സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള 6 മള്‍ട്ടി ട്രാക്കിംഗ് പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി: യാത്ര സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പദ്ധതികള്‍ സഹായിക്കും


ട്രെയിനുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സമയക്രമം പാലിക്കുന്നതിനും വാഗണ്‍ തിരിക്കുന്നതു കാരണം നഷ്ടമാകുന്ന സമയം ലാഭിക്കുവാനും സെക്ഷനുകളുടെ നിലവിലുള്ള ലൈന്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതു മൂലം സാധിക്കും

തിരക്ക് കുറയ്ക്കാനും റെയില്‍ ഗതാഗത സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കാനും സഹായിക്കും

നിര്‍മ്മാണ വേളയില്‍ ഏകദേശം 3 (മൂന്ന്) കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതികള്‍ നേരിട്ട് സൃഷ്ടിക്കും

പദ്ധതികളുടെ സാമ്പത്തിക വിഹിതം 12,343 കോടി രൂപയാകും (ഏകദേശം.) 2029-30 ഓടെ പൂര്‍ത്തിയാകാന്‍ സാധ്യത

Posted On: 08 FEB 2024 8:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി റെയില്‍വേ മന്ത്രാലയത്തിന്റെ 6 (ആറ്) പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കേന്ദ്ര ഗവണ്‍മെന്റിന്റെ 100% ധനസഹായത്തോടെ 12,343 കോടി (ഏകദേശം.). മള്‍ട്ടി-ട്രാക്കിംഗ് നിര്‍ദ്ദേശങ്ങള്‍, ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുകയും തന്മൂലം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി തിരക്ക് കുറയ്ക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന ദര്‍ശനത്തിന് അനുസൃതമായാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത് ഒരു പ്രദേശത്തെ സമഗ്രമായ വികസനത്തിലൂടെ അവിടത്തെ ജനങ്ങളെ 'ആത്മനിര്‍ഭര്‍' ആക്കി അവരുടെ തൊഴില്‍/സ്വയം തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.

 

6 സംസ്ഥാനങ്ങളിലെ 18 ജില്ലകള്‍, അതായത് രാജസ്ഥാന്‍, അസം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നിവയെ ഉള്‍ക്കൊള്ളുന്ന 6 (ആറ്) പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല 1020 കിലോമീറ്റര്‍ വര്‍ദ്ധിപ്പിക്കും. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഏകദേശം 3 (മൂന്ന്) കോടി തൊഴില്‍ ദിനങ്ങള്‍ നല്‍കുകയും ചെയ്യും.

 

സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്കായുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഫലമായുള്ള പദ്ധതികള്‍, ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യും.

 

ക്രമനമ്പര്‍

സ്‌ട്രെച്ച് ഇരട്ടിപ്പിക്കുന്നതിനുള്ളവിഭാഗത്തിന്റെ പേര്

നീളം (കി.മീ.)

എസ്റ്റിമേറ്റ് ചെലവ് (രൂപ)

സംസ്ഥാനം

1

അജ്മീര്‍-ചന്ദേരിയ   

178.28

1813.28

രാജസ്ഥാന്‍

2

ജയ്പൂര്‍-സവായ് മധോപൂര്‍

131.27

1268.57

രാജസ്ഥാന്‍

3.

ലുനി-സാംദാരി-ഭില്‍ഡി

271.97

3530.92

ഗുജറാത്ത് &രാജസ്ഥാന്‍

4

അഗ്‌തോരി-കാമാഖ്യ പുതിയ റെയില്‍ കം റോഡ് പാലം

7.062

1650.37

അസം

5

ലംഡിംഗ്-ഫര്‍ക്കറ്റിംഗ്

140

2333.84

അസം &നാഗാലാന്‍ഡ്

6

മോട്ടുമാരി-വിഷ്ണുപുരം &മോട്ടുമാരിയില്‍ റെയില്‍ ഓവര്‍ റെയില്‍

88.81

 

10.87

1746.20

തെലങ്കാനയും ആന്ധ്രയും

 

 

ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, രാസവളങ്ങള്‍, കല്‍ക്കരി, സിമന്റ്, ഇരുമ്പ്, ഉരുക്ക്, ഫ്ളൈ ആഷ്, ക്ലിങ്കര്‍, ചുണ്ണാമ്പുകല്ല്, പിഒഎല്‍, കണ്ടെയ്നര്‍ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ റൂട്ടുകളാണിത്. ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. അളവ് 87 MTPA (പ്രതിവര്‍ഷം ദശലക്ഷം ടണ്‍). റെയില്‍വേ പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജ കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗവും ആയതിനാല്‍, കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ കുറയ്ക്കുന്നതിനും സഹായിക്കും.

 

NS


(Release ID: 2004249) Visitor Counter : 98