന്നത് എന്റെ ശീലമല്ല. എന്നിട്ടും, നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടും, എല്ലാത്തരം ക്രൂരതകളും സഹിച്ചിട്ടും, എനിക്ക് ഇവിടെ ഒരു മന്ത്രിയുടെ സമയംപോലും ലഭിക്കാത്തതായിരുന്നു എന്റെ പ്രശ്‌നം. അവര്‍ പറയും, 'സഹോദരാ, ഞാനും നിങ്ങളും സുഹൃത്തുക്കളാണ്, ഞാന്‍ നിങ്ങളോട് ഫോണില്‍ സംസാരിക്കും, പക്ഷേ നമ്മുടെ ഫോട്ടോ (ഏതെങ്കിലും പത്രത്തില്‍) വന്നാല്‍...' അവര്‍ ഭയപ്പെട്ടു, മന്ത്രിമാര്‍ ഭയന്നു. എന്തായാലും, അവരുടെ ബുദ്ധിമുട്ടുകള്‍ എനിക്ക് ഇപ്പോള്‍ മനസ്സിലാകും. ഒരിക്കല്‍, എന്റെ സംസ്ഥാനത്ത് ഒരു വലിയ പ്രകൃതി ദുരന്തം ഉണ്ടായി. അത് നേരിട്ട് കാണാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് ഒരുപാട് അഭ്യര്‍ത്ഥനകള്‍ നടത്തി, അദ്ദേഹത്തിന്റെ സമയക്രമം ക്രമീകരിച്ചു, അപ്പോഴുണ്ടായിരുന്ന ഉപദേശക സമിതിയില്‍നിന്നാകാം, ആരെങ്കിലും ഹെലികോപ്ടറില്‍ ആകാശ പരിശോധന നടത്തണം എന്ന് ഉത്തരവ് വന്നു. അത് എനിക്ക് മനസ്സിലായി. പെട്ടെന്ന് അദ്ദേഹം പരിപാടി മാറ്റി തെക്കന്‍ സംസ്ഥാനത്തേക്ക് പോയി. ഏതാണ് ഇന്ന് എന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ 'വിമാനത്തില്‍ നിന്ന് നോക്കാം, ഞങ്ങള്‍ ഗുജറാത്തിലേക്ക് വരില്ല' എന്ന് പറഞ്ഞു. ഞാന്‍ സൂറത്തില്‍ ആയിരുന്നു, അദ്ദേഹം എത്താറായിരുന്നു. അവസാനം എന്താണ് സംഭവിച്ചത് എന്ന്  എനിക്കറിയാം. അതിനാല്‍, നിങ്ങള്‍ക്ക് ഊഹിക്കാം, ഞാന്‍ അത്തരം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ സമയത്തും.. പക്ഷേ, അന്നും ഇന്നും എന്റെ മന്ത്രം രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനത്തിന്റെ വികസനം നിര്‍ണായകമാണ് എന്നതാണ്.

ഭാരതത്തിന്റെ വികസനത്തിന് ഗുജറാത്തിന്റെ വികസനം അനിവാര്യമാണ്. നാമെല്ലാവരും ഈ പാത പിന്തുടരുകയും വേണം. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമേ നമുക്ക് രാജ്യത്തിന്റെ വികസനം കൈവരിക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ തര്‍ക്കമില്ല, തര്‍ക്കമില്ല. ഒരു സംസ്ഥാനം ഒരു ചുവട് വെച്ചാല്‍, ഞാന്‍ രണ്ടടി മുന്നോട്ട് വെക്കാന്‍ തയ്യാറാണെന്ന് മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എന്താണ് സഹകരണ ഫെഡറലിസം? മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തെക്കുറിച്ച് ഞാന്‍ എപ്പോഴും വാദിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തിന് ഇത് ആവശ്യമാണ്. നമ്മുടെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകണം, അങ്ങനെ നമ്മുടെ രാജ്യം അതിവേഗം പുരോഗമിക്കും. ക്രിയാത്മകമായ ചിന്താഗതിയോട്രെ മുന്നോട്ട് പോകേണ്ടതുണ്ട്. ഞാന്‍ സംസ്ഥാനത്ത് ആയിരുന്നപ്പോഴും ഇതേ തത്ത്വങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ഞാന്‍ നിശബ്ദമായി സഹിച്ചത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കോവിഡ് ഒരു ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി 20 തവണ കൂടിക്കാഴ്ച നടത്തി. ഞങ്ങള്‍ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു, എല്ലാവരേയും ഒരുമിപ്പിച്ച്, ഒരു ടീം രൂപീകരിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പ്രതിസന്ധിയെ നേരിടാന്‍ കഴിയാത്ത ലോകം... ഒരുമിച്ച്, ഈ രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു. ഞാന്‍ ഒരിക്കലും ഒരാളുടെ മാത്രം മികവായി ഉയര്‍ത്തിക്കാട്ടില്ല... ഒരുമിച്ച്, ഈ രാജ്യത്തെ രക്ഷിക്കാന്‍ നാം സാധ്യമായതെല്ലാം ചെയ്തു. അതിന്റെ കീര്‍ത്തി അവകാശപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ അവകാശമുണ്ട്. ഞങ്ങള്‍ ഈ ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഡല്‍ഹിയില്‍ ജി-20 ഉച്ചകോടി സംഘടിപ്പിക്കാമായിരുന്നു. ഡല്‍ഹിയിലെ ഈ പ്രമുഖ നേതാക്കള്‍ക്കിടയില്‍ നിന്നാല്‍ നമുക്ക് എല്ലാം നേടാമായിരുന്നു. