സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

SECL, MPPGCL എന്നിവയുടെ സംയുക്തസംരംഭം മുഖേന 1×660 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഓഹരി നിക്ഷേപത്തിനും, MBPL വഴി 2x800 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഓഹരിനിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 18 JAN 2024 12:54PM by PIB Thiruvananthpuram

SECL, MPPGCL എന്നിവയുടെ സംയുക്തസംരംഭം മുഖേന 1×660 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഓഹരി നിക്ഷേപത്തിനും, മഹാനദി  ബേസിൽ പവർ ലിമിറ്റഡ് (MBPL – MCLന്റെ അനുബന്ധസ്ഥാപനം) വഴി 2x800 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (MCL) ഓഹരിനിക്ഷേപത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) ഇന്ന് അംഗീകാരം നൽകി.

SECL, MCL, CIL എന്നിവയുടെ ഓഹരി നിക്ഷേപത്തിനുള്ള നിർദേശങ്ങൾക്ക് CCEA നൽകിയ അംഗീകാരം ഇനിപ്പറയുന്ന രീതിയിലാണ്:

a)    മധ്യപ്രദേശിലെ അനൂപ്‌പുർ ജില്ലയിലെ ചചായ് ഗ്രാമത്തിലെ അമർകണ്ടക് താപവൈദ്യുതനിലയത്തി‌ൽ നിർദിഷ്ട 1x660 മെഗാവാട്ട് അതിനിർണായക താപവൈദ്യുതനിലയത്തിനായി 70:30 അനുപാതത്തിൽ ബാധ്യത-‌ഓഹരി നിക്ഷേപവും സംയുക്തസംരംഭത്തിലെ 49% ഓഹരി നിക്ഷേപവും കണക്കിലെടുത്ത്, 5600 കോടിരൂപയുടെ (± 20% കൃത്യത) പദ്ധതിച്ചെലവിനൊപ്പം, എസ്ഇസിഎലിന്റെ 823 കോടിരൂപയുടെ (± 20% ) നിക്ഷേപമൂലധനം.

b)    എംബിപിഎൽ മുഖേന 15,947 കോടി രൂപയുടെ (±20% കൃത്യത) പദ്ധതിച്ചെലവിനൊപ്പം ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിൽ നിർദിഷ്ട 2×800 മെഗാവാട്ട് അതി നിർണായക താപവൈദ്യുതനിലയത്തിനായി എംസിഎലിന്റെ 4784 കോടി രൂപ (±20%) നിക്ഷേപ മൂലധനം.

c)    2×800 മെഗാവാട്ട് അതിനിർണായക താപവൈദ്യുതനിലയം സ്ഥാപിക്കാൻ എംസിഎലിന്റെ പ്രത്യേകദൗത്യസംവിധാനമായ എംബിപിഎലിന് അനുമതി.

d)    മുകളിൽ (a)യിൽ പറയുന്നതുപോലെ SECL-MPPGCLന്റെ സംയുക്തസംരംഭത്തിൽ സിഐഎലിന്റെ അറ്റമൂല്യത്തിന്റെ 30 ശതമാനത്തിനപ്പുറമുള്ള ഓഹരിനിക്ഷേപം (823 കോടിരൂപ ±20%); കൂടാതെ എംബിപിഎലിൽ, മുകളിൽ (b)യിൽ പറയുന്നതുപോലെ എംസിഎലിന്റെ 100 ശതമാനം സമ്പൂർണ ‌ഉടമസ്ഥതയിലുള്ള അനുബന്ധസ്ഥാപനത്തിൽ (4,784 കോടി രൂപ ±20%) നിക്ഷേപം

രാജ്യത്തിന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) രണ്ട് ഖനിമുഖ താപവൈദ്യുതനിലയങ്ങൾ അനുബന്ധസ്ഥാപനങ്ങൾ മുഖേന സ്ഥാപിക്കും.

a.     SECL-മധ്യപ്രദേശ് പവർ ജനറേറ്റിങ് കമ്പനി ലിമിറ്റഡ് (MPPGCL) സംയുക്തസംരംഭം മുഖേന, മധ്യപ്രദേശിലെ അനൂപ്‌പുർ ജില്ലയിലെ ചചായ് ഗ്രാമത്തിലെ അമർകണ്ടക് താപവൈദ്യുതനിലയത്തിലെ 1×660 മെഗാവാട്ട് അതിനിർണായക കൽക്കരിഅധിഷ്ഠിത താപവൈദ്യുതനിലയം (TPP);

b.     MCLന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധസ്ഥാപനമായ ‘മഹാനദി ബേസിൻ പവർ ലിമിറ്റഡ്’ (MBPL) വഴി, ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിൽ 2×800 മെഗാവാട്ട് അതിനിർണായക താപവൈദ്യുതനിലയം.

 

NK


(Release ID: 1997270) Visitor Counter : 94