വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേർ


സംസ്ഥാനങ്ങളിലുടനീളം നിരവധിപ്പേരെ ആകർഷിച്ച് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’

Posted On: 17 JAN 2024 2:42PM by PIB Thiruvananthpuram

രണ്ട് മാസത്തിനുള്ളിൽ, 15 കോടിയിലധികം ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ രാജ്യത്തിന്റെ മനംകവർന്നു. ഏവരെയും ഉൾക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത രൂപപ്പെടുത്തുന്നതിനുള്ള യാത്രയുടെ സ്വാധീനത്തെക്കുറിച്ച് ഈ മഹത്തായ ജനപങ്കാളിത്തം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള ഗവണ്മെന്റ് പദ്ധതികളുടെ 100% നടപ്പാക്കൽ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭമാണ് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിച്ചശേഷം ജനങ്ങളുടെ പങ്കാളിത്തം ഗണ്യമായി വർധിച്ചു. 2023 ഡിസംബർ 13ന് നാലാമത്തെ ആഴ്‌ചയുടെ അവസാനത്തിൽ യാത്ര 2.06 കോടി പേരിലേക്ക് എത്തിയപ്പോൾ, 2023 ഡിസംബർ 22ന് അഞ്ചാം ആഴ്‌ചയുടെ അവസാനത്തിൽ അത് 5 കോടിയായി ഉയർന്നു. അടുത്ത നാലാഴ്‌ചയ്‌ക്കുള്ളിൽ, യാത്ര 10 കോടി ജനങ്ങളെ ആകർഷിച്ച് 15 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ജനുവരി 17ലെ കണക്കനുസരിച്ച് 2.21 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 9,541 നഗരപ്രദേശങ്ങളിലുമായി 15.34 കോടി പേർ പങ്കെടുത്തതായി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ ഡാഷ്‌ബോർഡ് വ്യക്തമാക്കുന്നു.

ജനപങ്കാളിത്തം: ഓരോ ചുവടും ഒരുമിച്ച്

‘ജൻ ഭാഗീദാരി’ (പൊതുജന പങ്കാളിത്തം) എന്ന മനോഭാവം ഉൾക്കൊള്ളുന്നതാണ് യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ സംരംഭം, നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന ഐഇസി വാനുകൾ വഴി ക്ഷേമ പദ്ധതികൾ അർഹരായ എല്ലാ വ്യക്തികളിലേക്കും എത്തിക്കാൻ ലക്ഷ്യമിടുന്നു. ഈ വാനുകളിലൂടെ, ഗവണ്മെന്റ് പദ്ധതികൾ, സുസ്ഥിര കൃഷി, താങ്ങാനാകുന്ന ആരോഗ്യസംരക്ഷണം, ശുചിത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ സമൂഹത്തെ അതിനായി സജ്ജമാക്കുന്നു.

ആരോഗ്യ ക്യാമ്പുകളിൽ നാല് കോടിയിലധികം പേരെ പരിശോധിച്ചു

2024 ജനുവരി 17 വരെ 4 കോടിയിലധികം പേരെ ആരോഗ്യ ക്യാമ്പുകളിൽ പരിശോധിച്ചു. ‘മൈ ഭാരത്' ൽ 38 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളുണ്ട്. ഏവർക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി 2 കോടിയിലധികം ആയുഷ്മാൻ ഭാരത് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു. രണ്ട് ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിൽ യാത്ര എത്തിച്ചേർന്നു. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് 11 കോടിയിലധികം പേർ ‘സങ്കൽപ്പ്’ പ്രതിജ്ഞ എടുത്തു.

ഗ്രാമങ്ങൾതോറും പ്രകടമായ സ്വാധീനം

യാത്രയുടെ സ്വാധീനം അനിഷേധ്യമാണ്. ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ ആയുഷ്മാൻ കാർഡുകളുടെ 100% വിതരണം കൈവരിച്ച് ദശലക്ഷക്കണക്കിനുപേർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നു. ‘ഹർ ഘർ ജൽ’ പദ്ധതിയിലൂടെ ഇപ്പോൾ 79,000 ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലം എത്തുന്നു. അതേസമയം 1.38 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിൽ 100% ഭൂരേഖകൾ ഡിജിറ്റൽരൂപത്തിലാക്കിയതോടെ അവയുടെ സുതാര്യതയും സുരക്ഷിതത്വവും സുഗമമാക്കുന്നു. കൂടാതെ, 17,000-ലധികം ഗ്രാമപഞ്ചായത്തുകൾ ഒഡിഎഫ് പ്ലസ്  നേട്ടം കൈവരിച്ചു. ശുചിത്വ പൂർണമായ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ്.

കണക്കുകൾക്ക് അപ്പുറത്ത്, പങ്കുവയ്ക്കപ്പെട്ട സ്വപ്നം

എല്ലാ വീടുകളിലും പുരോഗതി എത്തുന്ന, എല്ലാവരാലും സമൃദ്ധി പങ്കിടുന്ന, വികസനം എന്നത് ശാക്തീകരിക്കപ്പെട്ട ജീവിതങ്ങളായി കണക്കാക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ചുള്ള കൂട്ടായ സ്വപ്നം ജ്വലിപ്പിക്കുന്നതിലാണ് യാത്രയുടെ യഥാർഥ വിജയം. ഓരോ ഗ്രാമപഞ്ചായത്തും, ഓരോ ഗുണഭോക്താവും, ഓരോ പ്രതിജ്ഞയും എടുക്കുന്നതിലൂടെ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്ക് ഈ യാത്ര ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുന്നു.

--NK--

 


(Release ID: 1997040) Visitor Counter : 106