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അത് ചെയ്തില്ല. ജി-20യുടെ വിജയത്തിന്റെ കീര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ ഡല്‍ഹിയില്‍ ഒരു യോഗം നടത്തി... സംസ്ഥാനങ്ങളില്‍ 200 യോഗങ്ങള്‍ നടത്തി... ഓരോ സംസ്ഥാനത്തിനും ലോകവേദിയില്‍ അവസരം നല്‍കി. അതു യാദൃച്ഛികമായിരുന്നില്ല; ആസൂത്രിതമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ആരുടെ ഗവണ്‍മെന്റാണെന്നല്ല. അതിന്റെ അടിസ്ഥാനത്തിലല്ല ഞാന്‍ രാജ്യം ഭരിക്കുന്നത്. നമ്മള്‍ എല്ലാവരും ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു, അതായിരുന്നു  ഞങ്ങള്‍ വഹിച്ച പങ്ക്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വിദേശ നേതാക്കള്‍ നമ്മുടെ നാട്ടില്‍ വരുമ്പോള്‍... ഞാന്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് അവര്‍ ഇവിടെ വരുന്നത് എന്നല്ല. അവര്‍ നേരത്തെ വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശ നേതാക്കള്‍ വന്നാല്‍, ഒരു ദിവസമെങ്കിലും ഒരു സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കാറുണ്ട്. എന്റെ രാജ്യം ഡല്‍ഹി മാത്രമല്ലെന്ന് അവര്‍ മനസ്സിലാക്കുന്നതിനാണ് ഞാന്‍ അവരെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ചെന്നൈയും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. ബെംഗളൂരുവും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. ഹൈദരാബാദും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. ഭുവനേശ്വറിലെ പുരിയും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. കൊല്‍ക്കത്തയും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. ഗുവാഹത്തിയും എന്റെ രാജ്യത്തിന്റെ ഭാഗമാണ്. എന്റെ രാജ്യത്തിന്റെ എല്ലാ കോണുകള്‍ക്കും ലോകം മുഴുവന്‍ ശ്രദ്ധ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റുകളുടെ പിന്തുണയും എതിര്‍പ്പും ഇക്കാര്യത്തില്‍ ഞങ്ങള്‍ വിലയിരുത്തുന്നില്ല. സത്യസന്ധതയോടെയും ഈ രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയും ഭാരതത്തെക്കുറിച്ച് ലോകത്തെ മുഴുവന്‍ ബോധവാന്മാരാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ജനുവരി 26 ന് ഇത്രയും വലിയ ഒരു പരിപാടിക്ക് (റിപ്പബ്ലിക് ദിനം) ശേഷം എല്ലാവര്‍ക്കും അറിയാം. 25ന് ഞാന്‍ ഫ്രാന്‍സ് പ്രസിഡന്റിനൊപ്പം രാജസ്ഥാന്റെ തെരുവുകളില്‍ അലഞ്ഞുനടന്നു, രാജസ്ഥാനെ കുറിച്ച് ലോകത്തെ അറിയിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
മാതൃകാ- വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ എന്ന നിലയില്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വലിയ പരിപാടി ഞങ്ങള്‍ ഏറ്റെടുത്തു. വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വിജയത്തിന് പ്രധാനമായും കാരണമായത് എന്റെ സംസ്ഥാനങ്ങളുടെ പിന്തുണയാണ്, 80 ശതമാനവും. സംസ്ഥാനങ്ങള്‍ നല്‍കുന്ന പിന്തുണ, ഇത്തരം ജില്ലകളെ സംബന്ധിച്ച് എനിക്കുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള അവരുടെ ധാരണയെ സൂചിപ്പിക്കുന്നു. ഈ പദ്ധതി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് എനിക്ക് ഇന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 80 ശതമാനം പിന്തുണ ലഭിക്കുന്നുണ്ട്. ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ദേശീയ ശരാശരിയേക്കാള്‍ പിന്നിലായിരുന്ന സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അതിനോട് മത്സരിക്കുന്നു, ഒരുകാലത്ത് പിന്നാക്കമെന്ന് കണക്കാക്കപ്പെട്ടിരുന്ന ജില്ലകള്‍ ഇപ്പോള്‍ ദേശീയ ശരാശരിയുമായി മത്സരിക്കുന്നു. സഹകരണത്തോടെയാണ് ഇതെല്ലാം സാധ്യമാകുന്നത്. അതിനാല്‍, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് മുന്നേറുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പദ്ധതികളുടെ അന്തസ്സത്ത. ഇന്ന്, രാജ്യത്തിന്റെ ഓരോ കോണിലും, ഓരോ കുടുംബവും വികസനത്തിന്റെ നേട്ടങ്ങള്‍ കൊയ്യണം. ഇത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ആ ദിശയിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ സംസ്ഥാനത്തിനും അര്‍ഹമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഇന്ന് ഒരു സുപ്രധാന വിഷയത്തില്‍ എന്റെ വേദന പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഒരു രാഷ്ട്രം നമുക്ക് ഒരു തുണ്ട് ഭൂമി മാത്രമല്ല. ഇത് പ്രചോദനം നല്‍കുന്ന ഒന്നാണ്. ശരീരത്തിന് വിവിധ അവയവങ്ങള്‍ ഉണ്ടെന്നതുപോലെ. കാലില്‍ മുള്ള് കുത്തിയാല്‍, 'ഞാന്‍ എന്തിന്?' എന്ന് കാല്‍ പറയില്ല. കൈ വിചാരിക്കുന്നില്ല ''ഞാനെന്തിന് വിഷമിക്കണം, കാലിലല്ലേ മുള്ള് കുത്തിയത് എന്ന്. കാല്‍ അതിന്റെ ജോലി ചെയ്‌തോളുമെന്നും ചിന്തിക്കുന്നില്ല. ഒരു നിമിഷം കൊണ്ട് കൈ കാലിലെത്തി മുള്ള് നീക്കുന്നു. കാലില്‍ മുള്ള് കുത്തുമ്പോള്‍ 'ഞാന്‍ എന്തിന് കരയണം' എന്ന് കണ്ണ് പറയില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നു. ഭാരതത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ വേദനയുണ്ടെങ്കില്‍, എല്ലാവരും ആ വേദന അനുഭവിക്കണം. ശരീരത്തിന്റെ ഒരു ഭാഗം നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ശരീരം മുഴുവന്‍ വൈകല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഒരു ശരീരം എന്ന നിലയില്‍, രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം, രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശം, വികസനമില്ലാതെ ബുദ്ധിമുട്ടുകയാണെങ്കില്‍, രാഷ്ട്രത്തിന് പുരോഗതി കൈവരിക്കാനാവില്ല. അതിനാല്‍, ഭാരതത്തെ ഒരു സംയോജിത യൂണിറ്റായി നാം കാണണം. നാം അതിനെ കഷണങ്ങളായി കാണരുത്. ഇക്കാലത്ത് സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍, രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കായി രാജ്യത്തെ വിഭജിക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു ഗവണ്‍മെന്റ് മുഴുവന്‍ തെരുവിലിറങ്ങി ഭിന്നിപ്പിക്കുന്ന ഭാഷയില്‍ ഉപയോഗിച്ചു. രാജ്യത്തിന് ഇതിലും വലിയ ദുരന്തം എന്തായിരിക്കും, നിങ്ങള്‍ പറയൂ?
ജാര്‍ഖണ്ഡിലെ ഒരു ആദിവാസി കുട്ടി ഒളിമ്പിക്സില്‍ പോയി മെഡല്‍ നേടിയാല്‍, 'ഇത് ഝാര്‍ഖണ്ഡിന്റെ കുട്ടിയാണ്' എന്ന് നമ്മള്‍ ചിന്തിക്കുമോ, അതോ 'ഇത് നമ്മുടെ രാജ്യത്തിന്റെ കുട്ടിയാണ്' എന്ന് രാജ്യം മുഴുവന്‍ പറയുമോ? ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുട്ടിയുടെ കഴിവ് കാണുമ്പോള്‍, അവനെ മികച്ച പരിശീലനത്തിനായി മറ്റൊരു രാജ്യത്തേക്ക് അയയ്ക്കാന്‍ രാജ്യം ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ രൂപ ചെലവഴിക്കുമ്പോള്‍, ഈ ചെലവ് ജാര്‍ഖണ്ഡിന് വേണ്ടിയല്ലേ എന്നോ അതോ രാജ്യത്തിന് മുഴുവന്‍ വേണ്ടിയല്ലേ എന്നോ ചിന്തിക്കേണ്ടത്? നമ്മള്‍ എന്താണ് ചെയ്യുന്നത്, ഏത് ഭാഷയാണ് നമ്മള്‍ സംസാരിക്കാന്‍ തുടങ്ങുന്നത്? ഇത് രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുന്നു. വാക്‌സിനുകളുടെ കാര്യം വരുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നു. വാക്‌സിന്‍ ആ പ്രത്യേക സ്ഥലത്ത് വികസിപ്പിച്ചതാണെന്ന് നമ്മള്‍ പറയുമോ, അതിനാല്‍ ഇത് അവരുടെ അവകാശമാണ്, രാജ്യത്തിന്റേതല്ല എന്നു പറയുമോ? നമുക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയുമോ? ഒരു നഗരത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കില്ലേ? നമ്മള്‍ അങ്ങനെയല്ലേ ചിന്തിക്കുക? ഇങ്ങനെയല്ലാത്ത ചിന്തകള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍ വളരുന്നുണ്ടെങ്കില്‍ അത് വളരെ ദൗര്‍ഭാഗ്യകരമാണ്

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സാറിനോട് എനിക്ക് ചോദിക്കാനുണ്ട്:

''ഈ നദികള്‍ ഇവിടെ നിന്നാണ് ഒഴുകുന്നത്. ഞാന്‍ നിനക്ക് വെള്ളം തരില്ല. വെള്ളത്തിനുള്ള അവകാശം എന്റേതാണ്' എന്നു ഹിമാലയം പറഞ്ഞുതുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന് എന്ത് സംഭവിക്കും? രാജ്യം എങ്ങോട്ട് പോകും? കല്‍ക്കരി ഉള്ള സംസ്ഥാനങ്ങള്‍ 'നിങ്ങള്‍ക്ക് കല്‍ക്കരി കിട്ടില്ല, ഇത് ഞങ്ങളുടെ സ്വത്താണ്, നിങ്ങളുടെ ജീവിതം ഇരുട്ടില്‍ ചെലവഴിക്കുക.' എന്നു പറഞ്ഞാല്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിക്കും?

