പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദിവ്യ കുമാർ ആലപിച്ച “ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ്” എന്ന ഭക്തിനിർഭരമായ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി.

Posted On: 13 JAN 2024 11:12AM by PIB Thiruvananthpuram

സിദ്ധാർത്ഥ് അമിത് ഭാവ്‌സർ സംഗീതം നൽകി ദിവ്യ കുമാർ ആലപിച്ച "ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ്" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ ആ ശുഭമുഹൂർത്തം സമാഗതമായിരിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. ഈ ശുഭ വേളയിൽ ഭഗവാൻ ശ്രീരാമന്റെ സ്തുതി വടക്കു നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും എല്ലായിടത്തും പ്രതിധ്വനിക്കപ്പെടും, ശ്രീ മോദി കൂട്ടിച്ചേർത്തു.

ഈ അവതരണത്തിലൂടെ നിങ്ങൾക്ക് വിശ്വാസത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം അനുഭവപ്പെടുമെന്ന് മുകളിൽ സൂചിപ്പിച്ച ഭക്തിഗാനം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“सदियों के इंतजार के बाद अयोध्या धाम में सुमंगल की घड़ी नजदीक है। इस पुण्य अवसर को लेकर उत्तर से दक्षिण और पूरब से पश्चिम तक, हर ओर प्रभु श्री राम का जयकारा गूंज रहा है। आस्था और भक्ति के इसी वातावरण का अनुभव आपको इस प्रस्तुति से होगा। #ShriRamBhajan” 

*********

NK

(Release ID: 1995788) Visitor Counter : 103