ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കൂടുതൽ സമഗ്രമായ 'GDP'യിൽ - എല്ലാവരെയും ഉൾകൊള്ളുന്ന ജനകേന്ദ്രീകൃത വികസനത്തിലൂന്നിയുള്ള 'ഭരണം, വികസനം, പ്രകടനം' - കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി

Posted On: 01 FEB 2024 12:35PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 1, 2024  

മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ കാര്യത്തിൽ ഉയർന്ന വളർച്ചയ്ക്ക് പുറമേ, കൂടുതൽ സമഗ്രമായ 'GDP'യിൽ - അതായത്, എല്ലാവരെയും ഉൾകൊള്ളുന്ന ജനകേന്ദ്രീകൃത വികസനത്തിലൂന്നിയുള്ള ഭരണം (Governance), വികസനം (Development), പ്രകടനം (Performance) - കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. 2024ലെ ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുകയായിരുന്നു അവർ.

'പൗരന് പ്രഥമ പരിഗണന', 'മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്' സമീപനത്തോടെ സുതാര്യവും ഉത്തരവാദിത്തമുള്ളതും ജനകേന്ദ്രീകൃതവും ത്വരിതവും വിശ്വാസത്തിലധിഷ്ഠിതവുമായ ഭരണമാണ് സർക്കാർ കാഴ്ച്ച വച്ചതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ശരാശരി പണപ്പെരുപ്പം-അധിഷ്ട്ടിതമായ  വരുമാനം 50 ശതമാനം വർദ്ധിച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു; പണപ്പെരുപ്പം മിതമാണ്; പരിപാടികളുടെയും വലിയ പദ്ധതികളുടെയും കാര്യക്ഷമവും സമയബന്ധിതവുമായ നിർവ്വഹണം സാധ്യമായിട്ടുണ്ട്.

കഴിഞ്ഞ 10 വർഷക്കാലത്തെ ബഹുമുഖ സാമ്പത്തിക നിർവ്വഹണം, ജനകേന്ദ്രീകൃത്യമായ സമഗ്രമായ വികസനം പൂർത്തീകരിച്ചിട്ടുണ്ടെന്നും അതിൻ്റെ സുപ്രധാന ഘടകങ്ങൾ ഇനിപ്പറയുന്നവയാണെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു:

1. ഭൗതിക, ഡിജിറ്റൽ, സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളെല്ലാം റെക്കോർഡ് സമയം കൊണ്ടാണ് പൂർത്തിയാകുന്നത്.

2. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളും സാമ്പത്തിക വളർച്ചയിൽ സജീവ പങ്കാളികളായി മാറുകയാണ്.

3. 21-ാം നൂറ്റാണ്ടിലെ പുതിയ 'ഉത്പാദന ഘടകമായ' ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് സഹായകമാണ്.

4. ചരക്ക് സേവന നികുതി 'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി' സാധ്യമാക്കി. നികുതി പരിഷ്കാരങ്ങൾ നികുതി അടിത്തറ മെച്ചപ്പെടുത്തുന്നതിനും വിശാലമാകുന്നതിനും കാരണമായി.

5. സാമ്പത്തിക മേഖല ശക്തിപ്പെടുന്നത്, സമ്പാദ്യം, വായ്പ, നിക്ഷേപം എന്നിവ കൂടുതൽ കാര്യക്ഷമമാകുന്നതിന് സഹായകമായി.

6. GIFT-IFSC യും ഏകീകൃത നിയന്ത്രണ സംവിധാനമായ IFSCA (ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർസ് അതോറിറ്റി)യും ആഗോള മൂലധനത്തിനും സാമ്പത്തിക സേവനങ്ങൾക്കുമായി ശക്തമായ പ്രവേശനമാർഗം സൃഷ്ടിക്കുന്നു.

7. നയത്തിൽ വിഭാവനം ചെയ്യും വിധം പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്താൻ സജീവമായ പണപ്പെരുപ്പ മാനേജ്മെൻ്റ് സഹായിച്ചു.

 RRTN
******


(Release ID: 2001463) Visitor Counter : 167