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കോവിഡ് കാലത്ത് രാജ്യത്തിനാകെ ഓക്സിജന്‍ ആവശ്യമായി വന്നപ്പോള്‍ ഓക്സിജന്റെ സാധ്യതകള്‍ കിഴക്കന്‍ മേഖലയിലെ വ്യവസായങ്ങളിലായിരുന്നു. അക്കാലത്ത്, കിഴക്കുനിന്നുള്ള ആളുകള്‍ 'നമുക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ല, ഞങ്ങളുടെ ആളുകള്‍ക്ക് അത് ആവശ്യമാണ്, രാജ്യത്തിന് ഒന്നും ലഭിക്കില്ല' എന്ന് പറഞ്ഞിരുന്നെങ്കില്‍, രാജ്യത്തിന് എന്ത് സംഭവിക്കുമായിരുന്നു? പ്രതിസന്ധികള്‍ അതിജീവിച്ച് രാജ്യത്തിന് ഓക്‌സിജന്‍ എത്തിയെന്ന് അവര്‍ ഉറപ്പാക്കി. ഈ വികാരങ്ങളെ ശിഥിലമാക്കാന്‍ എന്ത് തരത്തിലുള്ള ശ്രമമാണ് നടക്കുന്നത്? ''ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം'' എന്ന രീതിയില്‍ സംസാരിക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഒരു പുതിയ ഭീഷണി ഉയര്‍ത്തിയേക്കാം. രാജ്യത്തെ വിഭജിക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ തേടുന്നത് അവസാനിപ്പിക്കാം. രാജ്യം മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് ഒരുമിച്ച് നാടിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കാം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കഴിഞ്ഞ 10 വര്‍ഷമായി, നയങ്ങളും പരിപാടികളും പുതിയ ഭാരതത്തിന്റെ പുതിയ ദിശ കാണിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഞങ്ങള്‍ സ്വീകരിച്ച ദിശ, ഞങ്ങള്‍ ഏറ്റെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഞങ്ങളുടെ മുഴുവന്‍ ശ്രദ്ധയും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി തുടരുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടണം. അവരുടെ ജീവിത സൗകര്യം വര്‍ദ്ധിക്കണം. ഇപ്പോള്‍ കാലത്തിന്റെ ആവശ്യം ഇതാണ് - നമുക്ക് എങ്ങനെ അവരുടെ ജീവിതനിലവാരം ഉയര്‍ത്താം? വരും ദിവസങ്ങളില്‍ ജീവിതം എളുപ്പമാക്കല്‍ എന്നതില്‍നിന്ന് ജീവിതനിലവാരത്തിലേക്ക് നമ്മുടെ എല്ലാ ശക്തിയും കഴിവും ഉപയോഗിച്ച് മുന്നേറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ ദിശയില്‍ മുന്നേറാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങള്‍ അത് ഉറപ്പാക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ നവ മധ്യവര്‍ഗത്തിലേക്ക് എത്തിച്ചേരാനും അവരെ പുതിയ ഉയരങ്ങളിലേക്ക് ശാക്തീകരിക്കാനും ഞങ്ങള്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തുന്നു. അതിനാല്‍, ഞങ്ങള്‍ സാമൂഹിക നീതിയുടെ 'മോദി ഷീല്‍ഡ്' കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിന് കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇക്കാലത്ത് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി എന്ന് പറയുമ്പോള്‍, 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറിയെങ്കില്‍ പിന്നെ എന്തിനാണ് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണവും ധാന്യവും നല്‍കുന്നത് എന്ന തെറ്റായ വാദം അവതരിപ്പിക്കപ്പെടുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അസുഖം ബാധിച്ച ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും, ചില മുന്‍കരുതലുകള്‍ എടുക്കാനും ഭക്ഷണത്തില്‍ ശ്രദ്ധിക്കാനും വിശ്രമിക്കാനും ചില പ്രവൃത്തികള്‍ ഒഴിവാക്കാനും ഡോക്ടര്‍ ഉപദേശിക്കുന്നത് നമുക്കറിയാം. അതുപോലെ, ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയവര്‍ക്ക് എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ അവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അവരെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമായിവരുന്നത്. ഈ സമയത്ത്, നവ മധ്യവര്‍ഗം വീണ്ടും ആ നരകത്തിലേക്ക് വീഴാതിരിക്കാന്‍ ഞങ്ങള്‍ പാവങ്ങളെ ശക്തരാക്കി. ഞങ്ങള്‍ 5 ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നു, ഇതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു ഇടത്തരക്കാരന്റെ കുടുംബത്തില്‍  ഒരു അസുഖം ബാധിച്ചാല്‍, അവര്‍ ദരിദ്രരാകാന്‍ അധികനാള്‍ വേണ്ടിവരില്ല. അതുകൊണ്ടാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറുക എന്നത് ഒരു വ്യക്തി അബദ്ധവശാല്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നില്ലെന്ന് ഉറപ്പാക്കുന്നത് പോലെ പ്രധാനമായിത്തീരുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ ധാന്യങ്ങള്‍ നല്‍കുന്നത്, ഞങ്ങള്‍ അവ നല്‍കുന്നത് തുടരും. ആരെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. അവര്‍ നവ മധ്യവര്‍ഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ആ ലോകത്താണ് ജീവിച്ചത്. അവര്‍ക്ക് ഇത് കൂടുതല്‍ ആവശ്യമാണ്, അതുകൊണ്ടാണ് ഞങ്ങളുടെ പദ്ധതി തുടരുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
