ധനകാര്യ മന്ത്രാലയം
കൂടുതല്‍ മെഡിക്കൽ കോളജുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു
Posted On:
01 FEB 2024 12:44PM by PIB Thiruvananthpuram
ന്യൂഡൽഹി : 01 ഫെബ്രുവരി 2024
പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2023-24 ലെ ഇടക്കാല ബഡ്ജറ്റില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടു വച്ചു.
വിവിധ വകുപ്പുകളുടെ കീഴില്‍ നിലവിലുള്ള ആശുപത്രി സൗകര്യം ഉപയോഗിച്ചുകൊണ്ടായിരിക്കും പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുക. ഇക്കാര്യങ്ങള്‍ പഠിക്കാനും ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനുമായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. ഈ സംരംഭം യുവാക്കള്‍ക്ക് ഡോക്ടര്‍മാരാകാന്‍ അവസരം നല്‍കുക മാത്രമല്ല ജനങ്ങള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും .
ആശാ വര്‍ക്കര്‍മാരെയും അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
SKY
*************
(Release ID: 2001212)
Visitor Counter : 174
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada