വനിതാ, ശിശു വികസന മന്ത്രാലയം
2024 ജനുവരി 22ന് ഇന്ത്യൻ രാഷ്ട്രപതി പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം സമ്മാനിക്കും
Posted On:
19 JAN 2024 10:02AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 19, 2024
2024 ജനുവരി 22ന് വിജ്ഞാന് ഭവനിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 19 അസാധാരണമായ കുട്ടികൾക്ക് പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം സമ്മാനിക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 23 ന് ബാല പുരസ്‌കാര ജേതാക്കളുമായി സംവദിക്കും.
വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്‌മൃതി സുബിൻ ഇറാനി സഹമന്ത്രി ഡോ. മുൻജ്പാറ മഹേന്ദ്രഭായിക്കൊപ്പം കുട്ടികളുമായി സംവദിക്കുകയും അതത് വിഭാഗങ്ങളിൽ മാതൃകാപരമായ പ്രകടനത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്യും.
കല-സാംസ്‌കാരിക (7), ധീരത (1), നവീകരണം (1), ശാസ്‌ത്ര-സാങ്കേതികവിദ്യ (1), സാമൂഹിക സേവനം (4), കായികം (5) എന്നീ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന് രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 കുട്ടികൾക്ക് പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം, 2024 സമ്മാനിക്കും. 2 അഭിലാഷ ജില്ലകൾ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുമുള്ള പുരസ്‌കാര ജേതാക്കളിൽ 9 ആൺകുട്ടികളും 10 പെൺകുട്ടികളുമുണ്ട്.
കുട്ടികളുടെ അസാധാരണമായ നേട്ടങ്ങൾക്ക് ആണ് ഇന്ത്യാ ഗവൺമെന്റ് പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (പിഎംആർബിപി) സമ്മാനിക്കയുന്നത്.
കല-സംസ്കാരം, ധീരത, പരിസ്ഥിതി, നവീകരണം, ശാസ്‌ത്ര-സാങ്കേതികവിദ്യ, സാമൂഹിക സേവനം, കായികം എന്നീ ഏഴ് വിഭാഗങ്ങളിലെ മികവിനാണ് 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നത്. പിഎംആർബിപിയുടെ ഓരോ പുരസ്കാരത്തിനും ഒരു മെഡലും സർട്ടിഫിക്കറ്റും നൽകുന്നു.
(Release ID: 1997720)
Visitor Counter : 296