രാജ്യത്തിന് അറിയാം, അതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കുള്ള സൗകര്യം ഭാവിയിലും ലഭ്യമാകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയത്. ഇതാണ് എന്റെ ഉറപ്പ്, മോദിയുടെ ഉറപ്പ്. ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനപ്പെടുംവിധം 80% വിലക്കുറവില്‍ മരുന്നുകള്‍ തുടര്‍ന്നും ലഭ്യമാകും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കര്‍ഷകര്‍ക്ക് നല്‍കുന്ന സമ്മാന്‍ നിധി തുടരും, അതിലൂടെ അവര്‍ക്ക് ശക്തിയോടെ വികസനത്തിന്റെ പ്രയാണത്തില്‍ സജീവമായി പങ്കുചേരാം എന്ന മോദിയുടെ ഉറപ്പാണിത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട വീടുകള്‍ നല്‍കുക എന്നതാണ് എന്റെ പദ്ധതി. ഒരു കുടുംബം വളരുകയാണെങ്കില്‍, ഒരു പുതിയ കുടുംബം രൂപപ്പെടുകയാണെങ്കില്‍, സ്ഥിരമായ വീടുകള്‍ നല്‍കാനുള്ള എന്റെ പരിപാടി തുടരും. പൈപ്പ് ജല പദ്ധതി, ഇത് എന്റെ ഉറച്ച പ്രതിബദ്ധതയാണ്. പൈപ്പ് ലൈനുകള്‍ വഴി വെള്ളം നല്‍കുന്നത് തുടരുമെന്നതാണ് എന്റെ ഉറപ്പ്. പുതിയ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടെങ്കില്‍, ഞങ്ങള്‍ അത് തുടരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കും, കാരണം ഒരു സാഹചര്യത്തിലും വികസനത്തിന്റെ പാത, നാം സ്വീകരിച്ച വികസനത്തിന്റെ ദിശ, മന്ദഗതിയിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നമ്മുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേം വിദൂരമല്ല. ചിലര്‍ ഇതിനെ മോദി 3.0 എന്ന് വിളിക്കുന്നു. 'വികസിത് ഭാരത്' എന്ന അടിത്തറ ശക്തിപ്പെടുത്താന്‍ മോദി 3.0 പൂര്‍ണമായ കരുത്തു പ്രയോഗിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ ഡോക്ടര്‍മാരുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ പലമടങ്ങ് വര്‍ധിക്കും. മെഡിക്കല്‍ കോളേജുകളുടെ എണ്ണവും വര്‍ധിക്കും. ഈ രാജ്യത്തെ ചികിത്സ വളരെ വിലകുറഞ്ഞതും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാവുന്നതുമായി മാറും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍, അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും പിഎം ആവാസ് (ഭവന) യൂണിറ്റ് ലഭിക്കും, ഇത് ആരും പിന്നിലല്ലെന്ന് ഉറപ്പാക്കുന്നു. കൂടാതെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ദശലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് വൈദ്യുതി ബില്ലുകള്‍ പൂജ്യത്തിലേക്ക് കൊണ്ടുവരാന്‍ സൗരോര്‍ജ്ജം ഉപയോഗിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ വ്യക്തികള്‍ക്ക് വീട്ടില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വില്‍പന നടത്തി വരുമാനം ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഞങ്ങളുടെ പരിപാടിയുടെ ഭാഗമാണിത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, രാജ്യത്തുടനീളം പൈപ്പ് ഗ്യാസ് കണക്ഷനുകള്‍ക്കായി ഒരു സമഗ്ര ശൃംഖല സ്ഥാപിക്കാനുള്ള തീവ്രശ്രമം ഉണ്ടാകും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകം നമ്മുടെ യുവത്വത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കും. നമ്മുടെ സ്റ്റാര്‍ട്ടപ്പുകളും യുവാക്കളുടെ യൂണികോണുകളും ദശലക്ഷക്കണക്കിനായി ഉയരുന്നതു നിങ്ങള്‍ കാണും, ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍. മാത്രമല്ല, ഈ പുതിയ സ്റ്റാര്‍ട്ട് അപ്പുകളിലൂടെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങള്‍ ഒരു പുതിയ മുഖമുദ്രയുമായി ഉയര്‍ന്നുവരാന്‍ പോകുന്നു. അടുത്ത അഞ്ചുവര്‍ഷത്തെ കാഴ്ച്ചയാണ് എനിക്ക് കാണാന്‍ കഴിയുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കരുതല്‍ ധനസഹായം അതിന്റെ വളര്‍ച്ചയില്‍ ചെലുത്തുന്ന സ്വാധീനം നിങ്ങള്‍ കാണും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, പേറ്റന്റുകളുടെ എണ്ണം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഫയല്‍ ചെയ്ത പേറ്റന്റുകളെ മറികടന്ന് മുമ്പത്തെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഞാന്‍ മുന്‍കൂട്ടി കാണുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇന്ന്, എന്റെ നാട്ടില്‍ നിന്ന് ലക്ഷക്കണക്കിന് ഇടത്തരം കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു. എന്റെ കുട്ടികള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തെ മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. മികച്ച സര്‍വകലാശാലകള്‍ എന്റെ നാട്ടില്‍ ഉണ്ടാകണം. