ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

'നാരി ശക്തി' മുഖ്യ ധാരയിലേക്ക്; ഗർഭാശയ അർബുദം തടയാൻ വാക്സിനേഷൻ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

Posted On: 01 FEB 2024 12:44PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഫെബ്രുവരി 1, 2024  

2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, ഗർഭാശയ അർബുദം തടയുന്നതിനുള്ള വാക്സിനേഷനും മാതൃ-ശിശു സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികളുടെ സംയോജനവും ശുപാർശ ചെയ്തു

9 മുതൽ 14 വയസ്സുവരെ പ്രായമുള്ള പെൺകുട്ടികൾക്കായിരിക്കും ഗർഭാശയ അർബുദം തടയുന്നതിനുള്ള വാക്സിൻ നൽകുക. അർഹരായ വിഭാഗങ്ങൾക്കിടയിൽ ഈ വാക്സിനേഷൻ പരിപാടി ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മാതൃ-ശിശു സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികളെ ഏകോപിപ്പിക്കുന്നതിന് ഒരു സമഗ്ര പരിപാടിക്ക്  തുടക്കം കുറിക്കും എന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. സക്ഷം അങ്കണവാടി & പോഷൻ 2.0 എന്നിവയുടെ കീഴിൽ അങ്കണവാടി കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത് പോഷകാഹാര വിതരണം, ശൈശവ കാല പരിചരണം-വികസനം എന്നിവ മെച്ചപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

 

ഗവൺമെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിന്, പുതുതായി രൂപകൽപ്പന ചെയ്ത യു-വിൻ (U-WIN) പ്ലാറ്റ്ഫോം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതിനും മിഷൻ ഇന്ദ്രധനുഷിൻ്റെ കീഴിലുള്ള ശ്രമങ്ങൾ തുടരുന്നതിനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
 
*****

(Release ID: 2001571) Visitor Counter : 114