ധനകാര്യ മന്ത്രാലയം

ശരാശരി പ്രതിമാസ മൊത്ത ചരക്ക് സേവന നികുതി സംഭരണം ഇരട്ടിയിലേക്കുയർന്ന്  ₹1.66 ലക്ഷം കോടി രൂപയായി

Posted On: 01 FEB 2024 12:39PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 1, 2024  

2024-25 ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കവെ ഇന്ത്യയിൽ പരോക്ഷ നികുതി വ്യവസ്ഥയെ  ഏകീകരിക്കുന്ന ചരക്ക് സേവന നികുതി സമ്പ്രദായം (ജിഎസ്ടി) വ്യാപാര-വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.

ഒരു പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനം അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, 94 ശതമാനം വ്യവസായ പ്രമുഖരും ജിഎസ്ടിയിലേക്കുള്ള മാറ്റം നല്ലതായി കാണുന്നു. പ്രതികരിച്ചവരിൽ 80 ശതമാനം പേരും ഇത് വിതരണ ശൃംഖല പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് നയിച്ചതായി അഭിപ്രായപ്പെട്ടു. ജിഎസ്ടി നികുതിദായകർ ഇരട്ടിയിലധികമായി വർധിച്ചുവെന്നും ഈ വർഷം ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി വരുമാനം ഏകദേശം ഇരട്ടിയിലേക്കുയർന്ന് 1.66 ലക്ഷം കോടി രൂപയായെന്നും ശ്രീമതി സീതാരാമൻ കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളുടെ വരുമാനം കൂടിയ കാര്യം പരാമർശിച്ച ധനമന്ത്രി, ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള കാലയളവിൽ (2017-18 മുതൽ 2022-23 വരെ) സംസ്ഥാനങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (എസ്ജിഎസ്ടി) 1.22 ബയൻസി (Buoyancy) കൈവരിച്ചതായി അറിയിച്ചു. ജിഎസ്ടിക്ക് മുമ്പുള്ള 2012-13 -2015-16 വരെയുള്ള നാല് വർഷ കാലയളവിൽ സംസ്ഥാന വരുമാനത്തിൻ്റെ നികുതി-ബയൻസി കേവലം 0.72 ആയിരുന്നു. ലോജിസ്റ്റിക്‌സ് ചെലവുകളും നികുതികളും കുറഞ്ഞതോടെ ഒട്ടുമിക്ക സാധനങ്ങളുടെയും സേവനങ്ങളുടെയും ചിലവ് കുറഞ്ഞതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഉപഭോക്താക്കളാണെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് കസ്റ്റംസ് മേഖലയിൽ സ്വീകരിച്ച നടപടികൾ 2019 മുതളുള്ള നാല് വർഷത്തിനിടെ, ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോകളിലെ ഇമ്പോർട്ട് റിലീസ് സമയം 47 ശതമാനം കുറഞ്ഞു 71 മണിക്കൂർ ആയതായി നാഷണൽ ടൈം റിലീസ് സ്റ്റഡീസിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. ഇത് എയർ കാർഗോ കോംപ്ലക്സുകളിൽ 28 ശതമാനം കുറഞ്ഞു 44 മണിക്കൂർ ആയതായും തുറമുഖങ്ങളിൽ 27 ശതമാനം കുറഞ്ഞു 85 മണിക്കൂർ ആയതായും രേഖപ്പെടുത്തി.

RRTN

****



(Release ID: 2001483) Visitor Counter : 72