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം അവര്‍ക്ക് എന്റെ നാട്ടില്‍ ലഭ്യമാക്കണം. അതുകൊണ്ടാണ്, എന്റെ മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പണം ലാഭിക്കാന്‍ വേണ്ടിയാണ്, ഞാന്‍ ഇത് പറയുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഭാരതത്തിന്റെ പതാക ഉയരാത്ത ഒരു അന്താരാഷ്ട്ര കായിക മത്സരവും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ കാണില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കായിക ലോകത്ത് ഭാരതത്തിലെ യുവാക്കളുടെ ശക്തി തിരിച്ചറിയപ്പെടുമെന്ന് ഞാന്‍ മുന്‍കൂട്ടി കാണുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ പൊതുഗതാഗതം സമ്പൂര്‍ണമായ പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പോകുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്നതും ആഡംബരപൂര്‍ണവുമായ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഈ സൗകര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ അവതരിപ്പിക്കുന്നതിനും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ വിപുലീകരണത്തിനും രാജ്യം സാക്ഷ്യം വഹിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതി പുതിയ ഉയരങ്ങളിലെത്തും. എല്ലാ മേഖലയിലും രാജ്യം സ്വാശ്രയമായി കാണപ്പെടും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വരുന്ന 5 വര്‍ഷത്തിനുള്ളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' അര്‍ദ്ധചാലക സാങ്കേതികവിദ്യ ലോകമെമ്പാടും പ്രതിധ്വനിക്കും. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ചില ഇന്ത്യക്കാരുടെ വിയര്‍പ്പിന്റെ അംശമുള്ള ഒരു ചിപ്പ് ഉണ്ടായിരിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ആഗോള ഇലക്ട്രോണിക്‌സ് വിപണിയില്‍ രാജ്യം പുതിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഇന്ന് നമ്മുടെ രാജ്യം കോടിക്കണക്കിന് രൂപയുടെ എണ്ണ ഇറക്കുമതി ചെയ്യുന്നു. നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്വയം ആശ്രയിക്കുന്ന ദിശയില്‍, ഞങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കും. ഊര്‍ജ്ജ ആവശ്യകതകളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതില്‍ നാം വിജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മാത്രമല്ല, ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയിലൂടെ ലോക വിപണിയെ ആകര്‍ഷിക്കാനായി നാം മുന്നോട്ട് പോവുകയാണ്. നമ്മുടെ ഗ്രീന്‍ ഹൈഡ്രജന് ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷിയുണ്ടാകും. എത്തനോളിന്റെ ലോകത്ത് നാം അതിവേഗം മുന്നേറുകയാണ്. 20 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിലൂടെ, നമ്മുടെ ജനങ്ങള്‍ക്ക് ചെലവുകുറഞ്ഞ ഗതാഗതം ഉറപ്പാക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഞാന്‍ 20 ശതമാനം എത്തനോളിനെക്കുറിച്ച് പറയുമ്പോള്‍, അതിന്റെ പ്രത്യക്ഷത്തിലുള്ള നേട്ടം നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്കു ലഭിക്കുകയും അവര്‍ക്കു പുരോഗതി ഉണ്ടാവുകയും ചെയ്യും. നമ്മള്‍ സ്വയം കാര്‍ഷികാധിഷ്ഠിത രാഷ്ട്രം എന്ന് വിളിക്കുന്നു. പക്ഷേ ഇന്നും ശതകോടിക്കണക്കിന് രൂപയുടെ പാചക എണ്ണ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. എനിക്ക് നമ്മുടെ കര്‍ഷകരില്‍ വിശ്വാസമുണ്ട്. ഭക്ഷ്യ എണ്ണയുടെ മേഖലയില്‍ ഞങ്ങള്‍ നടപ്പിലാക്കുന്ന നയങ്ങള്‍കൊണ്ട് എന്റെ രാജ്യം 5 വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തമാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോള്‍ വിദേശ വിപണികളിലേക്ക് പോകുന്ന മിച്ചം വരുന്ന പണം, എന്റെ രാജ്യത്തെ കര്‍ഷകരുടെ കീശയിലെത്തും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
രാസകൃഷി കാരണം നമ്മുടെ ഭൂമാതാവ് വളരെയധികം നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നാം നമ്മുടെ രാജ്യത്തെ കര്‍ഷകരെ പ്രകൃതി കൃഷിയിലേക്ക് വിജയകരമായി നയിക്കും. നമ്മുടെ മാതൃഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുന്ന ഉണര്‍വിന്റെ പ്രവര്‍ത്തനമായിരിക്കും അത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
സ്വാഭാവിക കൃഷിയുടെ വളര്‍ച്ച ആഗോള വിപണിയില്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
യുഎന്‍ മുഖേന, ഞാന്‍ ചെറുധാന്യങ്ങള്‍ക്കായി ഒരു പ്രചാരണം ആരംഭിച്ചു. 'ശ്രീ അന്ന' എന്ന രൂപത്തില്‍ നാം അതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്റെ ഗ്രാമത്തിലെ ചെറിയ വീടുകളില്‍ വിളയുന്ന ചക്ക ഒരു സൂപ്പര്‍ ഫുഡായി ലോക വിപണിയില്‍ അംഗീകാരം നേടുന്ന ദിവസം അകലെയല്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
വയലുകളിലെ കര്‍ഷകര്‍ക്ക് ശക്തി പകരാനുള്ള പുതിയ ഉപകരണമായി ഡ്രോണുകള്‍ ഉയര്‍ന്നുവരാന്‍ പോകുന്നു. 'പതിനയ്യായിരം ഡ്രോണ്‍ ദീദി ഇനിഷ്യേറ്റീവ്' എന്ന പരിപാടി ഞങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്; വളരെയധികം വിജയം കാത്തിരിക്കുന്നുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
കൃഷിയില്‍ നാനോ ടെക്നോളജി നടപ്പിലാക്കുന്നതില്‍ നാം ഇതുവരെ വിജയിച്ചിട്ടുണ്ട്. നാനോ യൂറിയ ഉപയോഗിച്ച് ഞങ്ങള്‍ മികച്ച വിജയം നേടിയിട്ടുണ്ട്. നാനോ ഡിഎപിയുടെ കാര്യത്തില്‍ ഞങ്ങള്‍ വിജയിച്ചു. ഇന്ന്, ഒരു ചാക്ക് വളം ചുമക്കുന്ന കര്‍ഷകന് ഒരു കുപ്പി വളം കൊണ്ട് ജോലി ചെയ്യാന്‍ കഴിയുന്ന ദിവസം വിദൂരമല്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
സഹകരണ മേഖലയില്‍ ഞങ്ങള്‍ പുതിയ മന്ത്രാലയം സ്ഥാപിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉടലെടുക്കുന്ന സഹകരണ പ്രസ്ഥാനത്തെ മുഴുവന്‍ പുതിയ ഊര്‍ജ്ജത്തോടെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന രണ്ട് ലക്ഷം സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ദൗത്യവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിന് ഇത് ഇടമുണ്ടാക്കി നല്‍കും. കര്‍ഷകന്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എന്ത് വിലയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ വില്‍ക്കരുത് എന്ന് തീരുമാനിക്കും. അവന്റെ ഉല്‍പന്നങ്ങള്‍ പാഴാകുമെന്ന ഭയം ഇല്ലാതാകുകയും കര്‍ഷകന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. മൃഗസംരക്ഷണവും മത്സ്യകൃഷിയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. നിലവില്‍ ഇവിടെ ധാരാളം മൃഗങ്ങള്‍ ഉണ്ടെങ്കിലും പാലുല്‍പ്പാദനം കുറവാണ്. ഞങ്ങള്‍ ഈ പ്രവണത മാറ്റും. മത്സ്യബന്ധന കയറ്റുമതിയുടെ ലോകത്ത് നാം അതിവേഗം വികസിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ (എഫ്പിഒ) രൂപീകരിക്കുന്നതിനുള്ള പരിപാടി ഞങ്ങള്‍ ആരംഭിച്ചു. പ്രതികരണം വളരെ മികച്ചതാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍, കര്‍ഷകരുടെ ഒരു പുതിയ സംഘടനയുടെ ശക്തിയും കാര്‍ഷിക ഉല്‍പാദനത്തിലെ മൂല്യവും തീര്‍ച്ചയായും എന്റെ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാകും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ജി-20യുടെ വിജയം അത് വ്യക്തമാക്കി. കോവിഡിന് ശേഷം, ലോകത്തിലെ തുറന്ന മനസ്സാണ് നമ്മള്‍ കണ്ടത്. ഈ തുറന്നുപറച്ചിലിന്റെ ഏറ്റവും വലിയ നേട്ടം ലോകത്തിന്റെ ശ്രദ്ധ ഭാരതത്തിലേക്ക് തിരിയുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു വലിയ വിനോദസഞ്ചാര മേഖലയാണ് വരും ദിവസങ്ങളില്‍ തഴച്ചുവളരാന്‍ പോകുന്നത്. ഇന്ന്, വിനോദസഞ്ചാരത്തെ ആശ്രയിച്ച് സമ്പദ്വ്യവസ്ഥയെ ആശ്രയിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഭാരതത്തിലും, സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ ഭാഗം വിനോദസഞ്ചാരമാകുന്ന തരത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും മാറാന്‍ കഴിയും. നമ്മള്‍ പിന്തുടരുന്ന നയങ്ങള്‍കൊണ്ട് ഭാരതം ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ദിവസം വിദൂരമല്ല.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചോ ഫിന്‍ടെക്കിനെക്കുറിച്ചോ ഞാന്‍ സംസാരിക്കുമ്പോള്‍ മുമ്പ് ആളുകള്‍ ഗൗരവം കല്‍പിച്ചിരുന്നില്ല എന്നു മാത്രമല്ല, ഞങ്ങളെ കളിയാക്കാറുണ്ടായിരുന്നു. ആളുകള്‍ക്ക് ഇത് അസംബന്ധമായി തോന്നുകയും ചെയ്തു. ഞാന്‍ 'ജോലിക്ക് പുറത്ത്' സംസാരിക്കുകയാണെന്ന് അവര്‍ കരുതി. എന്നിരുന്നാലും, ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഭാരതം ഒരു പുതിയ ശക്തിയായി മാറാന്‍ പോകുന്നു. ഇന്ന്, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഭാരതത്തിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ്. എഐ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാനുള്ള കഴിവ് ഏതെങ്കിലും രാജ്യത്തിനുണ്ടെങ്കില്‍ അത് ഭാരതത്തിന് ആയിരിക്കുമെന്ന് ലോകം വിശ്വസിക്കുന്നു. എന്റെ രാജ്യം ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
ബഹിരാകാശ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പേര് തിളങ്ങുന്നു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. വരുന്ന അഞ്ചുവര്‍ഷത്തെ പരിപാടിയെ സംബന്ധിച്ചിടത്തോളം, ഇന്ന് അത് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബഹിരാകാശ പര്യവേഷണത്തിന്റെ ദിശയിലേക്ക് ലോകത്തെ വിസ്മയിപ്പിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ ഭാരതത്തെ നയിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
താഴെത്തട്ടിലുള്ള സമ്പദ്വ്യവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. നമ്മുടെ 10 കോടി അമ്മമാരും സഹോദരിമാരും സ്വാശ്രയ ഗ്രൂപ്പുകളിലും മൂന്ന് കോടി നമ്മുടെ 'ലക്ഷപതി ദീദി'കളുടെ ഗണത്തിലും ചേരുന്നു! നമ്മുടെ പെണ്‍മക്കളുടെ മികവിന്റെ കഥ അവര്‍ സ്വയം രചിക്കുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
അത്തരം മേഖലകളില്‍ ഭാരതം കേട്ടുകേള്‍വി പോലുമില്ലാത്ത നിരവധി വൈവിധ്യമാര്‍ന്ന മേഖലകള്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ കാണുന്നുണ്ട്. ഒരു സുവര്‍ണ്ണ കാലഘട്ടം ഉണ്ടായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ശക്തമായ അടിത്തറ സ്ഥാപിക്കുകയും 2047 ല്‍ എത്തുമ്പോഴേക്കും രാജ്യം ആ സുവര്‍ണ്ണ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ദിവസം ഞാന്‍ വിഭാവനം ചെയ്യുന്നു. ഈ വിശ്വാസത്തോടെ പറയട്ടെ, ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍, 'വികസിത് ഭാരത്' കേവലം വാക്കുകള്‍കൊണ്ടുള്ള കളിയല്ല. ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, ഇതിനായി ഞങ്ങള്‍ അര്‍പ്പണബോധമുള്ളവരാണ്. ഞങ്ങളുടെ ഓരോ ശ്വാസവും ആ ജോലിക്ക് വേണ്ടി പ്രതിജ്ഞാബദ്ധമാണ്, ഞങ്ങളുടെ ഓരോ നിമിഷവും ആ ജോലിക്ക് വേണ്ടി പ്രതിജ്ഞാബദ്ധമാണ്, ഞങ്ങളുടെ ഓരോ ചിന്തയും ആ ജോലിക്കായി സമര്‍പ്പിക്കുന്നു. അതേ വികാരത്തോടെ, ഞങ്ങള്‍ മുന്നോട്ട് പോകുന്നു, മാര്‍ച്ച് തുടരും, രാജ്യം മുന്നേറിക്കൊണ്ടിരിക്കും. അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. വരും നൂറ്റാണ്ടുകള്‍ ചരിത്രത്തിലെ ഈ സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തും. ഈ വിശ്വാസം എന്റെ ഉള്ളില്‍ പ്രതിധ്വനിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥ ഞാന്‍ നന്നായി മനസ്സിലാക്കുന്നതിനാലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാറ്റത്തിന്റെ അനുഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. കാണുന്ന മാറ്റത്തിന്റെ ദ്രുതഗതിയിലുള്ള വേഗത ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ ഉയരങ്ങളും പുതിയ ശക്തികളും കൊണ്ടുവരും. എല്ലാ തീരുമാനങ്ങളും കൈവരിക്കുന്നത് ഞങ്ങളുടെ പ്രവര്‍ത്തന നൈതികതയുടെ ഭാഗമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
നിങ്ങളെല്ലാവരും ഈ സഭയില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു, ഈ സഭയുടെ പവിത്രതയ്ക്കിടയില്‍ രാഷ്ട്രത്തിന് മുന്നില്‍ സത്യം പറയാന്‍ എനിക്ക് അവസരം ലഭിച്ചു. വാറന്റി കാലഹരണപ്പെട്ടവരെ ശ്രദ്ധിക്കാന്‍ രാജ്യത്തിന് കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉറപ്പിന്റെ കരുത്ത് പ്രദര്‍ശിപ്പിച്ചവരുടെ ആശയങ്ങളില്‍ വിശ്വസിച്ച് രാഷ്ട്രം മുന്നോട്ട് പോകും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ സാറിനോട് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, കൂടാതെ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് എന്റെ ആദരപൂര്‍വമായ ആശംസകളും നന്ദിയും അറിയിക്കുന്നു. ഇതോടെ ഞാന്‍ എന്റെ പരാമര്‍ശം അവസാനിപ്പിക്കുന്നു. വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

--NS--



(Release ID: 2004978) Visitor Counter : 51